Home Blog Page 749

വി ഡി സതീശൻ കേരള മുഖ്യമന്ത്രി

തിരുവനന്തപുരം: പതിനൊന്ന് ദിവസം നീണ്ട സസ്പെൻസിന് വിരാമം.കേരളാ മുഖ്യമന്ത്രിയായി വി ഡി സതീശനെ കോൺഗ്രസ് ഹൈകമാൻഡ് പ്രഖ്യാപിച്ചു.
എറണാകുളം ജില്ലയിലെ നെട്ടൂരിൽ (മരട് മുനിസിപ്പാലിറ്റി) വടശ്ശേരി ദാമോദര മേനോന്റെയും വി.വിലാസിനിയമ്മയുടെയും മകനായി ജനനം. നെട്ടൂർ എസ്.വി.യു.പി. സ്ക്കൂളിൽ പ്രൈമറി വിദ്യാഭ്യാസം, ഹൈ സ്ക്കൂൾ പനങ്ങാടിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം. നിയമ ബിരുദധാരിയാണ്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം. തേവര സേക്രഡ് ഹാർട്ട് കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. എം.ജി, കേരള സർവ്വകലാശാലകളിൽ യൂണിയൻ കൗൺസിലറായിരുന്ന ഇദ്ദേഹം 1986-87 കാലത്ത് എം.ജി സർവ്വകലാശാലാ യൂണിയൻ ചെയർമാനായിരുന്നു. എൻ.എസ്.യു ദേശീയ കമ്മറ്റി സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട് .

1996-ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റു കൊണ്ടാണ് വീഡി സതീശന്റെ രാഷ്ട്രീയ തുടക്കം. പിന്നീട് 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന കെ.എം. ദിനകരനെ 7,792 വോട്ടിന് തോൽപ്പിച്ചു ആദ്യമായി നിയമസഭയിലെത്തി. 2006-ലും 2011-ലും 2016-ലും 2021-ലും ഇതേ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു. പന്ത്രണ്ടാം നിയമസഭയിൽ കോൺഗ്രസ് വിപ്പ് സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെ കൂടുതൽ മാധ്യമശ്രദ്ധ നേടി. പരിസ്ഥിതിക്കുവേണ്ടിയും, ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനനുകൂലമായും പ്രതികരിക്കുന്ന എം എൽ ഏ മാരുടെ രാഷ്ട്രീയെതര സംഘത്തിൽ പ്രമുഖൻ. എ.ഐ.സി.സി സെക്രട്ടറിയും 2014 ൽ കെ.പി.സി.സി വൈസ് പ്രസിഡണ്ടായും നിയമിതനായി .2026 ഏപ്രിൽ 9 ന് നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ പറവൂർ നിയമസഭാമണ്ഡലത്തിൽ നിന്ന്, 11376 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എം എൽ എ ആയി തെരഞ്ഞെടുക്കപ്പെട്ടു .

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലനിന്നിരുന്ന ഹിജാബ് നിരോധനം പിന്‍വലിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍. ഇതുസംബന്ധിച്ച് പുതിയ ഉത്തരവിറക്കി. 2022ല്‍ മുന്‍ ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിവാദമായ നിരോധന ഉത്തരവാണ് ഇതോടെ ഇല്ലാതായത്. നിശ്ചയിച്ചിട്ടുള്ള യൂണിഫോമിനൊപ്പം പരമ്പരാഗതവും ആചാരപരവുമായ അടയാളങ്ങള്‍ ധരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമുണ്ടാകുമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.

ഉഡുപ്പിയിലെ ഒരു സര്‍ക്കാര്‍ കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യൂണിഫോം നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 5ന് ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കി. കേസ് കോടതിയിലുമെത്തി. 2022 മാര്‍ച്ചില്‍ കര്‍ണാടക ഹൈക്കോടതി ഹിജാബ് നിരോധനം ശരിവെച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിലെ അവിഭാജ്യ ഘടകമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കേസ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചു. ഇതോടെ വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി വിട്ടിരിക്കുകയാണ്.

ഭരണത്തിലേറി മൂന്ന് വര്‍ഷമായിട്ടും ഹിജാബ് അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാത്തതില്‍ മുസ്ലിം വിഭാഗത്തിനിടയില്‍ വലിയ പ്രതിഷേധം നിലനിന്നിരുന്നു. ഹിജാബ് നിരോധം പിന്‍വലിക്കല്‍ ഉള്‍പ്പെടെ മുസ്ലിംകള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ മൂന്ന് വര്‍ഷമായിട്ടും പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ബംഗളൂരുവില്‍ സമ്മേളനം നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി.

‘മൂന്നിലാര് മുഖ്യൻ’… ട്രോളടിച്ച് മിൽമയും

സംസ്ഥാനത്ത് മുഖ്യമന്ത്രിച്ചർച്ച അനിശ്ചിതമായി നീളുമ്പോൾ പരിഹാസ പരസ്യവാചകവുമായി മിൽമയും. മൂന്ന് മിൽമ ഉത്പന്നങ്ങളിൽ ‘ആരാണ് മുഖ്യൻ, മൂന്നാളും നാടിന്റെ പൊന്നോമനകൾ’ എന്ന വാചകവുമായാണ് സാമൂഹികമാധ്യമങ്ങളിൽ മിൽമയുടെ കാർഡുകൾ പ്രചരിക്കുന്നത്.

മിൽമയുടെ ലസി, ഫ്‌ളേവേഡ് മിൽക്ക് ഉത്പന്നങ്ങളായ പിസ്ത ജോയ്, പ്ലസ് റോസ് എന്നിവ ഉൾപ്പെടുത്തിയുള്ളതാണ് ‘മൂന്നിലാര് മുഖ്യൻ’ പരസ്യം. പരസ്യവാചകവും കസേരയും ഉൾപ്പെടെയുള്ള കാർഡ് മിൽമയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ കഴിഞ്ഞദിവസമാണ് പോസ്റ്റുചെയ്തത്. ‘ഇതിൽ നിങ്ങൾ ആർക്കൊപ്പം’ എന്നും എഴുതിയിട്ടുണ്ട്.


മലബാർ മിൽമയുടെ ഔദ്യോഗിക പേജിലാണ് ‘മൂന്നാളും നാടിന്റെ പൊന്നോമനകൾ’ എന്ന പരസ്യം നൽകിയിരിക്കുന്നത്. മിൽമയുടെ പ്രൈം, ലോങ്ലൈഫ്, റിച്ച് എന്നീ മൂന്ന് പാൽ പായ്ക്കറ്റുകളുടെ പരസ്യമാണിത്. ‘ഞങ്ങൾ തമ്മിൽ മത്സരമില്ല, മൂന്നാളും നാടിന് ഒരുപോലെ വേണ്ടപ്പെട്ടവർ’ -എന്നും പരസ്യത്തിലുണ്ട്. മിൽമയുടെ സോഷ്യൽ മീഡിയ കാർഡുകൾ വൻതോതിലാണ് ഷെയർചെയ്യപ്പെട്ടിരിക്കുന്നത്.

ഓരോ ഉത്പന്നവും ഏതൊക്കെ നേതാക്കളെയാണ് പ്രതിനിധീകരിക്കുന്നത്, മിൽമ എഫ്.ബി. പേജിന്റെ മുൻ അഡ്മിന്മാരെ ഡൽഹിക്കു വിളിപ്പിച്ചു, ഇവിടെ കേരളത്തിൽനിന്നുള്ള പാലു മാത്രം മതി… ഇങ്ങനെ പോകുന്നു കമന്റുകൾ. മിൽമയ്ക്കു പുറമേ വിവിധ റസ്റ്ററന്റുകൾ, ബേക്കറികൾ, മറ്റു സ്ഥാപനങ്ങൾ തുടങ്ങിയവയും കോൺഗ്രസിലെ മുഖ്യമന്ത്രിച്ചർച്ച പ്രമേയമാക്കി തങ്ങളുടെ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.


കഴിഞ്ഞ ഒക്ടോബറിൽ ഷാഫി പറമ്പിൽ എം.പി.യെ പരിഹസിച്ച് സാമൂഹികമാധ്യമങ്ങളിൽ മിൽമ പരസ്യം പോസ്റ്റുചെയ്തത് വിവാദമായിരുന്നു. തുടർന്ന് അതു പിൻവലിച്ചു. ബി.ജെ.പി. ക്ലിഫ് ഹൗസ് മാർച്ചിനിടെ പോലീസ് ബാരിക്കേഡ് മറികടക്കാൻ കഴിയാതെ തർക്കിച്ച വിദ്യാർഥിയെ കാരിക്കേച്ചറാക്കിയും മിൽമ പരസ്യം നൽകി. വിദ്യാർഥിയുടെ അച്ഛൻ അധികൃതർക്കു പരാതി നൽകിയതോടെ ഈ പരസ്യവും പിൻവലിക്കേണ്ടിവന്നു.

ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസിനുള്ളില്‍ സ്ത്രീയെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസിനുള്ളില്‍ സ്ത്രീയെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. ഇന്നലെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ബലാത്സംഗം നടന്നതായി പറയുന്ന സ്ലീപ്പര്‍ ബസും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പൊലീസ് പിടിഐയോട് പറഞ്ഞു.

മണിപ്പൂരില്‍ അജ്ഞാതരുടെ വെടിയേറ്റ് മൂന്നു വൈദികര്‍ മരിച്ചു

ഇംഫാൽ: മണിപ്പൂരിൽ ക്രൈസ്തവ പുരോഹിതർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെ അജ്ഞാത സംഘം വെടിയുതിർത്തു. വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സഭാ നേതാക്കളായ മൂന്ന് വൈദീകരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് കൂക്കി സംഘടനകൾ അനിശ്ചിതകാല ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്

ലംകയിൽ നടന്ന പ്രത്യേക യോഗത്തിൽ പങ്കെടുത്തശേഷം ചുരാചന്ദ്പുർ ജില്ലയിൽ നിന്ന് വൈദീകർ അടങ്ങിയ സംഘം കാംഗ്പോക്പിയിലേക്ക് മടങ്ങുക ആയിരുന്നു. രണ്ടു വാഹനങ്ങളിലായായി എട്ടു പേരാണ് സഞ്ചരിച്ചിരുന്നത്. കാംഗ്പോക്പി–ചുരാചന്ദ്പുർ റോഡിൽ വെച്ച് അജ്ഞാത സംഘം വാഹത്തിന് നേരെ വെടിയുതിർക്കുക ആയിരുന്നു.

സംഭവത്തിൽ മണിപ്പുർ മുൻ ബാപ്റ്റിസ്റ്റ് കൺവെൻഷൻ (എംബിസി) ജനറൽ സെക്രട്ടറി റവ. വി സിത്‌ലൗ, വി. കൈഗൗലുൻ, പാസ്റ്റർ പാവോഗൗലെൻ എന്നിവരാണ് മരിച്ചത്

പരിക്കേറ്റ മറ്റ് രണ്ട് വൈദീകർ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മണിപ്പൂർ മുഖ്യമന്ത്രി ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിക്കുകയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.അതേ സമയം, ആക്രമണത്തിൽ പിന്നിൽ തങ്ങളാണെന്ന വാദം തള്ളി മെയ്ത്തി സംഘടനയായ അറംബായ് ടെംഗോൾ രംഗത്തെത്തിയിട്ടുണ്ട്.

കുവൈത്തില്‍ മലയാളി പെണ്‍കുട്ടി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു.എറണാകുളം പെരുമ്പാവൂര്‍ ചിറക്കര മുറ്റത്ത് ബിജു സി മാണി ലിബി ബിജു ദമ്പതികളുടെ മകള്‍ ഫെബ ബിജു മാണിയെയാണ് (14) മരിച്ചത്. അബ്ബാസിയ ഹൈവേ മാര്‍ക്കറ്റിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം.

അബ്ബാസിയ ഹൈവേ മാര്‍ക്കറ്റിനു സമീപം ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയാണ്. ഫെബ. മൃതശരീരം തുടര്‍ നടപടികള്‍ക്കായി ഫര്‍വാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി: അന്ന ബിജു. സംസ്‌കാരം പിന്നീട്.

സ്കൂൾ ഫിറ്റ്നസ് നിയമം പിൻവലിച്ചു,ആശ്വാസ നിശ്വാസവുമായി അധികൃതര്‍

തിരുവനന്തപുരം. വിവാദമായ സ്കൂൾ ഫിറ്റ്നസ് നിയമം പിൻവലിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഫിറ്റ്നസ് പൂര്‍ത്തിയാക്കി സ്കൂള്‍തുറക്കല്‍ അസാധ്യമെന്ന ബോധ്യപ്പെട്ടതോടെയാണ് അപക്വമായി പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചത്.

