നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

കൊച്ചി.നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. മരിച്ചത് കാസർഗോഡ് സ്വദേശിനി ഇഷാന (22). എയർപോർട്ട് റോഡിലാണ് പുലർച്ചെ അപകടമുണ്ടായത്. ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം ബൈക്കിന്റെ പിന്നിലിരുന്ന യുവതിയാണ് മരിച്ചത്.