29.3 C
Kollam
Wednesday 14th October, 2026 | 10:54:24 AM
Home News Breaking News കുമ്പളങ്ങിയിൽ തമിഴ്നാട് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തി

കുമ്പളങ്ങിയിൽ തമിഴ്നാട് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തി

എറണാകുളം. കുമ്പളങ്ങിയിൽ തമിഴ്നാട് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തി. മാർക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിലാണ് തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് രണ്ട് പേരെ കസ്റ്റിയിലെടുത്തു.


കുമ്പളങ്ങിയിൽ വർഷങ്ങളായി താമസിക്കുന്ന തമിഴ്നാട് സ്വദേശി മാഹിനാണ് കൊല്ലപ്പെട്ടത്.
കുമ്പളങ്ങി മാർക്കറ്റിലെ ഷാജിയുടെ പച്ചക്കറിക്കടയ്ക്കുള്ളിലായിരുന്നു മൃതദേഹം. രാവിലെ കട തുറക്കന്തിയപ്പോളാണി തന്റെ കടയിൽ ഷാജി മൃതദേഹം കാണുന്നത്. ഉടനെ പൊലീസിന് വിവരമറിയിച്ചു. തലയിൽ വെട്ടേറ്റ് ചോരവാർന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. കടയിൽ നിന്ന് ഒരാൾ നടന്ന പോകുന്നതാണ് ദൃശ്യങ്ങളിൽ. ഈ ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേർ പിടിയിലായത്.

മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഒരാൾ കുറ്റം സമ്മതിച്ചെങ്കിലും കൂടുതൽ പേരുടെ പങ്ക് പോലീസ് സംശയിക്കുന്നു. കസ്റ്റിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്ത് വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം.