Home Blog Page 248

2028ലും മത്സരിക്കാൻ താൽപര്യം; ‘നിയമം ശക്തമാണ്’ — ട്രംപ്

വാഷിങ്ടൺ: 2028ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും മത്സരിക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് ഡോണൾഡ് ട്രംപ്. എന്നാൽ ഭരണഘടനാപരമായ നിയന്ത്രണം വലിയ തടസമാണെന്നും ട്രംപ് സമ്മതിച്ചു. 2028ലെ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

“എല്ലാവരും എന്നോട് ഈ ചോദ്യം ചോദിക്കാറുണ്ട്. നിയമം വളരെ കർശനമാണെന്ന് നിങ്ങൾക്കറിയാമല്ലോ. മത്സരിക്കാൻ എനിക്ക് വലിയ താൽപര്യമുണ്ട്, പക്ഷേ നിയമം ശക്തമാണ്” — ട്രംപ് പറഞ്ഞു.

അടുത്തിടെ 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് ട്രംപ് പലതവണ പരാമർശിച്ചിരുന്നു. വീണ്ടും മത്സരിക്കണമെന്നാവശ്യപ്പെട്ട് അനുയായികൾ നടത്തുന്ന പ്രകടനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യുഎസ് ഭരണഘടനയിലെ 22-ാം ഭേദഗതി പ്രകാരം ഒരാൾക്ക് രണ്ടുതവണയിൽ കൂടുതൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാനാകില്ല. ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് നാല് തവണ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ 1951ലാണ് ഭേദഗതി നിലവിൽ വന്നത്. 2016ലും 2024ലും ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

നിലവിലെ ഭരണഘടനാ നിയന്ത്രണത്തെ മറികടക്കാനുള്ള നീക്കത്തെക്കുറിച്ചോ മറ്റൊരു തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ നടത്തുമെന്നതിനെക്കുറിച്ചോ ട്രംപ് വിശദീകരിച്ചില്ല. നിയമത്തിന്റെ കർശനത മാത്രമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

22-ാം ഭേദഗതിയിലെ നിയന്ത്രണം മാറ്റണമെങ്കിൽ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. കോൺഗ്രസിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഭേദഗതി നിർദേശിക്കുകയോ സംസ്ഥാന നിയമസഭകളിൽ മൂന്നിൽ രണ്ട് ഭാഗത്തിന്റെ പിന്തുണയോടെ കൺവെൻഷൻ വിളിച്ചുചേർക്കുകയോ വേണം. തുടർന്ന് നാലിൽ മൂന്ന് സംസ്ഥാനങ്ങൾ ഭേദഗതിക്ക് അംഗീകാരം നൽകണം.

തുര്‍ക്കിയിലേക്കുള്ള യാത്രയ്ക്കിടെ സ്വീകരിച്ച സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും ട്രംപ് പ്രതികരിച്ചു. യാത്രാ ക്രമീകരണങ്ങൾ രഹസ്യാന്വേഷണ വിഭാഗവും സൈന്യവുമാണ് നിശ്ചയിച്ചതെന്നും അവരുടെ നിർദേശങ്ങൾ പാലിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് നിരവധി ഭീഷണികൾ ലഭിക്കുന്നുണ്ടെന്നും സ്വാധീനമുള്ള ഏതൊരു പ്രസിഡന്റിനും ഇത്തരം ഭീഷണികൾ നേരിടേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു

അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്ത് ഷൂറാക്കിൽ നിന്നും കണ്ടെത്തി

കണ്ണൂർ: അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതായി പൊലീസ്. ആഭ്യന്തരമന്ത്രിക്ക് എതിരെ പോസ്റ്റിടാൻ ഉപയോഗിച്ച് എന്ന് കരുതുന്ന ഫോണാണ് കണ്ടെത്തിയത്. അർജുൻ ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിനു സമീപത്തു നിന്നാണ് കണ്ടെത്തിയത്. ഷൂറാക്കിനുള്ളിൽ നിന്നാണ് മൊബൈൽ ഫോൺ ലഭിച്ചത്. പൊലീസുദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രിയേയും വെല്ലു വിളിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത് താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി മൊഴി നൽകിയിരുന്നു. ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ നിന്നുള്ള വൈ ഫൈ കണക്ഷനാണ് ഇതിന് ഉപയോഗിച്ചതെന്നും മൊഴിയിലുണ്ട്.

