ശാസ്‌താംകോട്ട:രാസലഹരി വിപണനം സംബന്ധിച്ച് പരിശോധനയ്ക്ക് എത്തിയ എക്സൈസ് സംഘത്തെ യുവാവ് ആക്രമിച്ചു.ശൂരനാട് വടക്ക് തെക്കേമുറി ഫാത്തിമ മൻസിൽ അൽ ഫയാദിന് (28) എതിരെ ശൂരനാട് പോലീസ് കേസെടുത്തു.ഇയ്യാൾ ഒളിവിലാണ്.വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
ആക്രമണത്തിൽ ശാസ്‌താംകോട്ട എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥൻ ശൂരനാട് വടക്ക് ആനയടി ഐശ്വര്യയിൽ രാകേഷ് (46)ന് പരിക്കേറ്റു.ഇദ്ദേഹത്തിൻ്റെ യൂണിഫോം വലിച്ചു കീറുകയും കഴുത്തിന് കുത്തിപ്പിടിച്ച് മർദ്ദിക്കുകയും ചെയ്തു.തടയാനെത്തിയ എക്‌സൈസ് ഇൻസ്പക്ടറെ ആക്രമിക്കുകയും വനിതാ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്തു.ശൂരനാട് എസ്.ഐ ജയൻ.സിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

































