Home Blog Page 246

കൊല്ലം–ചെങ്കോട്ട റെയിൽപാതയിലെ പ്ലാറ്റ്ഫോം നീളം കൂട്ടൽ പദ്ധതി റീടെൻഡർ ചെയ്ത് കരാർ നൽകി;കൊടിക്കുന്നിൽ

കൊട്ടാരക്കര : കൊല്ലം–ചെങ്കോട്ട റെയിൽപാതയിലെ വിവിധ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുന്നതിനായി മുടങ്ങിക്കിടന്നിരുന്ന പദ്ധതി റീടെൻഡർ ചെയ്ത് കരാർ നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ചെന്നൈ ആസ്ഥാനമായ ശ്രീ ബാലാജി എന്റർപ്രൈസസിനാണ് പുതുക്കിയ ടെൻഡർ പ്രകാരം പ്രവൃത്തി കരാർ നൽകിയിരിക്കുന്നത്.

നേരത്തെ ഏകദേശം 18 കോടി രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതിയുടെ ആദ്യ ടെൻഡർ റദ്ദായതിനെ തുടർന്ന് പദ്ധതി അനിശ്ചിതത്വത്തിലായിരുന്നു. കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ മന്ത്രി തലത്തിലും റെയിൽവേ മന്ത്രാലയത്തിലും സതേൺ റെയിൽവേയിലുമടക്കം തുടർച്ചയായി നടത്തിയ ഇടപെടലുകളുടെ ഫലമായാണ് പദ്ധതി വീണ്ടും കാലതാമസം കൂടാതെ 20 ശതമാനത്തിലധികം ഉയർന്ന നിരക്കിൽ ടെൻഡർ ചെയ്ത് മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചത്. പുതുക്കിയ ടെൻഡറിൽ 20.33 കോടി രൂപയ്ക്കാണ് ഇപ്പോൾ കരാർ നൽകിയിരിക്കുന്നത്.

കൊല്ലം–ചെങ്കോട്ട പാതയിലെ ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെയുള്ള സർവീസുകൾക്ക് കൂടുതൽ നീളമുള്ള റേക്കുകൾ ഉപയോഗിക്കുന്നതിനും ഭാവിയിൽ ട്രെയിൻ സർവീസുകൾ വിപുലീകരിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പ്ലാറ്റ്ഫോം നീളം വർധിപ്പിക്കുന്നത്. കൊല്ലം–ചെങ്കോട്ട റൂട്ടിലെ സ്റ്റേഷനുകളുടെ പട്ടികയിൽ ന്യൂ ആര്യങ്കാവ്,ആര്യങ്കാവ്, തെന്മല, ഇടമൺ, അവണീശ്വരം, കുരി, കൊട്ടാരക്കര, കുണ്ടറ ഈസ്റ്റ്, കുണ്ടറ, ചന്ദനത്തോപ്പ്, കിളിക്കൊല്ലൂർ തുടങ്ങിയ സ്റ്റേഷനുകൾ ഉൾപ്പെടുന്നു. എഴുകോൺ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നിർമ്മാണ പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

പദ്ധതിയുടെ ഭാഗമായി വിവിധ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകൾ 455 മീറ്റർ മുതൽ 580 മീറ്റർ വരെ നീളത്തിലാക്കുന്നതിനാണ് നിർദേശം. ന്യൂ ആര്യങ്കാവിലെ പ്ലാറ്റ്ഫോം 305 മീറ്ററിൽ നിന്ന് 550 മീറ്ററായും തെന്മലയിലെ പ്ലാറ്റ്ഫോമുകൾ 400 മീറ്ററിൽ നിന്ന് 580 മീറ്ററായും ഇടമണ്ണിലെ പ്ലാറ്റ്ഫോം 400 മീറ്ററിൽ നിന്ന് 520 മീറ്ററായും വർധിപ്പിക്കും. അവണീശ്വരം 548 മീറ്ററിൽ നിന്ന് 578 മീറ്ററായും, കുരി 270 മീറ്ററിൽ നിന്ന് 576 മീറ്ററായും, കൊട്ടാരക്കര 425 മീറ്ററിൽ നിന്ന് 576 മീറ്ററായും നീളം കൂട്ടും.

