വാളകം: കൊല്ലം സഹോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മലയാള ഭാഷോത്സവം വാളകം സെന്റ് മേരീസ് ബഥനി സെൻട്രൽ സ്കൂളിൽ പ്രശസ്ത കവിയും സാഹിത്യകാരനുമായ കുരീപ്പുഴ ശ്രീകുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 21 വിദ്യാലയങ്ങളിൽ നിന്നായി 900-ലധികം വിദ്യാർഥികളാണ് സർഗ്ഗവൈഭവം മാറ്റുരയ്ക്കാനായെത്തിയത്.
ചടങ്ങിൽ കൊല്ലം സഹോദയ പ്രസിഡന്റ് ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഥനി സ്കൂൾ പ്രിൻസിപ്പൽ സാറാമ്മ മാത്യു പണിക്കർ സ്വാഗതവും സഹോദയ വൈസ് പ്രസിഡന്റ് ഡോ. ഏബ്രഹാം കരിക്കം, കെ. എം. മാത്യു, ഷിബു സക്കറിയാസ്, സിസ്റ്റർ നിഷ്ട എന്നിവർ ആശംസകളറിയിച്ചു. സർവോദയ സെൻട്രൽ വിദ്യാലയ ചാമ്പ്യന്മാരായപ്പോൾ, ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ഫസ്റ്റ് റണ്ണറപ്പായും മാർ ബസേലിയോസ് മരുതമൺപള്ളി സെക്കന്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
കാറ്റഗറി രണ്ട് ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ചാമ്പ്യന്മാരായി. യഥാക്രമം സെന്റ് ജോൺസ് സ്കൂൾ , സെന്റ് മേരീസ് ബഥനി സെൻട്രൽ സ്കൂൾ എന്നിവർ തുടർസ്ഥാനങ്ങൾ നേടി.
കാറ്റഗറി മൂന്നിൽ സെന്റ് ജോൺസ് അഞ്ചൽ സ്കൂൾ ഒന്നാം സ്ഥാനം നേടി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ സെന്റ് ആൻസ് സ്കൂൾ ആയൂർ എന്നിവർ സ്വന്തമാക്കി.കാറ്റഗറി .നാലിൽ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ചാമ്പ്യൻപട്ടം നേടി. യഥാക്രമം സെന്റ് ജോൺസ് സ്കൂൾ അഞ്ചൽ, കരിക്കം ഇന്റർനാഷണൽ സ്കൂൾ തൊട്ടടുത്ത സ്ഥാനങ്ങളിലെത്തി.
മത്സരങ്ങളിലുടനീളം മികച്ച മുന്നേറ്റം കാഴ്ചവച്ച് 282 പോയിന്റുകൾ നേടി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ശാസ്താംകോട്ട ഭാഷോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി കിരീടം ചൂടി. യഥാക്രമം 246,208 എന്നീ പോയിന്റുകൾ നേടി സെന്റ് ജോൺസ് സ്കൂൾ രണ്ടാം സ്ഥാനവും സർവോദയ സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്തു. റവ. ഫാദർ അരുൺ ഏറത്ത് കൃതജ്ഞത രേഖപ്പെടുത്തിയതോടെ പ്രൗഢോജ്ജ്വലമായ അക്ഷരോത്സവത്തിന് സമാപനമായി.

































