Home Blog Page 694

മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്, ബിഹാർ സ്വദേശിക്ക് 72 വർഷം കഠിന തടവ്

കൊച്ചി: മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് അഞ്ച് വയസുകാരിയെ കൂട്ടിക്കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ബിഹാർ സ്വദേശിക്ക് 72 വർഷം കഠിന തടവും 1.90 ലക്ഷം രൂപ പിഴയും വിധിച്ചു. ബിഹാർ മുജ്താപൂർ സ്വദേശി നജീർ മിയ(55)യെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി വി സന്ദീപ് കൃഷ്ണ ശിക്ഷിച്ചത്.

Also Read: ‘നഷ്ടമായത് ജീവിതകാലം അധ്വാനിച്ച പണം, ഇബ്രാഹിം ഹാജിയുടെ മരണത്തിൽ കൊലക്കുറ്റം ചുമത്തണം’; വീട് സന്ദർശിച്ച് എം.വി. ​ഗോവിന്ദൻ

2025 ജനുവരി 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു പ്രതി. അതിഥി തൊഴിലാളിയുടെ അഞ്ച് വയസ്സുള്ള മകളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.

രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് കുറുപ്പംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്നത്തെ സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന വി എം കേഴ്സന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അഞ്ച് വകുപ്പുകളിലായാണ് കോടതി ശിക്ഷ വിധിച്ചത്. ഇതിൽ മൂന്ന് വകുപ്പുകളിൽ 20 വർഷം വീതം കഠിനതടവും 50,000 രൂപ വീതം പിഴയും വിധിച്ചു. മറ്റ് രണ്ട് വകുപ്പുകളിൽ അഞ്ച് വർഷവും ഏഴ് വർഷവും വീതം തടവും 20,000 രൂപ വീതം പിഴയും ശിക്ഷയായി ചുമത്തി. ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാൽ മതിയാകുമെന്ന് കോടതി വ്യക്തമാക്കി.

പുനലൂരില്‍ വവ്വാലുകൾ കൂട്ടത്തോടെ ചത്തു; അന്വേഷണം നടത്തി വൈറോളജി വിഭാഗം

കൊല്ലം: പുനലൂരിൽ വവ്വാലുകള്‍ കൂട്ടമായി ചത്തു. മരത്തിൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകൾ നിലത്ത് വീഴുകയയും പിന്നീട് പിടഞ്ഞ് ചാവുകയുമായിരുന്നു. പ്രദേശത്ത് വെെറോളജി വിഭാഗം പരിശോധന നടത്തി. സാമ്പിളുകൾ പരിശോധനക്ക് അയക്കും. ‘ഒരു വവ്വാൽ ചത്ത് കിടക്കുന്നത് കണ്ടിരുന്നു. ദുർ​ഗന്ധം വന്നതിന് ശേഷമാണ് കണ്ടത്. ദിവസങ്ങൾ കഴിഞ്ഞിരുന്നു. മിനിഞ്ഞാന്നും ഇത്തരത്തിൽ‌ വവ്വാലുകൾ ചത്തുകിടന്നു. ഇന്ന് രാവിലെ അവശ നിലയിൽ വവ്വാലിനെ കണ്ടു. ആദ്യമായാണ് ഇത്തരത്തിൽ തുടർച്ചയായി സംഭവമുണ്ടാകുന്നത്’- പ്രദേശവാസി പറഞ്ഞു

സാഹചര്യത്തെ ​ഗൗരവപൂർവ്വമായാണ് ആരോ​ഗ്യവിഭാ​ഗവും കണക്കിലെടുത്തിരിക്കുന്നത്. ആളുകളുടെ ആശങ്കയ്ക്ക് പരിഹാരമാകുന്ന ക്രമീകരണം ഉണ്ടാക്കുമെന്നും ബന്ധപ്പെട്ടവർ പറ‌‍ഞ്ഞു. പുനലൂർ ന​ഗരസഭയിലെ പവർ‌ ഹൗസ് വാർഡിലാണ് വവ്വാലുകൾ കൂട്ടത്തോടെ ചത്തത് കാണാനായത്.പവർ ഹൗസ് വാർഡിലെ അഡ്വ രാമചചന്ദ്രൻ നായരുടെ വീടിന് സമീപത്താണ് ഇത്തരത്തിൽ കണ്ടത്. ന​ഗരസഭ ആരോ​ഗ്യവിഭാ​ഗവും വെെറോ‌ളജി വിഭാ​ഗവും അന്വേഷണം ആരംഭിച്ചു.

