Home News Breaking News ‘നഷ്ടമായത് ജീവിതകാലം അധ്വാനിച്ച പണം, ഇബ്രാഹിം ഹാജിയുടെ മരണത്തിൽ കൊലക്കുറ്റം ചുമത്തണം’; വീട് സന്ദർശിച്ച് എം.വി....

‘നഷ്ടമായത് ജീവിതകാലം അധ്വാനിച്ച പണം, ഇബ്രാഹിം ഹാജിയുടെ മരണത്തിൽ കൊലക്കുറ്റം ചുമത്തണം’; വീട് സന്ദർശിച്ച് എം.വി. ​ഗോവിന്ദൻ

Advertisement

കോഴിക്കോട്: വടകരയിൽ നിക്ഷേപ തുക ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചു. മരണത്തിൽ കൊലക്കുറ്റം ചുമത്തണമെന്നും കുറ്റംക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: ‘അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും ദുരന്തസാധ്യതകളും’, കാലവർഷത്തെ നേരിടാൻ സമഗ്രമായ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ജീവിതകാലം മുഴുവൻ, ​ഗൾഫിലടക്കം അധ്വാനിച്ച് സ്വരൂപിച്ച പണം സൗഹൃദങ്ങളെയടക്കം വിശ്വസിച്ച് കൺസ്ട്രക്ഷൻ സൊസൈറ്റിയിൽ നിക്ഷേപിച്ച പണമാണ് നഷ്ടപ്പെട്ടത്. നിക്ഷപ സമാഹരണം ഉന്നത നേതാക്കളടക്കം ഉദ്ഘാടനം ചെയ്ത് വിശ്വാസം നേടി. അതിന്റെ അടിസ്ഥാനത്തിൽ നിക്ഷേപിച്ച പണം ആവശ്യമുള്ള സന്ദർഭത്തിൽ ആവശ്യപ്പെട്ടപ്പോൾ തിരിച്ചുകൊടുക്കാൻ തയാറായില്ല. പണം ആവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാവ് സൂര്യകുമാറിനെ ബന്ധപ്പെട്ടപ്പോഴെല്ലാം പണവും പലിശയും തിരിച്ചുകൊടുത്തില്ല.

പണം ലഭിച്ചിലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു. പണം വീണ്ടും ആവശ്യപ്പെട്ടെങ്കിലും തിരികെ ലഭിക്കാത്ത സാഹചര്യത്തിലാണ് സ്വയം തീ കൊളുത്തിയത്. ഇത് യഥാർഥത്തിൽ കൊലപാതകമാണ്. ഇങ്ങനമെയൊരു മരണം സാധാരണമല്ല. പ്രത്യേകിച്ച് മുസ്ലിം സമുദായത്തിൽ തീ കൊളുത്തി മരിക്കുക എന്നത് അപൂർവ സംഭവമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കെടുകാര്യസ്ഥതയെ തുടർന്ന് പണം മുഴുവൻ ധൂർത്തടിച്ചു കളഞ്ഞെന്നും നിരവധിയാളുകൾക്ക് പണം കിട്ടാനുണ്ടെന്നും പണം തിരിച്ചുകിട്ടാനുള്ള നിലയല്ലെന്നും കൊലക്കുറ്റം ചാർത്തണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here