ഓണക്കാല യാത്രാതിരക്ക്: ചെന്നൈയിൽ നിന്ന് കൊല്ലത്തേക്കും മംഗളൂരുവിലേക്കും പ്രത്യേക ട്രെയിനുകൾ

ചെന്നൈ: ഓണക്കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് ചെന്നൈയിൽ നിന്ന് കൊല്ലത്തേക്കും മംഗളൂരുവിലേക്കും പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ചെന്നൈ സെൻട്രൽ–കൊല്ലം റൂട്ടിൽ രണ്ട് പ്രത്യേക സർവീസുകളും എഗ്മോർ–മംഗളൂരു റൂട്ടിൽ ഒരു പ്രത്യേക സർവീസുമാണ് അനുവദിച്ചത്.

ചെന്നൈ സെൻട്രൽ–കൊല്ലം

ചെന്നൈ സെൻട്രലിൽ നിന്ന് ഈ മാസം 12, 19, 26, സെപ്റ്റംബർ 2 തീയതികളിൽ ഉച്ചകഴിഞ്ഞ് 3.10ന് പുറപ്പെടുന്ന പ്രത്യേക ട്രെയിൻ (06119) അടുത്ത ദിവസം രാവിലെ 7.20ന് കൊല്ലത്തെത്തും. 16 എസി ത്രീ ടിയർ ഇക്കോണമി കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. സ്ലീപ്പർ, ജനറൽ കോച്ചുകൾ ഉണ്ടായിരിക്കില്ല.

ചെന്നൈ സെൻട്രലിൽ നിന്ന് ഈ മാസം 13, 15, 20, 22, 27, 29, സെപ്റ്റംബർ 3, 5 തീയതികളിൽ രാത്രി 11.50ന് പുറപ്പെടുന്ന മറ്റൊരു പ്രത്യേക ട്രെയിൻ (06117) പിറ്റേന്ന് വൈകിട്ട് 4.20ന് കൊല്ലത്തെത്തും. ഒരു ഫസ്റ്റ് ക്ലാസ് കം സെക്കൻഡ് എസി, രണ്ട് സെക്കൻഡ് എസി, നാല് എസി ത്രീ ടിയർ, 13 സ്ലീപ്പർ കോച്ചുകളാണ് ഈ ട്രെയിനിലുണ്ടാകുക.

ചെന്നൈ എഗ്മോർ–മംഗളൂരു

ചെന്നൈ എഗ്മോറിൽ നിന്ന് മംഗളൂരുവിലേക്ക് ഈ മാസം 18, 25, സെപ്റ്റംബർ 1 തീയതികളിൽ പ്രത്യേക ട്രെയിൻ (06125) സർവീസ് നടത്തും. ആറ് സ്ലീപ്പർ, എട്ട് എസി ത്രീ ടിയർ, ഒരു സെക്കൻഡ് എസി, നാല് ജനറൽ കോച്ചുകളാണ് ട്രെയിനിലുണ്ടാകുക.

പതിനാലുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

പാലക്കാട്: ചിറ്റൂരില്‍ പതിനാലുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ചിറ്റൂര്‍ വണ്ണാമട എന്‍.ജി. കോളനിയില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ അശ്വിനി (14) ആണ് മരിച്ചത്. ചിറ്റൂര്‍ ഗവണ്‍മെന്റ് വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് അശ്വിനിക്ക് പനി തുടങ്ങിയത്. പനി മാറാതെ തുടര്‍ന്നതോടെ നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയില്‍ തുടരുന്നതിനിടെ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ ആരോഗ്യനില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ചിത്രയാണ് അമ്മ. സിന്ധു സഹോദരിയാണ്.

‘എൻഎസ്എസിനെ തകർക്കാൻ നടക്കുന്നവരുടെ വാലാണ് ഗണേഷ്’ :ജീ.സുകുമാരൻ നായർ

ചങ്ങനാശ്ശേരി : മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്ക് മറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻ.എസ്.എസിൽ ജനാധിപത്യമില്ലെന്നാണ് പരാതിയെങ്കിൽ ഗണേഷ് കുമാർ കോടതിയിൽ കേസ് കൊടുക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം അച്ഛനെപ്പറ്റി വ്യക്തിപരമായ ആക്ഷേപം ഉന്നയിച്ച ആളാണ് ഗണേഷ് കുമാറെന്നും അദ്ദേഹത്തിന്റെ വിമർശനങ്ങൾക്കു മറുപടി പറയാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

എൻ.എസ്.എസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടരുടെ വാലായാണ് ഇപ്പോൾ ഗണേഷ് പ്രവർത്തിക്കുന്നത്. ഇവരെയെല്ലാം സംഘടിപ്പിച്ച് തനിക്കെതിരെ ഗൂഢാലോചന നടത്താമെന്ന് കരുതിയാൽ അത് നടക്കില്ല. അങ്ങനെയൊരു നീക്കത്തിന് വഴങ്ങുന്ന തരത്തിലുള്ള യാതൊരു തെറ്റും താൻ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്നം സമാധിയിൽ ആർക്കും പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും, ഈശ്വരതുല്യം ആരാധിക്കുന്ന ക്ഷേത്രതുല്യമായ സമാധിസ്ഥലത്ത് പട്ടിയെ കയറ്റാൻ കഴിയില്ലെന്നുമായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.

