27.1 C
Kollam
Saturday 3rd October, 2026 | 12:29:14 AM
Home News Kerala തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗതക്രമീകരണം

തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗതക്രമീകരണം

Advertisement

തിരുവനന്തപുരം : സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നതിനാല്‍ തിങ്കള്‍ രാവിലെ ഏഴുമുതല്‍ നഗരത്തില്‍ ഗതാഗതക്രമീകരണം. പേരൂര്‍ക്കട, ശാസ്തമംഗലം ഭാഗങ്ങളില്‍നിന്ന് സ്റ്റാച്യുവഴി പോകുന്ന വാഹനങ്ങള്‍ വെള്ളയമ്പലം- വഴുതക്കാട് -വിമന്‍സ് കോളേജ് ജങ്ഷന്‍ തൈക്കാട് വഴി പോകണം. പിഎംജിയില്‍നിന്ന് സ്റ്റാച്യുവഴി പോകേണ്ടവര്‍ എല്‍എംഎസ് മ്യൂസിയം- മാനവീയം റോഡ്ആല്‍ത്തറവഴുതക്കാട് -വിമന്‍സ് കോളേജ് ജങ്ഷന്‍ -തൈക്കാട് വഴി പോകണം. ഓവര്‍ബ്രിഡ്ജില്‍നിന്ന് സ്റ്റാച്യുവഴി പോകേണ്ടവര്‍ ഓവര്‍ബ്രിഡ്ജ് തമ്പാനൂര്‍ -മോഡല്‍ സ്‌കൂള്‍പനവിള- ബേക്കറി ഫ്‌ലൈഓവര്‍വഴി പോകണം.

എംഎല്‍എ/എംപിമാരുടെ വാഹനങ്ങള്‍ ആര്‍ബിഐബേക്കറി ജങ്ഷന്‍- വാന്റോസ് -ജേക്കബ്‌സ് ജങ്ഷന്‍ -ഗേറ്റ്-4 വഴി സെക്രട്ടറിയറ്റിനകത്ത് നിര്‍ത്തിയിടണം. ഉദ്യോഗസ്ഥര്‍, പൊലീസ്, മീഡിയ വാഹനങ്ങള്‍ സംസ്‌കൃത കോളേജ് ഗ്രൗണ്ട്, യൂണിവേഴ്‌സിറ്റി ക്യാമ്പസ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിര്‍ത്താം.

പാര്‍ക്കിങ്

വലിയ വാഹനങ്ങള്‍ ആറ്റുകാല്‍ പാര്‍ക്കിങ് ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ റിസര്‍ച്ച് സെന്റര്‍ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ചാക്ക – ലോര്‍ഡ്‌സ് ബൈപാസ് റോഡിന്റെ ഇരുവശങ്ങള്‍, കുഴിവിള -ആക്കുളം റോഡ് (നിഷിനുശേഷം), കൈമനം- പാപ്പനംകോട് റോഡിന്റെ ഇരുവശങ്ങള്‍ എന്നിവിടങ്ങളില്‍ നിര്‍ത്തണം.

ചെറിയ വാഹനങ്ങള്‍ പുത്തരിക്കണ്ടം മൈതാനം, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, ജാസ് ഹോട്ടലിനുസമീപത്തെ ഗ്രൗണ്ട്, സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഗ്രൗണ്ട്, പൂജപ്പുര എല്‍ബിഎസ് ഗ്രൗണ്ട്, എല്‍എംഎസ്, ചാല ബോയ്‌സ്, ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ ഗ്രൗണ്ട്, മോഡല്‍ സ്‌കൂള്‍, സംഗീത കോളേജ്, ആര്‍ട്‌സ് കോളേജ്, വിമന്‍സ് കോളേജ്, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, ഐരാണിമുട്ടം ഹോമിയോ കോളേജ്, മള്‍ട്ടിലെവല്‍ പാര്‍ക്കിങ് ഗ്രൗണ്ട്, സാഫല്യം കോംപ്ലക്‌സ് (പേ ആന്‍ഡ് പാര്‍ക്കിങ്), വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍, ടാഗോര്‍ തിയറ്റര്‍, പിഎംജി ലോ കോളേജ് റോഡ്, കവടിയാര്‍കുറവന്‍കോണം റോഡ് (ഇടതുവശം), വികാസ് ഭവന്‍ റോഡ്, പരുത്തിപ്പാറകേശവദാസപുരം റോഡ് (ഇടതുവശം) എന്നിവിടങ്ങളിലാണ് പാര്‍ക്ക് ചെയ്യേണ്ടത്.

ഇരുചക്രവാഹനങ്ങള്‍ പുളിമൂട്- ഓവര്‍ബ്രിഡ്ജ് റോഡ് (ഇരുവശങ്ങള്‍), എ കെ ജി സെന്റര്‍ സ്‌പെന്‍സര്‍ റോഡ്, അയ്യന്‍കാളി ഹാള്‍ജേക്കബ്‌സ് (സാഫല്യം) റോഡ്, പബ്ലിക് ലൈബ്രറിക്ക് എതിര്‍വശത്തെ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നിര്‍ത്തണം. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കും. വിമാനത്താവളത്തിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കുമുള്ള യാത്രകള്‍ മുന്‍കൂട്ടി ക്രമീകരിക്കണം. ഫോണ്‍: 04712558731, 94979 30055.