Home Lifestyle Entertainment എല്‍ ത്രീയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ആന്റണി പെരുമ്പാവൂര്‍

എല്‍ ത്രീയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ആന്റണി പെരുമ്പാവൂര്‍

Advertisement

ലൂസിഫര്‍, എമ്പുരാന്‍ പരമ്പരയിലെ മൂന്നാം ചിത്രം എല്‍ ത്രീയെക്കുറിച്ചുള്ള ആരാധകരുടെ ആശങ്കകള്‍ക്ക് അറുതി വരുത്തി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. എല്‍ 3 ഉറപ്പായും ചെയ്യുമെന്നും അതിന്റെ ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. എമ്പുരാന്റെ ക്ഷീണം എല്‍ ത്രീയില്‍ തീര്‍ക്കാനാണ് പ്ലാനെന്നാണ് ആന്റണി പറഞ്ഞത്. എക്സില്‍ ആരാധകരുമായി സംസാരിക്കവെയായിരുന്നു ആന്റണിയുടെ പ്രതികരണം.
‘അസ്രയേല്‍ നൂറുശതമാനം ഉണ്ടാവും. ക്ഷീണം തീര്‍ക്കേണ്ടേ. അങ്ങനെയുള്ള പടങ്ങള്‍ വന്നാലല്ലേ അനക്കമുണ്ടാവൂ. പൊടി ഗ്യാപ്പില്‍ മതി എന്നുമാത്രം. എല്ലാം കലങ്ങി തെളിയട്ടെ’, എന്നായിരുന്നു ആന്റണി പറഞ്ഞത്. പ്രിയദര്‍ശന്റെ നൂറാമത്തെ ചിത്രമാണ് അടുത്തതായി തുടങ്ങാനിരിക്കുന്നത്. ഡിസംബര്‍ ചിത്രീകരണം ആരംഭിക്കുമെന്നും ആന്റണി പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here