പരവൂര്‍: ഒല്ലാല്‍ റെയില്‍വേ ഗേറ്റിന് സമീപം പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം. പൂതക്കുളം, കലയ്‌ക്കോട് ഞാറോട്ട് കാവ് പുരയിടത്തില്‍ ഗോപി-സുലോചന ദമ്പതികളുടെ മകന്‍ ഷാജി (45)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.30ഓടെ പരവൂര്‍-ചാത്തന്നൂര്‍ റോഡില്‍ ഒല്ലാല്‍ റെയില്‍വേ ഗേറ്റിന് സമീപത്ത് കൂടി പാളം മുറിച്ചു കടക്കുന്നതിനിടയിലാണ് അപടമുണ്ടായത്.
കെട്ടിട നിര്‍മാണ തൊഴിലാളിയായ ഷാജി ജോലി കഴിഞ്ഞ് കലയ്‌ക്കോട് ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ചിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് റെയില്‍വേ ട്രാക്കിലൂടെ നടന്നു പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് സംശയിക്കുന്നു. ഇരു സൈഡില്‍ നിന്നും ട്രെയിന്‍ വരുന്നത് അറിയാതെ ഒരു ട്രെയിന്‍ പോയതിനെ പിന്നാലെ പാളം മുറിച്ചു കടക്കുമ്പോള്‍ എതിര്‍ഭാഗത്ത് നിന്നും വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. മൃതദേഹം റെയില്‍വേ പോലിസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.




























