Home Blog Page 247

കുത്തേറ്റിട്ടും മാല പൊട്ടിച്ചോടിയ കള്ളനെ ധീരമായി തടഞ്ഞു നിർത്തി പോലീസിൽ പിടിച്ചേൽപ്പിച്ച് വീട്ടമ്മ

കായംകുളം .മാല പൊട്ടിച്ചോടിയ കള്ളനെ ധീരമായി തടഞ്ഞു നിർത്തി പോലീസിൽ പിടിച്ചേൽപ്പിച്ച് വീട്ടമ്മ.കായംകുളം കൃഷ്ണപുരം സ്വദേശി രജനിയാണ് മാല പൊട്ടിക്കുകയും തടയാൻ ശ്രമിച്ച രജനിയെ സ്ക്രൂഡ്രൈവറിന് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കള്ളൻ നെൽസനെ പിടികൂടിയത്.ഭരണിക്കാവ് സ്വദേശിയായ നെൽസൺ നേരത്തെയും മോഷണ കേസുകളിലെ പ്രതിയാണ്

കായംകുളത്തുള്ള രജനിയുടെ സ്ഥാപനത്തിൽ വിവരം തിരക്കാൻ എന്ന വ്യാജേനെ എത്തിയാണ് ഭരണിക്കാവ് സ്വദേശി നെൽസൺ രജനിയുടെ മാല പൊട്ടിച്ചത്.എതിർക്കാൻ ശ്രമിച്ച രജനിയെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി പരിക്കേൽപ്പിക്കാനും ശ്രമിച്ചു.മാലയും കൊണ്ട് ഓടിയ കള്ളന്റെ പുറകെ രജനിയും ഓടി . സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച നെൽസൻ്റെ സ്കൂട്ടറിന് പുറകിൽ രജനി ബലമായി പിടിച്ചു.രക്ഷപ്പെടാനുള്ള തന്ത്രപാടിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു മറിഞ്ഞുവീണു.ഇതോടെ നിലത്ത് വീണ കള്ളനെ രജനി പിടിച്ചുവെച്ചു.കള്ളനാണ് എന്ന് രജനി വിളിച്ചു പറഞ്ഞതോടെ നാട്ടുകാരും ഓടിക്കൂടി. കള്ളൻ നെൽസണെ കായംകുളം പോലീസിൽ കൈമാറി.രജനി എന്ന വീട്ടമ്മയുടെ അസാമാന്യമായ മനോധൈര്യം ആണ് മാല മോഷ്ടാവിനെ കുടുക്കിയത്.

ഇനി ഞരമ്പുകളില്‍ ചോര തിളയ്ക്കും കേരളം എന്ന് കേള്‍ക്കാം

ന്യൂഡല്‍ഹി: കേരള സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് മാറ്റുന്നതിനുള്ള സുപ്രധാന ബില്ല് ‘കേരളം ബില്‍ 2026’ രാജ്യസഭ പാസാക്കി. ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉപരിസഭയില്‍ അവതരിപ്പിച്ചു. തുടര്‍ന്നാണ് രാജ്യസഭ ബില്ല് പാസാക്കിയത്. കേരളത്തിന്റെ ഭാഷയോടും സംസ്‌കാരത്തോടും ചേര്‍ന്നു നില്‍ക്കുന്ന പേരായി മാറുന്നു. കേരളം എന്ന പേര് സംസ്ഥാനത്തെ നിവാസികള്‍ക്ക് മാത്രമല്ല, മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ കാര്യമാണ് എന്ന് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.

കേരളം ബില്‍ 2026 ഇന്നലെ ലോക്‌സഭ പാസാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ബില്ല് അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയില്‍ ചര്‍ച്ചകളില്ലാതെയാണ് കേന്ദ്രം ബില്ലിന് അംഗീകാരം നല്‍കിയത്. ആറ് മിനിറ്റുകള്‍ കൊണ്ടാണ് നടപടി ക്രമങ്ങള്‍ കേന്ദ്രം പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ പോലും ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല എന്ന് നിത്യാനന്ദ റായ് സഭയില്‍ പറഞ്ഞിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പോലും കേരളം ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും വിമര്‍ശിച്ചിരുന്നു.