അതുപോലെ കുണ്ടറ ഈസ്റ്റ്, ചന്ദനത്തോപ്പ് എന്നിവിടങ്ങളിലെ പ്ലാറ്റ്ഫോമുകൾ 576 മീറ്ററായും, കുണ്ടറയിലെ പ്ലാറ്റ്ഫോം 425 മീറ്ററിൽ നിന്ന് 576 മീറ്ററായും, കിളിക്കൊല്ലൂരിലെ പ്ലാറ്റ്ഫോം 405 മീറ്ററിൽ നിന്ന് 576 മീറ്ററായും, ആര്യങ്കാവിലെ പ്ലാറ്റ്ഫോം 265 മീറ്ററിൽ നിന്ന് 455 മീറ്ററായും നീളം കൂട്ടുന്നതിനാണ് പദ്ധതി.

കൊല്ലം–ചെങ്കോട്ട പാതയുടെ വികസനവുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച് പ്ലാറ്റ്ഫോം നീളം വർധിപ്പിക്കണമെന്ന ആവശ്യം കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ മന്ത്രിയുടെയും ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ നിരന്തരം കൊണ്ടുവന്നിരുന്നു. ആദ്യ ടെൻഡർ റദ്ദായതിനെ തുടർന്ന് പദ്ധതി വീണ്ടും ടെൻഡർ ചെയ്യുന്നതിനും പ്രവൃത്തി തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനും എംപി പ്രത്യേകമായി ഇടപെട്ടിരുന്നു.

“കൊല്ലം–ചെങ്കോട്ട പാതയിലെ പ്ലാറ്റ്ഫോം നീളം കൂട്ടൽ പദ്ധതി ആദ്യ ടെൻഡർ റദ്ദായതിനെ തുടർന്ന് മുടങ്ങിക്കിടക്കുകയായിരുന്നു. പദ്ധതി ഉപേക്ഷിക്കപ്പെടാതെ റീടെൻഡർ ചെയ്ത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി ഉൾപ്പെടെയുള്ളവരുമായി നിരന്തരം ഇടപെട്ടിരുന്നു. അതിന്റെ ഫലമായാണ് ഇപ്പോൾ 20.33 കോടി രൂപയുടെ പുതുക്കിയ ടെൻഡർ നൽകി പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകുന്നത്. മലയോര മേഖലയിലെ റെയിൽ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും,” കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

പ്ലാറ്റ്ഫോം നീളം കൂട്ടൽ പൂർത്തിയാകുന്നതോടെ കൂടുതൽ നീളമുള്ള ട്രെയിൻ റേക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യം ഈ സ്റ്റേഷനുകളിൽ ലഭ്യമാകുകയും ഭാവിയിൽ കൂടുതൽ ട്രെയിൻ സർവീസുകൾ അനുവദിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ ശേഷി വർധിക്കുകയും ചെയ്യും. കൊല്ലം–ചെങ്കോട്ട പാതയുടെ സമഗ്ര വികസനത്തിനായി റെയിൽവേ മന്ത്രാലയത്തിൽ തുടർന്നും ശക്തമായ ഇടപെടൽ നടത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. 12 മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കുവാനാണ് റെയിൽവേ ലഭ്യപ്പെടുന്നത്

പ്രിയദർശനി ബസ്സിൽ തിരക്ക്, റോഡിൽ വീണ് വനിതാ കണ്ടക്ടർക്കു പരിക്ക്

ആലപ്പുഴ.പ്രിയദർശിനി ബസ്സിൽ തിരക്ക് അപകടമായി. ബസ്സിൽ നിന്ന് റോഡിൽ വീണ് വനിതാ കണ്ടക്ടർക്കു പരിക്ക്. ആലപ്പുഴ കലവൂരിലാണ് ബസ്സിന്റെ ഡോർ തുറന്ന് കണ്ടക്ടർ റോഡിലേക്ക് വീണത്. ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടർ അമ്പിളിക്കാണ് പരിക്കേറ്റത്. ബസ്സിലെ തിരക്കിനിടയിലാണ് ഡോർ തുറന്ന് കണ്ടക്ടർ റോഡിലേക്ക് വീണത്

