കൊല്ലം. കളക്ടറേറ്റിൽ ഉദ്യോഗസ്ഥരുടെ കനിവു തേടി കാത്തുകിടക്കുന്നത് മുക്കാൽ ലക്ഷം ഫയലുകൾ. കളക്ടറേറ്റ് , ആർ.ഡി.ഒ ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിലായി ആകെ 2.05 ലക്ഷം ഫയലുകളും ചുവപ്പ് നാടയിയിൽ . ഫയലുകൾ തീർപ്പാക്കാൻ നടപടി ആരംഭിച്ചെന്ന് കളക്ട്രേറ്റ്.
സർക്കാർ ഓഫീസുകളിലെ ഫയൽ നിക്കത്തെ സംബന്ധിച്ച പരാതികൾക്ക് കാലങ്ങളുടെ പഴക്കമുണ്ട്. അതിന് ഇപ്പോഴും പരിഹാരമായിട്ടില്ലെന്നുള്ളതാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൊല്ലം കളക്ടേറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം മുക്കാൽ ലക്ഷത്തിലധികം ആണ്.എന്തുകൊണ്ടെന്ന് ചോദിച്ചാൽ ആർക്കും വ്യക്തമായ ഉത്തരമില്ല. കളക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ 46,780 ഫയലുകളുടേയും പഴക്കം രണ്ടര വർഷത്തിലധികം .
കളക്ടറേറ്റിന് പുറമേ കൊല്ലം, പുനലൂർ ആർ.ഡി.ഒ ഓഫീസുകൾ, ആറ് താലൂക്ക് ഓഫീ സുകൾ എന്നിവിടങ്ങളിലായി ആകെ 2.05 ലക്ഷം ഫയലുകളുണ്ട്. മൊത്തം ഫയലുകളിൽ 1.02 ലക്ഷവും രണ്ട് വർഷത്തിലേറെ
പഴക്കമുള്ളവയാണ്.
ജനങ്ങളുടെ പരാതികൾ, നിവേദനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളും കുടുങ്ങിക്കിടക്കുകയാണ്. ചികിത്സാസഹായം, പട്ടയം, ദുരിതാശ്വാസ സഹായം അടക്കം വർഷങ്ങളായുള്ള ദുരിതങ്ങളിൽ നിന്നു മോചനം തേടിയുള്ള ആയിരക്കണക്കിന് അപേക്ഷകളും ഇക്കൂട്ടത്തിലുണ്ട്
എന്നാൽ ജില്ലയിൽ ആഴ്ചയിൽ മൂന്ന് ദിവസം ഓരോ വില്ലേജ് ഓഫീസിലെ വീതം ഫയലുകളുടെ തീർപ്പാക്കലിൻ്റെ വേഗം പരിശോധിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം ഫയലുകൾ വേഗത്തിൽ തീർപ്പാക്കാൻ പ്രത്യേക സംവിധാനം തയ്യാറാക്കിയതായി കളക്ടർ വ്യക്തമാക്കി


































