27.9 C
Kollam
Thursday 8th October, 2026 | 09:52:31 PM
Home News Local കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽ റോട്ടറി ക്ലബ്ബിന്റെ ‘എ ചൈൽഡ് എ ട്രീ’ പദ്ധതി സംഘടിപ്പിച്ചു

കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽ റോട്ടറി ക്ലബ്ബിന്റെ ‘എ ചൈൽഡ് എ ട്രീ’ പദ്ധതി സംഘടിപ്പിച്ചു

കരുനാഗപ്പള്ളി: റോട്ടറി ക്ലബ്ബ്‌ ഓഫ് കരുനാഗപ്പള്ളിയുടെ ആഭിമുഖ്യത്തിൽ നവജാത ശിശുക്കൾക്കായി ‘എ ചൈൽഡ് എ ട്രീ’ പദ്ധതിയുടെ ഭാഗമായുള്ള വൃക്ഷത്തൈ വിതരണം കരുനാഗപ്പള്ളി ഗവൺമെന്റ് ഹോസ്പിറ്റലിൽ വെച്ച് നടന്നു. ഈ മാസം 8-ാം തീയതിയാണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.


ഡോ. ബീനയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ റോട്ടറി അസിസ്റ്റന്റ് ഗവർണർ സാം തോമസ്, ക്ലബ്ബ് പ്രസിഡന്റ്‌ മനോജ്‌ ആർ., സെക്രട്ടറി രാജീവൻ, ട്രഷറർ ജയകുമാർ, അജിത്കുമാർ, താലൂക്ക് ഗവ. ആശുപത്രി PRO അരുൺ എന്നിവർ ചേർന്ന് തൈ വിതരണത്തിന് നേതൃത്വം നൽകി.
കുട്ടികളിലും സമൂഹത്തിലും പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റോട്ടറി ക്ലബ്ബ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആശുപത്രി ജീവനക്കാരും നിരവധി നാട്ടുകാരും പരിപാടിയുടെ ഭാഗമായി.

LEAVE A REPLY

Please enter your comment!
Please enter your name here