‘നഷ്ടമായത് ജീവിതകാലം അധ്വാനിച്ച പണം, ഇബ്രാഹിം ഹാജിയുടെ മരണത്തിൽ കൊലക്കുറ്റം ചുമത്തണം’; വീട് സന്ദർശിച്ച് എം.വി. ​ഗോവിന്ദൻ

കോഴിക്കോട്: വടകരയിൽ നിക്ഷേപ തുക ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചു. മരണത്തിൽ കൊലക്കുറ്റം ചുമത്തണമെന്നും കുറ്റംക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: ‘അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും ദുരന്തസാധ്യതകളും’, കാലവർഷത്തെ നേരിടാൻ സമഗ്രമായ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ജീവിതകാലം മുഴുവൻ, ​ഗൾഫിലടക്കം അധ്വാനിച്ച് സ്വരൂപിച്ച പണം സൗഹൃദങ്ങളെയടക്കം വിശ്വസിച്ച് കൺസ്ട്രക്ഷൻ സൊസൈറ്റിയിൽ നിക്ഷേപിച്ച പണമാണ് നഷ്ടപ്പെട്ടത്. നിക്ഷപ സമാഹരണം ഉന്നത നേതാക്കളടക്കം ഉദ്ഘാടനം ചെയ്ത് വിശ്വാസം നേടി. അതിന്റെ അടിസ്ഥാനത്തിൽ നിക്ഷേപിച്ച പണം ആവശ്യമുള്ള സന്ദർഭത്തിൽ ആവശ്യപ്പെട്ടപ്പോൾ തിരിച്ചുകൊടുക്കാൻ തയാറായില്ല. പണം ആവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാവ് സൂര്യകുമാറിനെ ബന്ധപ്പെട്ടപ്പോഴെല്ലാം പണവും പലിശയും തിരിച്ചുകൊടുത്തില്ല.

പണം ലഭിച്ചിലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു. പണം വീണ്ടും ആവശ്യപ്പെട്ടെങ്കിലും തിരികെ ലഭിക്കാത്ത സാഹചര്യത്തിലാണ് സ്വയം തീ കൊളുത്തിയത്. ഇത് യഥാർഥത്തിൽ കൊലപാതകമാണ്. ഇങ്ങനമെയൊരു മരണം സാധാരണമല്ല. പ്രത്യേകിച്ച് മുസ്ലിം സമുദായത്തിൽ തീ കൊളുത്തി മരിക്കുക എന്നത് അപൂർവ സംഭവമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കെടുകാര്യസ്ഥതയെ തുടർന്ന് പണം മുഴുവൻ ധൂർത്തടിച്ചു കളഞ്ഞെന്നും നിരവധിയാളുകൾക്ക് പണം കിട്ടാനുണ്ടെന്നും പണം തിരിച്ചുകിട്ടാനുള്ള നിലയല്ലെന്നും കൊലക്കുറ്റം ചാർത്തണമെന്നും അദ്ദേഹം പറഞ്ഞു.

‘അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും ദുരന്തസാധ്യതകളും’, കാലവർഷത്തെ നേരിടാൻ സമഗ്രമായ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിർദേശിച്ചു. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ എല്ലാ വകുപ്പുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കുന്നതിനായി കേന്ദ്ര ഏജൻസികളുമായും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായും ഏകോപനം ശക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: അടൂരില്‍ പോക്സോ കേസ് പ്രതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം, യൂട്യൂബ് ചാനൽ നടത്തിപ്പുകാർ പിടിയിൽ