കേരളത്തിലെ വിദ്യാലയങ്ങളിൽ സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വനംവകുപ്പ്, ഫയർഫോഴ്സ്, വൈദ്യുതി വകുപ്പ് തുടങ്ങി വിവിധ ഓഫീസുകളിൽ നിന്നും N.0 C വാങ്ങി തദ്ദേശ സ്ഥാപനങ്ങളിൽ നൽകി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്ന, പ്രഥമാധ്യാപകരെയും മാനേജ്മെന്റിനെയും ഏറെ ബുദ്ധിമുട്ടിച്ച തെറ്റായ ഉത്തരവ് 13/05/2026 ന് ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗ തീരുമാനപ്രകാരം പിൻവലിച്ചു. ഉത്തരവ് നമ്പർ GEDN - M1/188/2025- G.EDN dtd 13/05/2026 അനുസരിച്ച് തദ്ദേശസ്ഥാപന എൻജിനീയറും ആരോഗ്യവകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്കൂളും പരിസരവും പരിശോധിച്ച് നൽകിയിട്ടുള്ള ചെക്ക് ലിസ്റ്റ് അനുസരിച്ച് നേരത്തെ നൽകിയിരുന്നതുപോലെ തദ്ദേശസ്ഥാപന എൻജിനീയർ സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവായി

നാട്ടുകാരെ നടുക്കി കെട്ടിടത്തിന് മുകളിൽ കയറി പത്ത് വയസുകാരന്റെ ആത്മഹത്യാ ഭീഷണി

മലപ്പുറം .കെട്ടിടത്തിന് മുകളിൽ കയറി പത്ത് വയസുകാരന്റെ ആത്മഹത്യ ഭീഷണി. എരമംഗലത്ത് ആണ് സംഭവം

നിര്‍മ്മാണത്തിലിരിക്കുന്ന ആളൊഴിഞ്ഞ കെട്ടിടത്തിൽ കയറിയാണ് കുട്ടി ഭീഷണി മുഴക്കിയത്. മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങി വെച്ചതാണ് കുട്ടിയെ പ്രകോപിപ്പിച്ചത്. ഭീഷണി മുഴക്കുന്നതിനിടെ തളർന്ന കുട്ടിയെ പെരുമ്പടപ്പ് പൊലീസ് രക്ഷപ്പെടുത്തി. ഏറെ നേരം അനുനയശ്രമം നടത്തിയ ശേഷമാണ് രക്ഷിക്കാനായത്.

UDF യോഗത്തിൽ ലീഗ് പങ്കെടുക്കില്ല

തിരുവനന്തപുരം.UDF യോഗത്തിൽ ലീഗ് പങ്കെടുക്കില്ല. ഇന്ന് രണ്ട് മണിക്ക് ആണ് UDF യോഗം വിളിച്ചത്. എത്താൻ കഴിയില്ലെന്ന് അറിയിച്ചു. പ്രഖ്യാപനം വന്ന ശേഷം മുസ്ലീം ലീഗ് യോഗം ചേരും

പാണക്കാട് വെച്ചാണ് യോഗം. ലീഗ് യോഗ ശേഷമെ നേതാക്കൾ തിരുവനന്തപുരത്തേക്ക് തിരിക്കൂ. മുഖ്യമന്ത്രിസ്ഥാനത്തേക്ക് വിഡി സകീശനെയാണ് ലീഗ് പിന്തുണച്ചതെന്നും അതല്ലാത്ത ഒരു തീരുമാനമുണ്ടായാല്‍ ജനവികാരം എതിരാകുമെന്നും ഉള്ള തീരുമാനമാണ് ലീഗ് അറിയിച്ചതെന്നാണ് സൂചന. സതീശന്‍മുഖ്യമന്ത്രിയായാല്‍ കിംങ്മേക്കര്‍ എന്ന സ്ഥാനത്ത് എ്തുന്ന സംഘടനയാണ് ലീഗ്. എടുപിടിഎന്ന് വിളിച്ച യോഗത്തില്‍ പങ്കെടുക്കേണ്ടന്ന തീരുമാനം ഹൈക്കമാന്‍ഡ് തീരുമാനത്തിന് സമ്മര്‍ദ്ദം കൂട്ടുന്ന ഒന്നാണ്. ആ നിര്‍ണായക തീരുമാത്തിന് ശേഷം യോഗം ചേര്‍ന്ന ശേഷമേ ലീഗ് നിലപാട് വ്യക്തമാക്കൂ.

ഡിജിറ്റൽ സർവ്വേ സംഘം കാട്ടിൽ കുടുങ്ങി

കോഴിക്കോട്. പെരുവണ്ണാമുഴി റേഞ്ചിലെ വനമേഖലയിലാണ് ഏഴംഗസംഘം കുടുങ്ങിയത്.ഇവരെ കണ്ടെത്താൻ രാവിലെ എട്ടുമണിയോടെ തെരച്ചിൽ തുടങ്ങും.ഇന്നലെ വൈകിട്ട് തിരിച്ചെത്തേണ്ട തായിരുന്നു

മൊബൈൽ ഫോണിലും ബന്ധപെടാൻ കഴിയുന്നില്ല.