Home Blog Page 695

കുന്നത്തൂരില്‍ പാതയോരത്തെ ക്രാഷ് ബാരിയറിൽ ഇടിച്ചു കയറി കാർ പൂർണമായും തകർന്നു;യാത്രികനായ ഡോക്ടർ അത്ഭുതകരമായി രക്ഷപ്പെട്ടു

കുന്നത്തൂർ:കുന്നത്തൂർ പനന്തോപ്പിൽ പാതയോരത്തോട് ചേർന്നുളള പാറമടയ്ക്ക് സമീപത്തെ ക്രാഷ് ബാരിയറിലേക്ക് കാർ ഇടിച്ചു കയറി.അപകടത്തിൽ കാർ പൂർണമായും തകർന്നെങ്കിലും കാർ ഓടിച്ചിരുന്ന ഡോക്ടർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.ശനിയാഴ്ച രാവിലെയാണ് സംഭവം.ചക്കുവള്ളി പ്രശാന്തി ഹോസ്പിറ്റലിലെ ഡോക്ടർ എഴുകോൺ സ്വദേശി ഗോകുൽ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം.ശക്തമായ മഴയെ തുടർന്ന് റോഡിൽ നിന്നും വാഹനം തെന്നിമാറി ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കുമ്പളങ്ങിയിൽ തമിഴ്നാട് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തി

എറണാകുളം. കുമ്പളങ്ങിയിൽ തമിഴ്നാട് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തി. മാർക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിലാണ് തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് രണ്ട് പേരെ കസ്റ്റിയിലെടുത്തു.


കുമ്പളങ്ങിയിൽ വർഷങ്ങളായി താമസിക്കുന്ന തമിഴ്നാട് സ്വദേശി മാഹിനാണ് കൊല്ലപ്പെട്ടത്.
കുമ്പളങ്ങി മാർക്കറ്റിലെ ഷാജിയുടെ പച്ചക്കറിക്കടയ്ക്കുള്ളിലായിരുന്നു മൃതദേഹം. രാവിലെ കട തുറക്കന്തിയപ്പോളാണി തന്റെ കടയിൽ ഷാജി മൃതദേഹം കാണുന്നത്. ഉടനെ പൊലീസിന് വിവരമറിയിച്ചു. തലയിൽ വെട്ടേറ്റ് ചോരവാർന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. കടയിൽ നിന്ന് ഒരാൾ നടന്ന പോകുന്നതാണ് ദൃശ്യങ്ങളിൽ. ഈ ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേർ പിടിയിലായത്.

മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഒരാൾ കുറ്റം സമ്മതിച്ചെങ്കിലും കൂടുതൽ പേരുടെ പങ്ക് പോലീസ് സംശയിക്കുന്നു. കസ്റ്റിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്ത് വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം.

അടൂരില്‍ പോക്സോ കേസ് പ്രതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം, യൂട്യൂബ് ചാനൽ നടത്തിപ്പുകാർ പിടിയിൽ

പത്തനംതിട്ട. പോക്സോ കേസ് പ്രതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം, യൂട്യൂബ് ചാനൽ നടത്തിപ്പുകാർ പിടിയിൽ. വിസ്മയ ന്യൂസ്, ശ്രീ വ്ളോഗ് എന്നീ യൂട്യൂബ് ചാനൽ നടത്തിപ്പുകാർക്ക് എതിരെ അടൂർ പോലീസ് കേസ് എടുത്തു. പത്ത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

പോലീസ് വഴി വീഡിയോ കിട്ടിയെന്നും അത് പ്രചരിപ്പിക്കുമേന്നുമായിരുന്നു ഭീഷണി. വിസ്മയ ന്യൂസിൽ പ്രവർത്തിക്കുന്ന അഗ്നി , അനീഷ് എന്നിവരാണ് പിടിയിലായത്. മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്ന് പോലീസ്

ലോറി നിറയെ സ്ഫോടകവസ്തുക്കൾ എത്തിയ സംഭവം, മൂന്ന് ജില്ലകളിൽ വ്യാപക എൻഐഎ പരിശോധന

തിരുവനന്തപുരം: വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ വ്യാപക എൻഐഎ പരിശോധന. മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. തിരൂരങ്ങാടിയിൽ ലോറി നിറയെ സ്ഫോടകവസ്തുക്കൾ എത്തിയ സംഭവത്തിലാണ് മലപ്പുറത്ത് അന്വേഷണം നടക്കുന്നത്.

