ഹരിപ്പാട്: കരുവാറ്റ ലീഡിങ് ചാനലില്‍ നടന്ന സിബിഎല്‍ (ചാമ്പ്യന്‍സ് ബോട്ട് ലീഗ്) വള്ളംകളി കഴിഞ്ഞ് റെയില്‍വെ പാളത്തിലൂടെ മടങ്ങിയ ആറംഗ സംഘത്തിലെ രണ്ടുപേര്‍ ട്രെയിന്‍ തട്ടിമരിച്ചു. നാലു പേര്‍ രക്ഷപെട്ടു.
പല്ലന പാനൂര്‍ മുളക്കത്തറ പ്രകാശന്‍ (65), മഞ്ചാടിത്തറയില്‍ സുരേഷ് (49) എന്നിവരാണ് മരിച്ചത്. ഇന്ന് രാത്രി ഏഴേമുക്കാലോടെ തീരദേശ റെയില്‍ പാതയില്‍ കരുവാറ്റയിലായിരുന്നു അപകടം.
വള്ളംകളി കഴിഞ്ഞതോടെ പ്രധാന റോഡില്‍ വലിയ ഗതാഗത തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഏതാനും ആളുകള്‍ റെയില്‍വെ ട്രാക്കിലൂടെ നടന്നു പോകുകയായിരുന്നു. രണ്ട് പാതയിലൂടെയും ട്രെയിനുകള്‍ പരസ്പരം കടന്നുപോകുമ്പോഴായിരുന്നു സംഭവം. മൃതദേഹങ്ങള്‍ ഹരിപ്പാട് ഗവ. ആശുപത്രിയിലേക്ക് മാറ്റി.




