കുടുംബത്തിലുള്ളവർക്ക് ജോലി നൽകിയെന്ന ആരോപണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ‘കേരളം മുഴുവൻ എന്റെ കുടുംബമാണ്. ഇവിടെയുള്ള കീഴ്വഴക്കങ്ങൾ അനുസരിച്ച് മാത്രമാണ് നിയമനങ്ങൾ നടത്തിയിട്ടുള്ളത്. ആർക്കും അനധികൃതമായി ജോലി നൽകിയിട്ടില്ല. ആരോപണം ഉള്ളവർക്ക് ഇക്കാര്യം അന്വേഷിക്കാം’. യൂണിയനുകൾ പിരിച്ചുവിടേണ്ടി വന്നാൽ രാത്രി ആയാലും പിരിച്ചുവിടും. ഗണേഷ് പറയുന്നത് എന്ത് പ്രവർത്തിക്കുന്നത് എന്ത് എന്ന ചോദ്യവും സുകുമാരൻ നായർ ഉന്നയിച്ചു.

എല്ലാ സ്ഥാനമാനങ്ങളും നഷ്ടപ്പെട്ടപ്പോഴാണ് ഗണേഷിന് ഇപ്പോൾ ഇത്തരത്തിലുള്ള തോന്ന്യാസങ്ങൾ ഉണ്ടായതെന്നും ഇത്രയും വർഷമായി ഇല്ലാത്ത ആരോപണങ്ങൾ പെട്ടെന്ന് ഉയർന്നുവരുന്നതിന് പിന്നിൽ മറ്റ് താല്പര്യങ്ങളാണെന്നും സുകുമാരൻ നായർ പരിഹസിച്ചു. ഗണേഷിന് ഇപ്പോൾ എന്തൊക്കെ സ്ഥാനവും മാനവുമാണ് ഉള്ളതെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസിന്റെ ‘സമദൂരം’ എന്നത് ശരിയായ നിലപാടാണെന്നും അത് ആരും ചോദ്യം ചെയ്തിട്ടില്ലെന്നും തുടർന്നും ആ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഗണേഷിന് ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്നും അയാൾ തനിക്ക് ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

തല​ശേ​രി​യി​ലെ ബി​ജെ​പി നേ​താ​വി​ന്‍റെ അ​ത്മ​ഹ​ത്യ: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ അ​റ​സ്റ്റി​ൽ

കണ്ണൂർ: ത​ല​ശേ​രിയിൽ ബി​ജെ​പി നേ​താ​വ് ജീവനൊടുക്കിയ കേ​സി​ൽ യു​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ അ​റ​സ്റ്റി​ൽ. എ​റ​ണാ​കു​ളം മ​റ്റൂ​ർ മാ​ണി​ക്യ​മം​ഗ​ലം മൊ​ര​പ്പ​ള്ളി വീ​ട്ടി​ൽ വൈ​ശാ​ഖ് എ​സ്. ദ​ർ​ശ​ൻ (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബി​ജെ​പി എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ് ത​ല​ശേ​രി പെ​രു​ന്താ​റ്റി​ലെ തി​രു​വാ​തി​ര​യി​ൽ ര​തി​ശ​ൻ (59) ജീവനൊടുക്കിയ കേ​സി​ലാ​ണ് വൈ​ശാ​ഖി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ത്മ​ഹ​ത്യാപ്രേ​ര​ണ കു​റ്റം ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ര​തി​ശ​ൻ വ​ഴി വൈ​ശാ​ഖ് 25 ല​ക്ഷം രൂ​പ വാ​ങ്ങി​യി​രു​ന്നു. ടി​ടി​ആ​ർ പോ​സ്റ്റി​ലേ​ക്ക് വ്യാ​ജ നി​യ​മ​ന​ക​ത്തും ന​ൽ​കി. ഈ ​മാ​സം ആ​ദ്യം പ​ണം തി​രി​ച്ച് ന​ൽ​കു​മെ​ന്ന് വൈ​ശാ​ഖ് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. ഈ ​വാ​ക്ക് വൈ​ശാ​ഖ് പാ​ലി​ക്കാ​താ​യ​തോ​ടെ ര​തി​ശ​ൻ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​തി​ശ​ന്‍റെ ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഈ ​മാ​സം മൂ​ന്നി​നാ​ണ് ത​ല​ശേ​രി പു​തി​യ ബ​സ്‌ സ്റ്റാ​ൻ​ഡി​ലെ കോ​ഫി ഹൗ​സി​ന് മു​ക​ളി​ലെ സ്വ​ന്തം ഓ​ഫി​സ് മു​റി​യി​ൽ ര​തി​ശ​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ല​ർ​ച്ചെ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ ര​തി​ശ​ൻ ഓ​ഫീ​സി​ലെ​ത്തി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന​യു​ടെ വി​വി​ധ അ​പേ​ക്ഷ​ക​ൾ ത​യാ​റാ​ക്കി ന​ൽ​കു​ക​യാ​യി​രു​ന്നു ര​തി​ശ​ൻ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യി​രു​ന്ന​ത്.