മെസി വരും കെട്ടോ എന്ന് കേരളത്തോട് പറഞ്ഞ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോഴത്തെ കാര്യങ്ങൾ കേട്ടോ , മന്ത്രി ഒ ജെ ജനീഷ്

ന്യൂഡൽഹി: മെസി വരും കെട്ടോ എന്ന് മുൻപ് കേരളത്തോട് പറഞ്ഞ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോഴത്തെ കാര്യങ്ങൾ കേട്ടോ എന്നാണ് ചോദിക്കാനുള്ളതെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്. മെസി വിവാദവുമായി ബന്ധപ്പെട്ട് മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ ഉയർത്തിയ വാദങ്ങളെ പൂർണ്ണമായി തള്ളിയാണ് കായിക മന്ത്രി രംഗത്തെത്തിയത്

മുൻ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് കൃത്യമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് മന്ത്രി ആരോപിച്ചു. വകുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങൾ പുറത്തുവിടാൻ പാടില്ല. സ്വകാര്യ വ്യക്തിക്ക് സാമ്പത്തിക ലാഭമുണ്ടാക്കാൻ ഇടപെടലുണ്ടായി. ഇതിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു. ലയണൽ മെസിയുടെ വരവുമായി ബന്ധപ്പെട്ട നടപടികളിൽ തുടക്കം മുതൽ വലിയ നിഗൂഢത നിഴലിച്ചിരുന്നു.

സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന മുൻ മന്ത്രിയുടെ വാദത്തിൽ യാതൊരു കഴമ്പുമില്ല. ഇത്തരം നടപടികളിൽ സർക്കാരിന് നിയമപരവും ഭരണഘടനാപരവുമായ ബാധ്യതകളുണ്ട്. രണ്ടു വർഷത്തോളം സ്വന്തം നിലയ്ക്ക് സ്വകാര്യ ഇ-മെയിൽ സന്ദേശങ്ങൾ അയച്ചതിനു ശേഷമാണ് മുൻ മന്ത്രി വിഷയം ഔദ്യോഗിക ഫയലുകളിലേക്ക് മാറ്റിയത്. ഇത് തന്നെ വലിയ ദുരൂഹതയാണ് ഉണ്ടാക്കുന്നത്.

സ്വകാര്യ വ്യക്തികളുമായും സ്ഥാപനങ്ങളുമായും കത്തിടപാടുകൾ നടത്തുമ്പോൾ പാലിക്കേണ്ട ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇതിനായി നടത്തിയ സ്പെയിൻ യാത്ര എന്തിനുവേണ്ടിയായിരുന്നു എന്ന കാര്യത്തിലും കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. സ്പോൺസറെ തെരഞ്ഞെടുത്തതിൽ ഉൾപ്പെടെ യാതൊരുവിധ സുതാര്യതയും ഉണ്ടായിരുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വെളിയം തച്ചക്കോട് നിന്നും എംഡിഎംഎ യും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പുയപ്പള്ളി: വെളിയത്ത് എം ഡി എം എ യും കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മീയ്യണ്ണൂർ മലേവയൽ സിയാദ് മൻസിലിൽ ഷിനാസ് (26), ഓടനാവട്ടം, കുടവട്ടൂർ , അതുൽ നിവാസിൽ അരുൺ ( 33 ) എന്നിവരെയാണ് പൂയപ്പള്ളി പോലീസും റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ തച്ചക്കോട് ഭാഗത്ത് കൂടി പ്രതികൾ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പോലീസ് തടഞ്ഞ് നിർത്തി പരിശോധിക്കുന്നതിനിടയിലാണ് ബുള്ളറ്റിന്റെ ടാങ്ക് കവറിനുള്ളിൽ മയക്ക് മരുന്ന് കണ്ടെത്തിയത്. ഇവരുടെ പക്കൽ നിന്നും 3 ഗ്രാം എംഡി എം എയും 10 ഗ്രാം കഞ്ചാവുമാണ് പോലീസ് പിടിച്ചെടുത്തത്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. മലപ്പുറത്ത് വിറ്റ SB 501348 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ചേര്‍ത്തലയില്‍ വിറ്റ SD 723745 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വടകരയില്‍ വിറ്റ SG 876825 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