ആലപ്പുഴ ചെല്ലാനം റൂട്ടിൽ ഓടുന്ന പ്രിയദർശിനി ബസ്സിലാണ് അപകടമുണ്ടായത്

അപകടമുണ്ടായ സമയത്ത് ബസ്സിനുള്ളിൽ വലിയ തിരക്കായിരുന്നു

സിംബാബ്‌വെയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 44

സിംബാബ്‌വെയിലെ കരിബ തടാകത്തിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 44 ആയി. ശക്തമായ തിരയിൽ പെട്ട് ബോട്ട് മറിയുകയായിരുന്നു. 90 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉൾപ്പെടെ 95 പേരെ വഹിക്കാൻ ശേഷിയുള്ള ബോട്ടിൽ 120ഓളം പേരുണ്ടായിരുന്നതായാണ് വിവരം.


ഇതുവരെ 77 പേരെ രക്ഷപ്പെടുത്തി തടാകത്തിലെ ഒരു ചെറിയ ദ്വീപിൽ എത്തിച്ചിട്ടുണ്ട്. ബോട്ടിൽ 114 മുതിർന്ന യാത്രക്കാരും അഞ്ച് ജീവനക്കാരുമുണ്ടായിരുന്നതായാണ് ടിക്കറ്റ് വിൽപ്പന കണക്കുകൾ വ്യക്തമാക്കുന്നത്. ടിക്കറ്റ് എടുക്കാൻ പ്രായമാകാത്ത 12 കുട്ടികളും ബോട്ടിലുണ്ടായിരുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.


കരിബ തടാകത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. ഹെലികോപ്റ്ററും സ്പീഡ് ബോട്ടുകളും ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. സിംബാബ്‌വെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിബിസി പുറത്തുവിട്ട ദൃശ്യങ്ങളിൽ മറിഞ്ഞുകിടക്കുന്ന ബോട്ടിനരികിലേക്ക് സ്പീഡ് ബോട്ടുകൾ നീങ്ങുന്നതും മുകളിൽ ഹെലികോപ്റ്റർ നിരീക്ഷണം നടത്തുന്നതും കാണാം. തടാകത്തിന്റെ അടിത്തട്ടിൽ തിരച്ചിൽ നടത്തുന്നതിനായി പ്രത്യേക സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.


ഗ്രാമീണ മേഖലകളിൽനിന്നുള്ളവർ കരിബ നഗരത്തിലേക്ക് യാത്ര ചെയ്യാൻ ആശ്രയിക്കുന്ന ബോട്ടാണിതെന്ന് പ്രാദേശിക എംപി മുത്സ മുരോംബെഡ്‌സി പറഞ്ഞു.


സിംബാബ്‌വെയുടെയും അയൽരാജ്യമായ സാംബിയയുടെയും അതിർത്തിയിലാണ് കരിബ തടാകം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത തടാകങ്ങളിലൊന്നായ കരിബ തടാകം സാംബസി നദിയിൽ അണക്കെട്ട് നിർമിച്ചതിനെ തുടർന്നാണ് രൂപപ്പെട്ടത്. 200 കിലോമീറ്ററിലധികം നീളവും ചില ഭാഗങ്ങളിൽ 40 കിലോമീറ്റർ വരെ വീതിയുമുള്ളതാണ് തടാകം.

ചോറും മീനും കൂട്ട അടിയില്‍ അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

മലപ്പുറം. കുറ്റിപ്പുറത്തെ ഹോട്ടലിലെ സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹോട്ടല്‍ ജീവനക്കാരെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് കേസ്. ഹോട്ടടലലെ മീൻ വിലയെ ചൊല്ലിയുണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.

ഇന്നലെയാണ് കുറ്റിപ്പുറത്തെ ചോറും മീനും എന്ന ഹോട്ടലിൽ അടിപിടിയുണ്ടാകുന്നത്. മീനിന്റെ വിലയെ ചൊല്ലി ഭക്ഷണം കഴിക്കാനെത്തിയവരും ഹോട്ടൽ സപ്ലയറും തമ്മിൽ തർക്കമായി, 200 രൂപയെന്ന് പറഞ്ഞ മീനിന് 300ബില്ലിട്ടെന്നായിരുന്നു പരാതി, തർക്കം കയ്യാങ്കളിയിലേക്ക് നീണ്ടു, പിനീട്‌ അടി, കൂട്ടയടി, തിരക്ക് നിറഞ്ഞ ഹോട്ടലിൽ സംഘർഷാന്തരീക്ഷം, അടിപിടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