മലപ്പുറത്ത് രണ്ടിടങ്ങളിലാണ് പരിശോധന. ഒന്ന് മലപ്പുറം തിരൂരങ്ങാടിയിൽ ഹോളോബ്രിക്സ ഗോഡൌണിലാണ്, മറ്റൊന്ന് വണ്ടൂരിലുള്ള ഒരു വീട്ടിലാണ്. ഫെബ്രുവരി 7ന് തിരൂരങ്ങാടി ചെമ്മാട്ട് വെച്ച് ഒരു ലോറിയിൽ നിന്നുള്ള സ്ഫോടക വസ്തുക്കള്‍ പിടികൂടിയിരുന്നു. അത് ഹോളോബ്രിക്സ് കടയിലേക്ക് സാധനങ്ങളിറക്കുന്ന ലോറിയായിരുന്നു ഇത്. ലോറിയിലെ ഉള്ളിച്ചാക്കുകള്‍ക്കിടയിലാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥര്‍ ഇവ പിടിച്ചെടുത്തിരുന്നു. ക്വാറിയിലേക്കുള്ള ആവശ്യത്തിന് എത്തിച്ചെന്നായിരുന്നു പറഞ്ഞത്. അതിന്‍റെ തുടരന്വേഷണം എന്ന നിലയിലാണ് ഇപ്പോള്‍ രണ്ടിടങ്ങളിൽ പരിശോധന നടക്കുന്നത്. 

കാസർകോട് ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കടുമേനിയിലാണ് പരിശോധന. നേരത്തെ കരിങ്കൽ ക്വാറി നടത്തിയിരുന്ന സജി എന്നയാളുടെ വീട്ടിലും ക്വാറിയിലും ആണ് പരിശോധന. മലപ്പുറത്ത് സ്ഫോടക വസ്തുക്കൾ പിടിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൻ്റെ ഭാഗമായാണിത്. 

എസ്ഐ റാങ്ക് പട്ടിക, ഉടൻ നിയമന ഉത്തരവ് നൽകാൻ നിർദേശം

തിരുവനന്തപുരം: എസ്ഐ റാങ്ക് പട്ടികയിലുള്ളവർക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 43 പേർക്ക് നിയമനം നൽകാനാണ് നിർദേശം. ജൂൺ 9ന് കാലാവധി കഴിയുന്ന പട്ടികയിൽ നിന്നാണ് നിയമനം നടത്തുക. റാങ്ക് പട്ടികളുടെ കാലാവധി സർക്കാർ നീട്ടിയെങ്കിലും എസ്ഐ റാങ്ക് പട്ടികക്ക് ബാധകമായിരുന്നില്ല. റാങ്ക് പട്ടിയിൽ ഉൾപ്പെട്ടവർ രമേശ് ചെന്നിത്തലക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്.

കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രമുള്ള സബ് ഇന്‍സ്പക്ടര്‍ റാങ്ക് ലിസ്റ്റില്‍പ്പെടുന്ന 43 പേര്‍ക്ക് നിയമനം ലഭ്യമാക്കാന്‍ ആണ് മന്ത്രി രമേശ് ചെന്നിത്തല അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരിക്കുന്നത്. 2025 ജൂണ്‍ ഒമ്പതിനാണ് പി എസ് സി നടത്തിയ സബ് ഇന്‍സ്പ്ക്ടര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 2026 ജൂണ്‍ ഒമ്പതിന് ഈ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുകയാണ്. ഇതോടെ ഇവര്‍ക്ക് ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി സര്‍ക്കാര്‍ നീട്ടിയെങ്കിലും ഇവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ലാതെ വന്നു. ഇതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ച് തങ്ങളുടെ അവസ്ഥ പങ്കുവെച്ചത്. ഇവര്‍ നല്‍കിയ പരാതിയില്‍ അടിയന്തിര നടപടിയുണ്ടാകണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കുകയുമായിരുന്നു.

വടകരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

കോഴിക്കോട്: വടകരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിംകുട്ടിയാണ് മരിച്ചത്. ഡിസിസി സെക്രട്ടറി സുധീറിന്റെ വീട്ടിലെത്തിയ ഇയാള്‍ ശരീരമാസകലം പെട്രോള്‍ ഒഴിച്ച് തീകൊളുത്തകയായിരുന്നു.

ഇബ്രാഹിംകുട്ടിക്ക് 60 ശതമാനം പൊള്ളലേറ്റിരുന്നു. കടത്തനാട് സൊസൈറ്റിയില്‍ ഇബ്രാഹിംകുട്ടി അരക്കോടി രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപത്തുക തിരിച്ചുകിട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സുധീര്‍കുമാര്‍ സൊസൈറ്റിയിലെ മുന്‍ ഡയറക്ടറാണ്.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: സിപിഐ സിപിഎം തർക്കം രൂക്ഷമാകുന്നു