SA 501348

SC 501348

SD 501348

SE 501348

SF 501348

SG 501348

SH 501348

SJ 501348

SK 501348

SL 501348

SM 501348

4th Prize Rs.5,000/-

0240 0763 1335 1832 2009 2208 3300 3461 3725 4935 5514 5679 5749 5826 6905 8168 8661 9401 9943

5th Prize Rs.2,000/-

4743 6059 6373 6710 6933 8714

6th Prize Rs.1,000/-

0207 0369 0477 1001 1451 1452 2412 3481 3623 3851 4165 4209 5034 6076 6452 6800 7044 7092 8027 8576 8736 8875 9342 9596 9815

7th Prize Rs.500/-

0111 0143 0530 0843 1044 1053 1102 1396 1422 1485 1596 1602 1672 1829 1880 1895 1915 2667 2792 2841 2859 2934 2995 3002 3157 3212 3642 3841 3911 4002 4079 4177 4224 4436 4584 4698 4714 4760 5338 5422 5522 5597 5866 6060 6219 6352 6456 6482 6550 6737 6747 6761 6940 7041 7049 7160 7281 7301 7371 7505 7532 7693 8096 8290 8315 8479 8488 8647 8684 8828 8952 8962 9134 9210 9325 9936

200 രൂപയുടെ മീനിന് 300 രൂപ ഈടാക്കി; ഹോട്ടലിലെ കൂട്ടത്തല്ലില്‍ 5 പേര്‍ക്കെതിരെ കേസ്

Screenshot

മലപ്പുറം കുറ്റിപ്പുറത്തെ ‘ചോറും മീനും’ റെസ്റ്ററന്റില്‍ ഭക്ഷണത്തിന്റെ വിലയെച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ കൂട്ടയടിയില്‍ 5 പേര്‍ക്കെതിരെ പോലീസ് കേസ്. മീന്‍ വിളമ്പുമ്പോള്‍ 200 രൂപയെന്ന് പറഞ്ഞശേഷം, ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ ബില്ലില്‍ 300 രൂപ ഈടാക്കിയതാണ് കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ചത്.
തര്‍ക്കം രൂക്ഷമായതോടെ റെസ്റ്റോറന്റിലെ ജീവനക്കാരും ഭക്ഷണം കഴിക്കാന്‍ എത്തിയവരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടയില്‍ ഹോട്ടലിലെ മേശകളും കസേരകളും തല്ലിത്തകര്‍ത്തു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഭയന്ന് നിലവിളിച്ചോടുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്. സംഭവസമയത്ത് നല്ല തിരക്കായിരുന്നു ഇവിടെ.

ബസുകൾ കൂട്ടിയിടിച്ച് 70 പേർക്ക് പരിക്ക്

തലശേരി: ദേശീയപാതയിൽ പുന്നോൽ പെട്ടിപ്പാലത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ കൂട്ടിയിടിച്ച് 70 പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ആറുപേരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം.

തലശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ജാക് ലയൺ ബസ് നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്ന് കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ഗംഗോത്രി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുബസുകളിലെയും യാത്രക്കാർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്നാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തി തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റവരെയും വിദഗ്ധ ചികിത്സ ആവശ്യമായവരെയും പിന്നീട് തലശേരിയിലെ വിവിധ സ്വകാര്യ, സഹകരണ ആശുപത്രികളിലേക്കും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

അപകടത്തിൽ ബസുകളുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവർമാരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഗംഗോത്രി ബസ് ഡ്രൈവർ മുജിതബയുടെ കാലിന് എല്ലുപൊട്ടലുണ്ടായി. ജാക് ലയൺ ബസ് ഡ്രൈവർ അഹമ്മദിനും പരിക്കേറ്റു.