സംഭവത്തിൽ ഹോട്ടലുടമയുടെ പരാതിയില്‍ലാണ് കുറ്റിപ്പുറം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭക്ഷണംകഴിക്കാനെത്തിയ അഞ്ചു യുവാക്കൾക്കെതിരെയാണ് കുറ്റിപ്പുറം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മാര്‍ഗ തടസ്സമുണ്ടാക്കല്‍, സംഘം ചേര്‍ന്ന് അടിയുണ്ടാക്കല്‍, അസഭ്യം പറയല്‍ തുടങ്ങി നാലു വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം, യുവാക്കള്‍ ഇതുവരെ പരാതിയുമായി രംഗത്ത് വന്നിട്ടില്ല .

കർക്കിടകവാവ് ദിനത്തിൽ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടി ആയിരങ്ങൾ

ശാസ്‌താംകോട്ട:കർക്കിടക .വാവ് ദിനത്തിൽ പിതൃമോക്ഷം തേടി വിവിധ സ്നാനഘട്ടങ്ങളിലെത്തിയത് ആയിരങ്ങൾ.കുന്നത്തൂർ താലൂക്കിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളായ കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ഭഗവതീ ക്ഷേത്രം,പടിഞ്ഞാറെ കല്ലട തിരുവാറ്റ മഹാദേവർ ക്ഷേത്രം,കടപുഴ അമ്പലത്തുംഗൽ മഹാവിഷ്ണു ക്ഷേത്രം,ശൂരനാട് വടക്ക് ആനയടി കാഞ്ഞിരംകടവ് വില്ലാട സ്വാമി ക്ഷേത്രം. എന്നിവിടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

തിലഹവനം,പിതൃബലി എന്നിവയ്ക്കുള്ള സൗകര്യം ക്ഷേത്രങ്ങളിൽ ഒരുക്കിയിരുന്നു.വിശേഷാൽ പൂജകളും അന്നദാനവും നടന്നു.കല്ലടയാറിന്റെയും പള്ളിക്കലാറിന്റെയും തീരങ്ങളിലുള്ള സ്നാനഘട്ടങ്ങളിൽ പുലർച്ചെ 4 മുതൽ ബലിതർപ്പണം ആരംഭിച്ചു.സ്ത്രീകളുടെയും കുട്ടികളുടെയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.കല്ലടയാറ് കിഴക്കോട്ടൊഴുകുന്ന കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ഭഗവതീ ക്ഷേത്രത്തിൽ ഒരേ സമയം ഇരുനൂറിലധികം പേർക്ക് ബലിയിടുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.

മൈനാഗപ്പള്ളി മുളയ്ക്കൽ മഠം ബ്രഹ്മശ്രീ അജയ് നമ്പൂതിരി കാർമികത്വം വഹിച്ചു.കല്ലടയാറിന്റെ തീരത്തെ
പടിഞ്ഞാറെ കല്ലട തിരുവാറ്റ മഹാദേവർ ക്ഷേത്രം,കടപുഴ അമ്പലത്തുംഗൽ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണത്തിന് ആയിരങ്ങളാണ് എത്തിയത്.

കുന്നത്തൂർ താലൂക്ക് എൻഎസ്എസ് യൂണിയൻ്റെ നിയന്ത്രണത്തിലുള്ള ആനയടി കാഞ്ഞിരംകടവ് വില്ലാട സ്വാമി ക്ഷേത്രത്തിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.സുരക്ഷയുടെ ഭാഗമായി പൊലീസ്,ഫയർഫോഴ്സ്,മെഡിക്കൽ,ലൈഫ് ഗാർഡുകൾ എന്നിവരും സ്നാനഘട്ടങ്ങളിൽ ക്യാമ്പ് ചെയ്തിരുന്നു.