ഡാമുകളുടെ സുരക്ഷ, മഴയുടെ ലഭ്യത, നീരൊഴുക്ക് എന്നിവ ശാസ്ത്രീയമായി നിരീക്ഷിക്കണം. കേന്ദ്ര ജല കമ്മീഷനും ഡാം സുരക്ഷാ അതോറിറ്റിയുമായും വകുപ്പുകൾ തുടർച്ചയായ ബന്ധം പുലർത്തണം. അണക്കെട്ടുകളിലെ ജലനിരപ്പ് റൂൾ കർവിന് മുകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. ദുരന്തസാധ്യതാ പ്രദേശങ്ങളിലെ ജനങ്ങളുടെ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപന-വില്ലേജ് തലങ്ങളിൽ പുതുക്കണം. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ കുടുംബങ്ങളുടെയും അതിഥി തൊഴിലാളികളുടെയും വിവരശേഖരണം നടത്തി മുന്നറിയിപ്പുകൾ സമയബന്ധിതമായി എത്തിക്കുന്ന സംവിധാനം ഒരുക്കണം.

മഴക്കാല പൂർവ ശുചീകരണം എല്ലാ തദ്ദേശസ്ഥാപനങ്ങളും അടിയന്തരമായി പൂർത്തീകരിക്കണം. ഓടകൾ, കൈത്തോടുകൾ, കനാലുകൾ എന്നിവയിലെ തടസ്സങ്ങൾ നീക്കുകയും മാലിന്യനിർമാർജനം വേഗത്തിലാക്കുകയും വേണം. കൊതുക് നശീകരണ പ്രവർത്തനങ്ങളും ശക്തമാക്കണം. ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കുന്ന കെട്ടിടങ്ങളിൽ ശുചിമുറി, വൈദ്യുതി, ലൈറ്റ്, ഫാൻ, അടുക്കള എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. ക്യാമ്പ് കേന്ദ്രങ്ങളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ദേശീയപാത നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശങ്ങളിൽ നാഷണൽ ഹൈവേ അതോറിറ്റിയുമായി ചേർന്ന് പരിഹാര നടപടികൾ സ്വീകരിക്കണം. റോഡുകളിലെ കുഴികൾ അടയ്ക്കുകയും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും വേണം. സ്‌കൂളുകളുടെ സുരക്ഷ പരിശോധിച്ച് ചുറ്റുമതിൽ, മേൽക്കൂര, സമീപത്തെ മരങ്ങൾ എന്നിവ അപകടാവസ്ഥയിലല്ലെന്ന് ഉറപ്പാക്കണം. ആരോഗ്യ മേഖലയിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. പാമ്പുകടിക്കുള്ള ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കണമെന്നും ആന്റിവെനമുൾപ്പെടെയുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം.

പ്രാദേശിക അറിവുകളും ശാസ്ത്രീയ വിവരങ്ങളും സംയോജിപ്പിച്ച് ദുരന്തസാധ്യതകൾ തിരിച്ചറിയണം. മഴമാപിനികളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്ന പരിപാടികൾ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർഡുതലം മുതൽ സംസ്ഥാനതലം വരെ എല്ലാ വകുപ്പുകളും ഏജൻസികളും ഏകോപിതമായി പ്രവർത്തിക്കണം സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും ജില്ലാതലത്തിൽ കളക്ടർമാരും പ്രവർത്തനങ്ങളുടെ ഏകോപനം ഉറപ്പാക്കണമെന്നും യോഗത്തിൽ തീരുമാനമായി.

യോഗത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ, റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വകുപ്പ് സെക്രട്ടറിമാർ, ജില്ലാകളക്ടർമാർ, വിവിധ സേനാ പ്രതിനിധികൾ, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്, ജ്യോഗ്രഫിക്കൽ സർവേ ഓഫ് ഇൻഡ്യ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ഇൻഡ്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

“അഞ്ച് വർഷം, അഞ്ച് ലക്ഷ്യങ്ങൾ”; കേരളത്തിനായുള്ള വികസന അജണ്ട പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വരുന്ന അഞ്ച് വർഷക്കാലയളവിൽ സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അഞ്ച് പ്രധാന പ്രവർത്തന അജണ്ടകൾ പങ്കുവെച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നേമം എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ. കേരളത്തെ വ്യവസായ സൗഹൃദമാക്കുക, എല്ലാ ജില്ലകളിലും ടെക് ഹബ്ബുകൾ സ്ഥാപിക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങളാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്ന, കഴിവുകളെ അംഗീകരിക്കുന്ന, യുവാക്കൾക്ക് വലിയ സ്വപ്നങ്ങൾ കാണാനും അവ യാഥാർത്ഥ്യമാക്കാനും ആത്മവിശ്വാസം പകരുന്ന ഒരു പുതിയ കേരളമാണ് തന്റെ കാഴ്ച്ചപ്പാടെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