മീന്‍പിടിത്തത്തിനിടെ തോണി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : ചാലിയാറില്‍ മീന്‍പിടിത്തത്തിനിടെ തോണി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മാവൂര്‍ കുതിരാടം സ്വദേശി ബാസിലാണ് (23) മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ചാലിയാല്‍ മണന്തലക്കടവിന് സമീപം പൂളക്കോട് ഭാഗത്ത് മീന്‍പിടിക്കുന്നതിനിടെ തോണി മറിയുകയായിരുന്നു.
കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു. ഇവര്‍ നീന്തുന്നതിനിടെ നോക്കിയപ്പോഴാണ് ബാസില്‍ മുങ്ങിത്താഴുന്നത് കണ്ടത്. ഇവര്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി തെരച്ചില്‍ ആരംഭിച്ചു. അഗ്‌നിശമനസേനയുടെ സ്‌കൂബാ ടീമും സ്ഥലത്തെത്തി. തോണി മറിഞ്ഞ അതേ സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

അമിത ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ വേണ്ടിവന്നു, മുന്നറിയിപ്പുമായി നടി ഷക്കീല

അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് കഴുത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയയായെന്ന് നടി ഷക്കീല. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷക്കീല ഇക്കാര്യം പങ്കുവച്ചത്. കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് കോളർ നെക്ക് ധരിച്ചിരിക്കുന്ന ഷക്കീലയെയാണ് വിഡിയോയിൽ കാണുന്നത്.

കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം പരിചാരകരുടെ സഹായം തേടുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി ട്രോൾ രൂപത്തിലാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. തുടർച്ചയായ ഫോൺ ഉപയോഗമാണ് ആരോഗ്യപ്രശ്നത്തിന് കാരണമായതെന്ന് ഷക്കീല പറഞ്ഞു.

കിടക്കയിൽ ചരിഞ്ഞുകിടന്ന് തുടർച്ചയായി നാല് മണിക്കൂർ വരെ ഫോണിൽ ഗെയിം കളിക്കാറുണ്ടായിരുന്നുവെന്നും ഇതിനിടെ ചായയോ കാപ്പിയോ കുടിക്കാൻ മാത്രമാണ് എഴുന്നേറ്റിരുന്നതെന്നും ഷക്കീല പറഞ്ഞു. പിന്നീട് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും റീൽസ് കാണുന്നതും പതിവായിരുന്നു. തുടർച്ചയായ ഫോൺ ഉപയോഗം കഴുത്തിലെ ഞരമ്പുകളെ ബാധിക്കുകയും ഒടുവിൽ ശസ്ത്രക്രിയയിലേക്ക് നയിക്കുകയുമായിരുന്നുവെന്നും അവർ വ്യക്തമാക്കി.

മൊബൈൽ ഫോൺ പരിമിതമായി മാത്രം ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ് നൽകിയ ഷക്കീല, കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നത് പരമാവധി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. അമിത ഫോൺ ഉപയോഗം സാമ്പത്തിക നഷ്ടത്തിനൊപ്പം കടുത്ത വേദനയ്ക്കും കാരണമാകുമെന്നും അവർ പറഞ്ഞു.

“എന്നെ സ്നേഹിക്കുന്ന എല്ലാവരോടും പറയുകയാണ്, വളരെ പരിമിതമായി മാത്രം ഫോൺ ഉപയോഗിക്കുക. എല്ലാവരും ആരോഗ്യം ശ്രദ്ധിക്കുക” — ഷക്കീല പറഞ്ഞു.