വനാതിർത്തി ഇല്ലാത്ത ചീരാലിൽ ആഴ്ചകളായി  കടുവയുടെ സാന്നിധ്യം; നാട്ടുകാർ ഭീതിയിൽ

വയനാട്. ചീരാലിൽ ഇറങ്ങിയ കടുവയെ പിടിക്കാൻ വനംവകുപ്പിന്റെ ശ്രമം ഇന്നും തുടരും. കഴിഞ്ഞദിവസം പോത്തുകളെ കൊന്ന വെള്ളച്ചാലിനടുത്ത് നമ്പ്യാർ കുന്നിൽ ഇന്നലെ കടുവയുടെ കാൽപാടുകൾ കണ്ടിരുന്നു. വനാതിർത്തി ഇല്ലാത്ത ചീരാലിൽ ആഴ്ചകളായി തുടരുന്ന കടുവയുടെ സാന്നിധ്യം നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

രാത്രിയിലും തെർമൽ ഡ്രോൺ നിരീക്ഷണം വേണമെന്ന് നാട്ടുകാർ പറയുന്നു. നാളെ ജില്ലയിലെത്തുന്ന വനം മന്ത്രിയെ കണ്ട് പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് തീരുമാനം. ചീരാൽ മേഖല പഴൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കൊണ്ടുവരണമെന്നും നഷ്ടപരിഹാര തുക ഉയർത്തണമെന്നും അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിക്കും.

ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി. കോളേജിൽ ഐ. എസ്. ആർ. ഒ. ദിനാഘോഷം

xr:d:DAFXDbiFEzk:1301,j:5408097670786125018,t:23082113

ശാസ്താംകോട്ട: കെ.എസ്.എം.ഡി.ബി. കോളേജിൽ ഐ. എസ്. ആർ. ഒ . ദിനാഘോഷത്തോടനുബന്ധിച്ച് കോളേജിലെ വിവിധ പഠനവകുപ്പുകളുടെ നേതൃത്വത്തിൽ ആഗസ്റ്റ് 13, 14 തീയതികളിലായി വിദ്യാഭ്യാസ പ്രദർശനവും വാണിജ്യ-ഭക്ഷ്യ വിപണനമേളയും സംഘടിപ്പിക്കുന്നു.

ഐ.എസ്.ആർ.ഒ. യുടെ നേതൃത്വത്തിൽ നടക്കുന്ന “സ്‌പേസ് എക്‌സിബിഷൻ: ഫ്രം സ്‌പേസ് ടു സൊസൈറ്റി” എന്ന ശാസ്ത്ര പ്രദർശനത്തിൻ്റെ പ്രധാന ആകർഷണങ്ങൾ – ഐ.എസ്.ആർ.ഒ. ദൗത്യങ്ങൾ, റോക്കറ്റ്, സാറ്റലൈറ്റ് മാതൃകകൾ, ചന്ദ്രയാൻ, മംഗൾയാൻ, ആദിത്യ-L1, ഗഗൻയാൻ, ലോഞ്ച് വാഹനങ്ങൾ (Launch Vehicles), ബഹിരാകാശ പര്യവേക്ഷണം, സാറ്റലൈറ്റ് ആപ്ലിക്കേഷനുകൾ പുതിയ ബഹിരാകാശ സാങ്കേതികവിദ്യകൾ
ഇന്ററാക്ടീവ് പ്രദർശനങ്ങൾ എന്നിവയാണ്. ശാസ്ത്ര വിഷയങ്ങളോടും ഉന്നതവിദ്യാഭ്യാസത്തോടും വിദ്യാർത്ഥികളിൽ ആഭിമുഖ്യം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് ഈ പ്രദർശനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അപൂർവ്വമായി ലഭിക്കുന്ന ഈ അവസരം സമൂഹത്തിന്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാകുമെന്ന് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) കെ. എസ്. അനിൽ കുമാർ പറഞ്ഞു.