ഇന്ത്യയിൽ ഏറ്റവും എളുപ്പത്തിൽ വ്യവസായങ്ങൾ ആരംഭിക്കാനും മുന്നോട്ട് കൊണ്ടുപോകാനും കഴിയുന്ന രീതിയിൽ സംസ്ഥാനത്തെ മാറ്റുക. കേരളത്തിലെ 14 ജില്ലകളിലും അത്യാധുനിക ടെക് ഹബ്ബുകൾ സ്ഥാപിക്കുക. യുവാക്കൾക്ക് ആഗോളതലത്തിൽ അവസരങ്ങൾ ഉറപ്പാക്കുന്ന സ്കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ. സംസ്ഥാനത്തെ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ വൻകിട വികസനം ഉറപ്പാക്കുക. നിക്ഷേപകരെ ആകർഷിക്കുന്ന സുതാര്യവും വേഗതയേറിയതുമായ സർക്കാർ സേവനങ്ങൾ എന്നിവയാണ് അഞ്ച് വർഷത്തേക്കുള്ള തൻ്റെ അഞ്ച് പ്രധാന പ്രവർത്തന അജണ്ടയെന്ന് രാജീവ് ചന്ദ്രശേഖ‍ർ വ്യക്തമാക്കി.

നേമം മണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ എം.എൽ.എ ഓഫീസ് ജൂൺ ആദ്യം മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ആംബുലൻസ് സേവനമുൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങൾ ഈ ഓഫീസിൽ ഉണ്ടാകും. വികസന കാര്യങ്ങളിൽ ബി.ജെ.പി മണ്ഡലങ്ങളോട് സംസ്ഥാന സർക്കാർ വിവേചനം കാണിച്ചാൽ ശക്തമായി പ്രതികരിക്കുമെന്നും നേമത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് അവർ തന്നെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പിണറായി സർക്കാർ ഖജനാവ് കാലിയാക്കി,മുൻ സർക്കാരിൻ്റെ അഴിമതി അന്വേഷിക്കും; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കിയാണ് പിണറായി വിജയൻ സർക്കാർ അധികാരമൊഴിഞ്ഞതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ പുരോഗതിക്കല്ല, മറിച്ച് അഴിമതിക്കും കൊള്ളയ്ക്കുമായാണ് പണം ചെലവാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ സർക്കാരിന്റെ കാലത്തുണ്ടായ എല്ലാ അഴിമതികളും അന്വേഷിച്ച് പുറത്തുകൊണ്ടുവരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. അതേസമയം, സർക്കാർ അധികാരമേറ്റ് പത്തുദിവസം തികയുന്നതിന് മുൻപേ സമരങ്ങൾ ആരംഭിച്ചത് ദുരൂഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരം നഷ്ടപ്പെട്ടതിന്റെ ദുഃഖം അക്രമങ്ങളിലൂടെയല്ല തീർക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇഡി അന്വേഷണത്തെ നിയമപരമായി നേരിടാതെ അക്രമം അഴിച്ചുവിട്ടത് എന്തിനാണെന്ന് ചെന്നിത്തല ചോദിച്ചു. ഇഡി ഉദ്യോഗസ്ഥർ എത്തിയതും മടങ്ങിയതും പോലീസ് അറിഞ്ഞിരുന്നില്ലെന്നും, അതിനാൽ സംരക്ഷണം നൽകാൻ സാധിച്ചില്ലെന്നും അദ്ദേഹം വിശദീകരിച്ചു. നടന്ന സംഭവങ്ങൾ ഏറെ ദൗർഭാഗ്യകരമാണ്. കുറ്റം ചെയ്തവർക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസനം മുടക്കുന്നത് കോൺഗ്രസ്; ബിജെപിയുടെ ബി-ടീമെന്ന് എം.വി. ഗോവിന്ദന്റെ പരിഹാസം

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് അതിവേഗ റെയിൽവേ പദ്ധതി അത്യന്താപേക്ഷിതമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അധികാരം നഷ്ടപ്പെട്ടുവെന്നുകരുതി വികസന പദ്ധതികളെ രാഷ്ട്രീയ പകപോക്കലിനായി എതിർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയ യുഡിഎഫ് സർക്കാരിന്റെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.

