27.9 C
Kollam
Thursday 8th October, 2026 | 08:52:06 PM
Home News Kerala അങ്ങനെ ആ ചടങ്ങും അവനു ഒരു ദോഷവും കൂടാതെ നടത്തി! നിളയിൽ അലിഞ്ഞ് ഗജകൗസ്തുഭം പല്ലാട്ടെ...

അങ്ങനെ ആ ചടങ്ങും അവനു ഒരു ദോഷവും കൂടാതെ നടത്തി! നിളയിൽ അലിഞ്ഞ് ഗജകൗസ്തുഭം പല്ലാട്ടെ കുട്ടി; വേദനനിറഞ്ഞ നിമിഷങ്ങൾ

ആനപ്രേമികളുടെ സ്വന്തം പല്ലാട്ട് ബ്രഹ്‌മദത്തന്റെ ചിതാഭസ്മം നിള ഏറ്റുവാങ്ങി. പല്ലാട്ട് ബ്രഹ്‌മദത്തന്റെ ചിതാഭസ്മം ഭാരതപ്പുഴയിൽ വ്യാഴാഴ്ചയാണ് നിമജ്ജനം ചെയ്യുന്നത്. ആനയുടെ ഉടമസ്ഥരായ പി.വി. സുരേഷ് കുമാറും കുടുംബവും ചേർന്നാണ് ചിതാഭസ്മം നിളയിലൊഴുക്കിയത്. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ അസ്ഥിക്കടവിൽ വ്യാഴാഴ്ച രാവിലെയായിരുന്നു ചടങ്ങ്. കഴിഞ്ഞ ഞായറാഴ്ചയാണ് ഗജകൗസ്തുഭം എന്ന് ആനപ്രേമികൾ വിശേഷിപ്പിക്കുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ (പുതുപ്പള്ളി ബ്രഹ്‌മദത്തൻ) ഞായറാഴ്ചയാണ് ഇടിമിന്നലേറ്റ് ചരിഞ്ഞത്.

നീരിളക്കത്തെ തുടർന്ന് കോട്ടയത്തെ ഉടമയുടെ വീട്ടുവളപ്പിൽ തളച്ചിരിക്കുകയായിരുന്ന ബ്രഹ്‌മദത്തന് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു മിന്നലേറ്റത്. കേരളത്തിൽ ഇടിമിന്നലേറ്റ് ആന ചരിയുന്നത് അപൂർവ സംഭവമാണ്. ഇതിന് മുമ്പ് വിരലിലെണ്ണാവുന്ന സംഭവങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേരളാ ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ബ്രഹ്‌മദത്തൻ. തൃശൂർ പൂരം ഉൾപ്പെടെയുള്ള ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു ഈ ആന.

ചന്ദനനിറമുള്ള മദഗിരിയുള്ളതുകൊണ്ട് ‘സായിപ്പ് ‘ എന്ന വിളിപ്പേരും ബ്രഹ്‌മദത്തനുണ്ട്. ആനപ്രേമികളും പൂരപ്പറമ്പുകളും ‘പല്ലാട്ടെ കുട്ടി’ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന സ്വന്തം ബ്രഹ്‌മദത്തന്റെ മരണം ആനപ്രേമികളെ നിരാശയിലാഴ്ത്തി.

പൂരങ്ങളിലെ നിറസാന്നിധ്യമായിരുന്നു പല്ലാട്ട് ബ്രഹ്‌മദത്തൻ. കോട്ടയം പുതുപ്പള്ളി പോത്തൻ വർഗീസാണ് 27 വർഷം മുമ്പ് ബ്രഹ്‌മദത്തനെ കേരളത്തിലെത്തിക്കുന്നത്. തൃശ്ശൂർ പൂരത്തിന് 2015-ൽ പാറമേക്കാവ് അമ്മയുടെ രണ്ടാമത്തെ ഇടംകൂട്ട് ബ്രഹ്‌മദത്തനായിരുന്നു. 2018-ൽ പാറമേക്കാവിലമ്മയുടെ രാത്രിതിടമ്പ് ഏറ്റി. ഏറ്റുമാനൂർ, തിരുനക്കര, ശക്തികുളങ്ങര, തൊടുപുഴ തുടങ്ങി മഹാക്ഷേത്രങ്ങളിൽ പ്രധാന തിടമ്പ് ബ്രഹ്‌മദത്തന് സ്വന്തമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here