28.4 C
Kollam
Tuesday 17th November, 2026 | 09:21:32 PM
Home News Kerala 9 മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് 3.95 കോടി രൂപ അനുവദിച്ചു

9 മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് 3.95 കോടി രൂപ അനുവദിച്ചു

Advertisement

തിരുവനന്തപുരം. 9 മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്ക്3.95 കോടി രൂപ അനുവദിച്ചു
ക്ലിഫ് ഹൗസ് അറ്റകുറ്റ പണി ഇല്ല. നിലവില്‍ മന്ത്രിമാര്‍ ഉപയോഗിച്ച മന്ദിരങ്ങള്‍ക്ക് ആണ് പണി.
പൊതുമരാമത്ത് വിഭാഗം അറ്റകുറ്റപ്പണികൾക്ക് നിർദ്ദേശിച്ചത് ക്ലിഫ്ഹൗസ് ഉൾപ്പെടെ 10 മന്ദിരങ്ങൾക്ക് ആണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണിക്ക് 1.35 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും വന്‍ തുക ചെലവഴിച്ചുള്ള നിര്‍മാണം വേണ്ടെന്ന് മുഖ്യമന്ത്രി നിലപാടെടുത്തതോടെ പൊതുമരാമത്ത് കെട്ടിട വിഭാഗം പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കുകയാണ്.

ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച് മോടിയാക്കുന്നത് മന്‍മോഹന്‍ ബംഗ്ലാവ് ആണ് 81.06 ലക്ഷം. മറ്റു വസതികളും ചെലവഴിക്കുന്ന തുകയും (ലക്ഷത്തില്‍) : നെസ്റ്റ് 40.67, ഉഷസ്സ് 40.03, പെരിയാര്‍ 31.26, പൗര്‍ണമി 40.81, പമ്പ 31.43, കവടിയാര്‍ ഹൗസ് 40.06, ഗംഗ 31.53, അജന്ത 58.74.