വിപണന മേളയിൽ പ്രമുഖ സ്ഥാപനങ്ങളായ ഹോർട്ടിക്കോർപ്പ്, ഖാദി ബോർഡ്, റബർ ബോർഡ്, ജീവനി ഫുഡ് പ്രോഡക്ട്സ്, ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയവയുടെ സ്റ്റാളുകൾ ക്രമീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായി ബയോഡൈവേഴ്സിറ്റി ഫോട്ടോ എക്സിബിഷൻ, സ്റ്റാമ്പ് പ്രദർശനം, പെറ്റ്‌സ് പ്രദർശനം എന്നിവയോടൊപ്പം ഭക്ഷ്യമേളയും ഉണ്ടായിരിക്കുന്നതാണ്.

പൊതുജനങ്ങൾക്കും സ്ക്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും പ്രവേശനം സൗജന്യമാണ്.

“കോൺഗ്രസ്സ് സ്വാതന്ത്ര്യ സ്മൃതി പദയാത്ര” 15 ന്


ശാസ്താംകോട്ട:വർഗ്ഗീയതയ്ക്കും ജനാധിപത്യ ധ്വംസനത്തിനുമെതിരെ കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ നയിക്കുന്ന “സ്വാതന്ത്ര്യ സ്മൃതി പദയാത്ര” നടത്തും.

രാവിലെ 7.30 ന് മൈനാഗപ്പള്ളി പുത്തൻ ചന്തയിൽ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മൺറോതുരുത്ത് കാനറ ബാങ്ക് ജംഗ്ഷനിൽ ഉല്ലാസ്കോവൂർ എം.എൽ.എ ഉദ്ഘാടനം ചെയ്യും

മെസ്സിയുടെ പേരിലെ തട്ടിപ്പ്; വി അബ്ദുറഹ്‌മാൻ്റെ വാദങ്ങൾ തള്ളി മന്ത്രി ഒജെ ജെനീഷ്

ന്യൂഡെൽഹി: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്ദുറഹ്‌മാൻ്റെ വാദങ്ങൾ തള്ളി കായികമന്ത്രി ഒജെ ജെനീഷ്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും സ്വകാര്യവ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള ഇടപെടൽ നടന്നുവെന്നും മന്ത്രി പറഞ്ഞു. സർക്കാരിന് പണം നഷ്‌ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന നടന്നില്ല. മന്ത്രിയുടെ ഓഫീസിലേക്ക് വന്ന പ്രൊപ്പോസലിൽ റൂൾസ് ഓഫ് പ്രൊസിജ്യർ പാലിച്ചില്ലെന്നും മന്ത്രി നൂഡെൽഹിയിൽ പറഞ്ഞു.

അമീറ ആരെന്ന കാര്യത്തിൽ മുൻമന്ത്രി വ്യക്തത വരുത്തണം. ദുരൂഹമായ പേരാണ്. അതിലടക്കം അന്വേഷണം വേണം. മുൻ മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞിരുന്നോ?. മന്ത്രിയുടെ വിദേശയാത്രയിൽ സർക്കാർ പണം ദുരുപയോഗം ചെയ്യപ്പെട്ടു. 14 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. സർക്കാരിനെ മുൻമന്ത്രി നോക്കുകുത്തിയാക്കി. 126 കോടി നഷ്‌ടപ്പെട്ട സ്‌പോൺസർ അത് തിരിച്ചുകിട്ടാൻ എന്ത് ചെയ്തു. എന്തുകൊണ്ട് പരാതി നൽകിയില്ല. സ്പോൺസറെ തെരഞ്ഞെടുഞ്ഞത് സംബന്ധിച്ച മാനദണ്ഡങ്ങൾ ഒന്നും ഫയലുകളിൽ ഇല്ല. ലാഭ വിഹിതം ആർക്ക് പോകും എന്നതിൽ വ്യക്തതയില്ലെന്നും ഒജെ ജെനീഷ് പറഞ്ഞു.