നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും അരക്കിലോയിലേറെ എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍. ഉപ്പള സോങ്കാല്‍ സ്വദേശികളായ അഹമ്മദ് ഇര്‍ഷാദ് (33), അബ്ദുള്‍ ഹമീദ് (30) എന്നിവരാണ് അറസ്റ്റിലായത്. മംഗള എക്‌സ്പ്രസില്‍ വ്യാഴം ഉച്ചയ്ക്ക് നീലേശ്വരത്ത് ഇറങ്ങിയ പ്രതികളെ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നും ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
നീലേശ്വരം സിഐ പ്രശാന്തും ഹെഡ്ദുര്‍ഗ് സി ഐ കെ പി ഷൈനും സംഘവുമാണ് പ്രതികളെ പിടികൂടിയത്. പഞ്ചാബില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന എംഡിഎംഎ ആണ് പിടികൂടിയത്. ഇവരുടെ രണ്ട് സഹായികളും വലയിലായതായി സൂചനയുണ്ട്.
എംഡിഎംഎ ഏറ്റുവാങ്ങാന്‍ നീലേശ്വരത്ത് കാത്തുനിന്ന രണ്ടുപേരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി പി നിഥിന്‍ രാജിന്റെ പ്രത്യേക നിര്‍ദേശപ്രകാരം കാഞ്ഞങ്ങാട് ഡി വൈ എസ് പി എം വി അനില്‍കുമാറിന്റെ മേല്‍നോട്ടത്തിലാണ് മയക്കുമരുന്ന് വേട്ട.





