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മുറുകിയതോടെ എൽഡിഎഫിൽ അസാധാരണ പ്രതിസന്ധി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുന്നണിയുടെ സംയുക്ത നിയമസഭാ കക്ഷിയോഗം ചേരാൻ സാധിക്കാത്ത വിധം സിപിഎമ്മും സി.പി.ഐയും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കുകയാണ്. പ്രതിപക്ഷ ഉപനേതാവ് പദവി തങ്ങൾക്ക് വേണമെന്ന ആവശ്യത്തിൽ സി.പി.ഐ ഉറച്ചുനിൽക്കുമ്പോൾ, വിട്ടുകൊടുക്കാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് സിപിഎം. ഇരുപാർട്ടികളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

എൽഡിഎഫ് നിയമസഭാ കക്ഷി ഉപനേതാവ് പദവിയിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. മുൻപും പല തവണ ഈ പദവി ഉണ്ടായിട്ടുണ്ടെന്നും വിഷയത്തിൽ സിപിഎമ്മുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദവി പ്രഖ്യാപനത്തിന് പ്രത്യേക മുഹൂർത്തമൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയ വ്യക്തതയോടെ ചർച്ചകളിലൂടെ വിഷയം ഉടൻ പരിഹരിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

സ്വന്തം ആവശ്യത്തിനെന്ന പേരിൽ വീട്ടുമുറ്റത്തും പരിസരത്തുമായി കഞ്ചാവ് ചെടികൾ നട്ടുനനച്ചു വളർത്തി…യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്വന്തം ആവശ്യത്തിനെന്ന പേരിൽ വീട്ടുമുറ്റത്തും പരിസരത്തുമായി കഞ്ചാവ് ചെടികൾ നട്ടുനനച്ചു വളർത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പൊഴിയൂർ പുല്ലുവേറ്റി സ്വദേശി അജിനെ (29) യാണ് നെയ്യാറ്റിൻകര എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്.


ഇയാളുടെ വീട്ടുപറമ്പിൽ നിന്ന് വിവിധ വലിപ്പത്തിലുള്ള എട്ടോളം കഞ്ചാവ് ചെടികൾ ഉദ്യോഗസ്ഥർ കണ്ടെടുത്തു പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് കൃഷി പുറത്തുകൊണ്ടുവന്നത്. വീടിന് ചുറ്റുമുള്ള ഒഴിഞ്ഞ സ്ഥലങ്ങളിൽ അതീവ ശ്രദ്ധയോടെയാണ് ചെടികൾ പരിപാലിച്ചിരുന്നത്.


പിടിയിലായ അജിൻ മുൻപും കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. സ്വന്തം ആവശ്യത്തിന് വേണ്ടിയാണ് ഇവ വളർത്തിയതെന്നാണ് പ്രതിയുടെ മൊഴി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഇനി ആര്‍ഷോയുടെ വിദ്യ

കാസര്‍കോട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോയും എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് വിവാഹം.

സാമൂഹിക മാധ്യമങ്ങളില്‍ ഇരുവരും സജീവമാണെങ്കിലും വിവാഹ കാര്യം ഇതുവരെ ഇരുവരും പങ്കു വെച്ചിട്ടില്ല. തൃക്കരിപ്പൂര്‍ സ്വദേശിനിയാണ് വിദ്യ. അധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ച കേസിലെ പ്രതിയായതോടെ വലിയ വിമര്‍ശനങ്ങളും കേസും വിദ്യ നേരിട്ടിരുന്നു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ് ആര്‍ഷോ

എറണാകുളം മഹാരാജാസ് കോളജിലെ ആര്‍ക്കിയോളജി പി ജി വിദ്യാര്‍ഥിയായിരുന്നു ആര്‍ഷോ. പിന്നീട് പഠനം മതിയാക്കുകയായിരുന്നു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥിനിയാണ്.

ആകാശ് തില്ലങ്കേരി ബന്ധം,കായംകുളത്ത് യൂത്ത് കോൺഗ്രസിൽ കലാപം

കായംകുളം. ആകാശ് തില്ലങ്കേരി ബന്ധം,കായംകുളത്ത് യൂത്ത് കോൺഗ്രസിൽ കലാപം. ശുഹൈബ് വധക്കേസിലെ പ്രതിയുമായി നേതാക്കൾക്ക് ബന്ധമെന്ന് ആരോപണം. ചിത്രങ്ങൾ സഹിതം ആണ് പ്രചരിക്കുന്നത്. സ്വന്തം സഹപ്രവർത്തകനെ കൊന്നവനുമായി നേതാക്കൾക്ക് ബന്ധമെന്ന് പ്രവർത്തകർ

സോഷ്യൽ മീഡിയ പ്രതിഷേധം കനക്കുന്നു. ഷുഹൈബിനെ കൊന്നവരോടൊപ്പം പാർട്ടി നേതാക്കൾ സൗഹൃദം ഉണ്ടാക്കുന്നു എന്നും ആരോപണം