29.6 C
Kollam
Saturday 29th August, 2026 | 03:42:18 PM
Home News Local കുന്നത്തൂരില്‍ പാതയോരത്തെ ക്രാഷ് ബാരിയറിൽ ഇടിച്ചു കയറി കാർ പൂർണമായും തകർന്നു;യാത്രികനായ ഡോക്ടർ അത്ഭുതകരമായി രക്ഷപ്പെട്ടു

കുന്നത്തൂരില്‍ പാതയോരത്തെ ക്രാഷ് ബാരിയറിൽ ഇടിച്ചു കയറി കാർ പൂർണമായും തകർന്നു;യാത്രികനായ ഡോക്ടർ അത്ഭുതകരമായി രക്ഷപ്പെട്ടു

കുന്നത്തൂർ:കുന്നത്തൂർ പനന്തോപ്പിൽ പാതയോരത്തോട് ചേർന്നുളള പാറമടയ്ക്ക് സമീപത്തെ ക്രാഷ് ബാരിയറിലേക്ക് കാർ ഇടിച്ചു കയറി.അപകടത്തിൽ കാർ പൂർണമായും തകർന്നെങ്കിലും കാർ ഓടിച്ചിരുന്ന ഡോക്ടർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.ശനിയാഴ്ച രാവിലെയാണ് സംഭവം.ചക്കുവള്ളി പ്രശാന്തി ഹോസ്പിറ്റലിലെ ഡോക്ടർ എഴുകോൺ സ്വദേശി ഗോകുൽ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം.ശക്തമായ മഴയെ തുടർന്ന് റോഡിൽ നിന്നും വാഹനം തെന്നിമാറി ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.