പതിവ് തെറ്റിക്കാതെ ഇക്കുറിയും അനാഥ ജന്മങ്ങൾക്ക് ബലിതർപ്പണം നടത്തി ശക്തികുളങ്ങര ഗണേശും ബാബുവും

കൊല്ലം:കർക്കിടകവാവ് ദിനത്തിൽ ഇക്കുറിയും പതിവ് തെറ്റിക്കാതെ അനാഥ ജന്മങ്ങൾക്ക് ബലിതർപ്പണം നടത്തി ശക്തികുളങ്ങര ഗണേശും ബാബുവും.വാവ് ദിവസം രാവിലെ ഒരു അനാഥ മൃതശരീരം ഏറ്റെടുത്ത് മറവ് ചെയ്തതിനുശേഷമായിരുന്നു തിരുമുല്ലാവാരം പാപനാശത്തിൽ ഇരുവരും എത്തിയത്.വർഷങ്ങളായി കൊല്ലത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരെയും ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ആരും വരാതെ ദിവസങ്ങളോളം സൂക്ഷിക്കുന്ന മൃതശരീരങ്ങളും ഏറ്റെടുത്ത് മറവ് ചെയ്യുകയാണ് ശക്തികുളങ്ങര ഗണേശും ബാബുവും.

എല്ലാവർഷവും ഇത്തരത്തിൽ മറവ് ചെയ്യുന്ന അനാഥർക്ക് വേണ്ടി ബലിയിടാൻ അവർ മറക്കാറില്ല.പാപനാശത്തിൽ എത്തി അനാഥർ എന്ന് പേരിൽ രസീത് ശീട്ടാക്കിയ ശേഷം ഇരുവരും ചേർന്ന് ബലിതർപ്പണം നടത്തി കുളിയും കഴിഞ്ഞാണ് മടങ്ങാറ്..ഓരോ വർഷവും നിരവധി ആളുകളെയാണ് ഗണേശും ബാബുവും സുഹൃത്തുക്കളായ ശ്യാം ഷാജി,പത്തനംതിട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മനോജ്,ടൈറ്റസ് ഡാനിയൽ എന്നിവർ ചേർന്ന് മ്യതശരീരങ്ങൾ മറവ് ചെയ്യാറുള്ളത്. ആരുടെയും കയ്യിൽ നിന്ന് പണമോ പാരിതോഷികമോ ഇതിനായി ഇവർ വാങ്ങാറില്ല.എല്ലാം ഇവരുടെ സമ്പാദ്യത്തിൽ നിന്ന് തന്നെ ഒരു വീതം മാറ്റിവച്ചാണ് ഇത്തരത്തിൽ പ്രവർത്തനം നടത്തുന്നത്.

കൊല്ലം പോർട്ടിൽ അറ്റകുറ്റപ്പണിക്കായി ഇട്ടിരുന്ന കപ്പലിൽ തീപിടിച്ച് എഞ്ചിനിയർക്ക് പൊള്ളലേറ്റു

കൊല്ലം. പോർട്ടിൽ അറ്റകുറ്റപ്പണിക്കായി ഇട്ടിരുന്ന കപ്പലിൽ അപകടം. വെൽഡിംഗ് പണിക്കിടെ തീപ്പിടിച്ച് എഞ്ചിനിയർക്ക് പൊള്ളലേറ്റു. ഉത്തർ പ്രദേശ് സ്വദേശിയായ സത്യപ്രകാശിനാണ് മുഖത്തും ശരീരത്തിലും പൊള്ളലേറ്റത്. കോസ്റ്റൽ പൊലീസ് എത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ എഞ്ചിനിയറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പെരുംകുളത്ത്പിക്അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കൊട്ടാരക്കര. പെരുംകുളത്ത്പിക്അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.

പെരുംകുളം സ്വദേശി ലാൽകൃഷ്ണ (20) പൂവറ്റൂർ സ്വദേശി ആഷിക് (20) എന്നിവരാണ് മരിച്ചത്

പിക്അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം

വാടകക്കാര്‍ പരാതി നല്‍കാന്‍പോയ സമയം വീട് ഇടിച്ചു നിരത്തി ഉടമകള്‍

കൊല്ലം. ചിതറയിൽ വാടകയ്ക്ക് നൽകിയ കെട്ടിടം തകർത്ത് ഉടമകൾ. വാടക ക്കാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു ഉടമകൾ കെട്ടിടം തകർത്തത്. അതേസമയം വാടക ആറുമാസമായി നൽകുന്നില്ലെന്ന് ഉടമകൾ വ്യക്തമാക്കി.എന്നാൽ വാടകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കോടതിയുടെ പരിഗണനയിലാണെന്ന് വാടകക്കാർ പറഞ്ഞു. സംഭവത്തിൽ ഉടമകൾക്കെതിരെ പോലീസ് നടപടി ആരംഭിച്ചു.

