28.8 C
Kollam
Thursday 8th October, 2026 | 06:11:36 PM
Home News Local പുനലൂർ താലൂക്ക് ആശുപത്രിയിൽ 24×7 സ്‌പെഷ്യൽറ്റി സേവനം തുടങ്ങാനായി പുതിയ നിയമനം ഇല്ല, പുനർ വിന്യാസത്തില്‍...

പുനലൂർ താലൂക്ക് ആശുപത്രിയിൽ 24×7 സ്‌പെഷ്യൽറ്റി സേവനം തുടങ്ങാനായി പുതിയ നിയമനം ഇല്ല, പുനർ വിന്യാസത്തില്‍ എതിർപ്പുമായി ഡോക്ടർമാരുടെ സംഘടന

പുനലൂർ. താലൂക്ക് ആശുപത്രിയിൽ 24×7 സ്‌പെഷ്യൽറ്റി സേവനം തുടങ്ങാനായി പുതിയ നിയമനം ഇല്ല. മറ്റു ആശുപത്രികളിൽ നിന്ന് ഡോക്ടർമാരെ പുനർ വിന്യസിച്ചുകൊണ്ട് ആരോഗ്യവകുപ്പ് ഉത്തരവിറക്കി.നടപടിയിൽ എതിർപ്പുമായി സർക്കാർ ഡോക്ടർമാരുടെ സംഘടന KGMOA രംഗത്തെത്തി.


ജില്ലാ-ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം നടപ്പാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പദ്ധതി ആദ്യം നടപ്പാക്കുന്നത് പുനലൂർ താലൂക്ക് ആശുപത്രിയിൽ. എന്നാൽ ഇവിടേക്ക് പുതിയ ഡോക്ടർമാരുടെ നിയമനം ഇല്ല പകരം മറ്റ് ആശുപത്രികളിൽ ഡോക്ടർമാരെ ഇങ്ങോട്ടേക്ക് താൽക്കാലികമായി സ്ഥലംമാറ്റി. 11 ഡോക്ടർമാരെയാണ് ഇങ്ങനെ പുനർവിന്യസിച്ചിരിക്കുന്നത്. ഈ സ്ഥലംമാറ്റം മറ്റ് ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. നിലവിലെ ഒപികളിൽ കിട്ടിയിരുന്ന സ്പെഷ്യാലിറ്റി സേവനം കൂടി ഇല്ലാതാകും.
ഇതോടെയാണ് KGMOA എതിർപ്പ് ഉയർത്തിയിരിക്കുന്നത്. കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നും പുനർവിന്യസം കൊണ്ട് സേവനം നടപ്പിലാക്കാൻ സാധിക്കില്ലെന്നുമാണ് KGMOA യുടെ നിലപാട്.