കൊല്ലം: പുനലൂരിൽ വവ്വാലുകള്‍ കൂട്ടമായി ചത്തു. മരത്തിൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകൾ നിലത്ത് വീഴുകയയും പിന്നീട് പിടഞ്ഞ് ചാവുകയുമായിരുന്നു. പ്രദേശത്ത് വെെറോളജി വിഭാഗം പരിശോധന നടത്തി. സാമ്പിളുകൾ പരിശോധനക്ക് അയക്കും. ‘ഒരു വവ്വാൽ ചത്ത് കിടക്കുന്നത് കണ്ടിരുന്നു. ദുർഗന്ധം വന്നതിന് ശേഷമാണ് കണ്ടത്. ദിവസങ്ങൾ കഴിഞ്ഞിരുന്നു. മിനിഞ്ഞാന്നും ഇത്തരത്തിൽ വവ്വാലുകൾ ചത്തുകിടന്നു. ഇന്ന് രാവിലെ അവശ നിലയിൽ വവ്വാലിനെ കണ്ടു. ആദ്യമായാണ് ഇത്തരത്തിൽ തുടർച്ചയായി സംഭവമുണ്ടാകുന്നത്’- പ്രദേശവാസി പറഞ്ഞു
സാഹചര്യത്തെ ഗൗരവപൂർവ്വമായാണ് ആരോഗ്യവിഭാഗവും കണക്കിലെടുത്തിരിക്കുന്നത്. ആളുകളുടെ ആശങ്കയ്ക്ക് പരിഹാരമാകുന്ന ക്രമീകരണം ഉണ്ടാക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. പുനലൂർ നഗരസഭയിലെ പവർ ഹൗസ് വാർഡിലാണ് വവ്വാലുകൾ കൂട്ടത്തോടെ ചത്തത് കാണാനായത്.പവർ ഹൗസ് വാർഡിലെ അഡ്വ രാമചചന്ദ്രൻ നായരുടെ വീടിന് സമീപത്താണ് ഇത്തരത്തിൽ കണ്ടത്. നഗരസഭ ആരോഗ്യവിഭാഗവും വെെറോളജി വിഭാഗവും അന്വേഷണം ആരംഭിച്ചു.




































