26.5 C
Kollam
Thursday 17th September, 2026 | 04:14:42 AM
Home News Local പോലീസ് സ്റ്റേഷനിൽ കയറി എസ് എച്ച് ഒ യുടെ മൂക്ക് ഇടിച്ച് പരിക്കേൽപ്പിച്ചു

പോലീസ് സ്റ്റേഷനിൽ കയറി എസ് എച്ച് ഒ യുടെ മൂക്ക് ഇടിച്ച് പരിക്കേൽപ്പിച്ചു

പുനലൂര്‍. പോലീസ് സ്റ്റേഷനിൽ കയറി എസ് എച്ച് ഒ യുടെ മൂക്ക് ഇടിച്ച് പരിക്കേൽപ്പിച്ചു. മറ്റൊരു പ്രതിയുടെ വിവരങ്ങൾ തിരക്കി സ്റ്റേഷനിൽ എത്തിയ വിജോയിയാണ് എസ് എച്ച് ഒ യെ അക്രമിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിജോയി

ഇന്നലെ വൈകീട്ട് ആണ് സംഭവം. വാറന്റ് കേസ്സിൽ അറസ്റ്റിലായ യുത്ത് കോൺഗ്രസ്‌ നേതാവ് സജു എസ്. വർഗീസിനെ അന്വേഷിച്ച് എത്തിയതാണ് വിജോയ്. കേസിലെ വിവരങ്ങൾ സംബന്ധിച്ച എസ് എച്ച് ഒ യിൽ നിന്ന് വിവരം തേടി. സ്റ്റേഷനുള്ളിൽ വെച്ച് അസഭ്യം പറഞ്ഞ വിജോയിയോട് സ്റ്റേഷന് പുറത്ത് പോകാൻ SHO ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇയാൾ SHO സന്തോഷിനെ മൂക്കിനിടിച്ചത് .

സംഭവത്തിൽ പിന്നാലെ തന്നെ വിജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണെന്ന് പോലീസ് പറഞ്ഞു.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന് പ്രാഥമിക ചികിത്സ നൽകി.