Home News Breaking News ഇതിനാണോ വോട്ട് ചെയ്തതെന്ന് സ്ത്രീകൾ വരെ ചോദിക്കുന്നു,മുഖ്യമന്ത്രി പോരിൽ പരസ്യ വിമർശനവുമായി മുസ്‌ലീം ലീഗ്

ഇതിനാണോ വോട്ട് ചെയ്തതെന്ന് സ്ത്രീകൾ വരെ ചോദിക്കുന്നു,മുഖ്യമന്ത്രി പോരിൽ പരസ്യ വിമർശനവുമായി മുസ്‌ലീം ലീഗ്

Advertisement

മലപ്പുറം.മുഖ്യമന്ത്രി പോരിൽ പരസ്യ വിമർശനവുമായി മുസ്‌ലീം ലീഗ്.വോട്ടർമാരെ കൊണ്ട് പറയിപ്പിക്കുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിയന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി അബ്‌ദുൽ ഹമീദ് ചാനലിനോട് പ്രതികരിച്ചു.

ജയിച്ച MLA മാർക്ക് ആഹ്ലാദ പ്രകടനം പോലും നടത്താൻ കഴിയുന്നില്ല. പ്രവർത്തകർ പരിപാടികളിൽ നിന്ന് വിട്ട് നിൽക്കുന്ന അവസ്ഥയാണ്. എല്ലാവരും വലിയ നിരാശയിലാണ്.വോട്ടർമാർ വലിയ അമർഷത്തിലാണ്.അമർഷം മറച്ചു വെച്ചിട്ട് കാര്യമില്ല

ഇതിനാണോ വോട്ട് ചെയ്തതെന്ന് സ്ത്രീകൾ വരെ ചോദിക്കുകയാണ്. വലിയ പ്രയാസമുണ്ട്.വാട്‌സ്ആപ്പിലെ സന്ദേശങ്ങൾ കണ്ടാൽ ഞെട്ടിപോകും.ജനങ്ങൾക്ക് ഇടയിൽ വലിയ അതൃപ്തിയുണ്ടായി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നത് ശരിയല്ല.ലീഗിന്റെ അതൃപ്തി ഹൈക്കമാൻഡ് പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്

എന്ന് പരിഹാരം ഉണ്ടാകും എന്ന് പറയാൻ വയ്യ.സർക്കാർ അടിയന്തരമായി ഇടപെടേണ്ട നിരവധി വിഷയങ്ങൾ ഉണ്ട്.ജനവികാരം മാനിക്കുന്ന തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷ. ജനങ്ങൾ മുഴുവൻ ആ പ്രതീക്ഷയിലാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here