27.2 C
Kollam
Sunday 27th September, 2026 | 11:13:59 PM
Home News Breaking News ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസിനുള്ളില്‍ സ്ത്രീയെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബലാത്സംഗം ചെയ്തു

ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസിനുള്ളില്‍ സ്ത്രീയെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസിനുള്ളില്‍ സ്ത്രീയെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. ഇന്നലെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ബലാത്സംഗം നടന്നതായി പറയുന്ന സ്ലീപ്പര്‍ ബസും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പൊലീസ് പിടിഐയോട് പറഞ്ഞു.