കേരളത്തിന്റെ ഭാവി വികസനത്തിന് നിർണ്ണായകമായിരുന്ന സിൽവർ ലൈൻ പദ്ധതി ഇല്ലാതാക്കിയതിന് യുഡിഎഫ് സർക്കാർ കേരള ജനതയോട് മാപ്പ് പറയണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതി റദ്ദാക്കി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങൾ പിൻവലിച്ച സർക്കാർ, മെട്രോമാൻ ഇ. ശ്രീധരനുമായി ചർച്ച നടത്തി പുതിയ പദ്ധതി കൊണ്ടുവരാൻ ശ്രമിക്കുന്നത് തെറ്റായ കീഴ്വഴക്കമാണ്. വികസന വിഷയങ്ങളിൽ രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കാൻ യുഡിഎഫ് തയ്യാറാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വി ഡി സതീശൻ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ഒഴിവാക്കിയത് ഗൗരവകരമാണെന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ബിജെപിയുടെ ‘ബി ടീം’ പോലെയാണ് കോൺഗ്രസ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തെ പ്രീണിപ്പിക്കാനാണ് കോൺഗ്രസ് ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് നിരോധനം നിലനില്‍ക്കുക. ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
കടലിലെ മത്സ്യങ്ങളുടെ പ്രജനനസമയമായതിനാലാണ് ഈ കാലയളവില്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഈ സമയത്ത് മുട്ടയിടാറായ മത്സ്യങ്ങള്‍ തീരങ്ങളില്‍ കൂടുതലായി കാണപ്പെടാറുണ്ട്. ഈ സമയം വന്‍തോതില്‍ യന്ത്രവല്‍കൃത മത്സ്യബന്ധനം നടത്തിയാല്‍ മുട്ടയിടാറായ മത്സ്യങ്ങള്‍ കൂടുതലായി വലയില്‍ കുടുങ്ങുകയും അടുത്ത തലമുറ മത്സ്യകുഞ്ഞുങ്ങള്‍ ജനിക്കാതെ പോവുകയും ചെയ്യും.
ഇത് തുടര്‍ന്നാല്‍ കാലക്രമേണ കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാനും കടല്‍ വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനുമാണ് വര്‍ഷം തോറും ജൂണ്‍, ജൂലൈ മാസങ്ങളില്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നത്.

കരുനാഗപ്പള്ളി
മുതിർന്ന കോൺഗ്രസ് നേതാവും കാർഷിക കടാശ്വാസ കമ്മീഷനംഗവുമായിരുന്ന
K.G. രവി നിര്യാതനായി

കരുനാഗപ്പള്ളി.
മുതിർന്ന കോൺഗ്രസ് നേതാവും കാർഷിക കടാശ്വാസ കമ്മീഷനംഗവുമായിരുന്ന
K.G. രവി (78)നിര്യാതനായി

ചേമ്പുകണ്ടത്തിൽ എസ് സേതുനാഥ് നിര്യാതനായി

മൺറോതുരുത്ത്. കോൺഗ്രസ്സിന്റെ പ്രമുഖ നേതാവും ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും UDF മണ്ഡലം ചെയർമാനും മൺറോതുരുത്തിലെ മുൻ മണ്ഡലം പ്രസിഡന്റുമായ ചേമ്പുകണ്ടത്തിൽ എസ് സേതുനാഥ് നിര്യാതനായി

31.05.26 ഞായർ രാവിലെ 8 മണിമുതൽ വീട്ടിൽ പൊതു ദർശനം.

സംസ്ക്കാരം ഉച്ചയ്ക്ക് 2.30  ന് വീട്ടുവളപ്പിൽ