Home News Breaking News കെ എസ് ആർ റ്റി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനെ തിരെ സ്വകാര്യ ബസുടമകൾ

കെ എസ് ആർ റ്റി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനെ തിരെ സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം:സ്ത്രീകള്‍ക്കു കെ എസ് ആർ റ്റി സി യിൽ സൗജന്യ ബസ് യാത്രയെന്ന് യു.ഡി.എഫിന്റെ ഇന്ദിരാ ഗ്യാരന്റി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍ നാളെ മുഖ്യമന്ത്രിയേയും ഗതാഗത മന്ത്രിയേയും കാണും. പദ്ധതി നടപ്പിലാക്കായല്‍ സ്വകാര്യ ബസ് വ്യവസായം തകരുമെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാകണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു. പദ്ധതി നടപ്പിലാക്കിയാല്‍ വ്യവസായം തകരുമെന്നാണ് വാദം. യാത്രക്കാരില്‍ 70 ശതമാനം വരുന്ന സ്ത്രീകള്‍ സൗജന്യബസ് തേടി പോകുമെന്നും സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു.ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന മന്ത്രിസഭാ തീരുമാനം പുറത്ത് വന്ന ശേഷമായിരുന്നു ബസുടമകളുടെ പ്രതികരണം.