വർഷങ്ങൾക്ക് മുൻപാണ് അബ്ദുൾ വാഹിദും ഭാര്യ സുഹറ ബീവിയും കെട്ടിടം വാടകയ്ക് എടുക്കുന്നത്. തുടർന്ന് ഉടമകൾ നിർദ്ദേശിച്ച വാടക നൽകി വരികയായിരുന്നു. മാസങ്ങങ്ങൾക്ക് മുൻപ് ഉടമകളായ അൻവറും ദിൽവറും കെട്ടിടം ഒഴിയണമെന്ന് അബ്ദുൾ വാഹിദിനോട് ആവശ്യപ്പെട്ടു. എന്നാൽ ഉടൻ ഒഴിയാൻ കഴിയില്ലെന്ന് വാടകയാക്കാർ അറിയിച്ചതോടെ പ്രശ്‌നം വീണ്ടും രൂക്ഷമായി. കേസ് കോടതിയിലും എത്തി.

കഴിഞ്ഞ ദിവസം വാടകക്കാർ അസഭ്യം വിളിച്ചു വെന്ന് ആരോപിച്ച് ഉടമകൾ ചിതറ പോലീസിൽ പരാതി നൽകി. പരാതി അന്വേഷിക്കാൻ പോലീസ് ഇരു കൂട്ടരെയും ഇന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വാടക്കാർ സ്‌റ്റേഷനിൽ എത്തിയ സമയം നോക്കിയാണ് ഉടമയായ അൻവറും , ദിൽവറും ചേർന്ന് വാടകയ്ക്ക് നൽകിയ കെട്ടിടംജെ സി ബി ഉപയോഗിച്ച് തകർത്തത്

കെട്ടിടം ഒഴിഞ്ഞുകൊടുക്കാത്തതിൽ പ്രകോപിതരായാണ് ഉടമകളുടെ നീക്കം . എന്നാൽ കെട്ടിടം തകർത്തത് അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഉടമകളായ അൻവറിനും ദിൽവറിനും നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

സ്ത്രീകൾക്കായുള്ള പ്രിയദർശിനി പദ്ധതി അട്ടിമറിക്കാൻ ശ്രമം, വെള്ളറട KSRTC ഡിപ്പോയിലെ സ്റ്റേഷൻമാസ്റ്റർ ഉൾപ്പെടെ ആറു ജീവനക്കാർക്ക് എതിരെ നടപടി

തിരുവനന്തപുരം.സ്ത്രീകൾക്കായുള്ള പ്രിയദർശിനി പദ്ധതി അട്ടിമറിക്കാൻ ശ്രമമെന്ന് പരാതി. തിരുവനന്തപുരം വെള്ളറട KSRTC ഡിപ്പോയിലെ സ്റ്റേഷൻമാസ്റ്റർ ഉൾപ്പെടെ ആറു ജീവനക്കാർക്ക് എതിരെ വകുപ്പ് തല നടപടി. സിഐടിയു യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ
സ്ഥലം മാറ്റിയാണ് ഉത്തരവിറക്കിയത്.

സർക്കാരിന്റെ ജനകീയ പദ്ധതിയായ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രപദ്ധതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചരണ ബോർഡുകൾ സ്ഥാപിച്ചതിനാണ് നടപടി. വെള്ളറട യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എസ് സുധീർ. സിഐടിയു യൂണിറ്റ് സെക്രട്ടറി സജികുമാർ, ട്രഷറർ രതീഷ്, കണ്ടക്ടർമാരായ ദീപക് രഘു , അനീത് ജെ എൽ, മോഹൻരാജ് , മനീഷ്, ഡ്രൈവർ എസ് ബിജു എന്നിവരെയാണ് സ്ഥലം മാറ്റി ഉത്തരവിറക്കിയത്. ഡിപ്പോയ്ക്കുള്ളിൽ പ്രിയദർശിനി പദ്ധതിക്കെതിരെ ഇവർ ബാനറുകൾ സ്ഥാപിക്കുകയും , സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.