26.9 C
Kollam
Friday 4th September, 2026 | 10:21:58 PM
Home News Local പതിവ് തെറ്റിക്കാതെ ഇക്കുറിയും അനാഥ ജന്മങ്ങൾക്ക് ബലിതർപ്പണം നടത്തി ശക്തികുളങ്ങര ഗണേശും ബാബുവും

പതിവ് തെറ്റിക്കാതെ ഇക്കുറിയും അനാഥ ജന്മങ്ങൾക്ക് ബലിതർപ്പണം നടത്തി ശക്തികുളങ്ങര ഗണേശും ബാബുവും

കൊല്ലം:കർക്കിടകവാവ് ദിനത്തിൽ ഇക്കുറിയും പതിവ് തെറ്റിക്കാതെ അനാഥ ജന്മങ്ങൾക്ക് ബലിതർപ്പണം നടത്തി ശക്തികുളങ്ങര ഗണേശും ബാബുവും.വാവ് ദിവസം രാവിലെ ഒരു അനാഥ മൃതശരീരം ഏറ്റെടുത്ത് മറവ് ചെയ്തതിനുശേഷമായിരുന്നു തിരുമുല്ലാവാരം പാപനാശത്തിൽ ഇരുവരും എത്തിയത്.വർഷങ്ങളായി കൊല്ലത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരെയും ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ആരും വരാതെ ദിവസങ്ങളോളം സൂക്ഷിക്കുന്ന മൃതശരീരങ്ങളും ഏറ്റെടുത്ത് മറവ് ചെയ്യുകയാണ് ശക്തികുളങ്ങര ഗണേശും ബാബുവും.

എല്ലാവർഷവും ഇത്തരത്തിൽ മറവ് ചെയ്യുന്ന അനാഥർക്ക് വേണ്ടി ബലിയിടാൻ അവർ മറക്കാറില്ല.പാപനാശത്തിൽ എത്തി അനാഥർ എന്ന് പേരിൽ രസീത് ശീട്ടാക്കിയ ശേഷം ഇരുവരും ചേർന്ന് ബലിതർപ്പണം നടത്തി കുളിയും കഴിഞ്ഞാണ് മടങ്ങാറ്..ഓരോ വർഷവും നിരവധി ആളുകളെയാണ് ഗണേശും ബാബുവും സുഹൃത്തുക്കളായ ശ്യാം ഷാജി,പത്തനംതിട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മനോജ്,ടൈറ്റസ് ഡാനിയൽ എന്നിവർ ചേർന്ന് മ്യതശരീരങ്ങൾ മറവ് ചെയ്യാറുള്ളത്. ആരുടെയും കയ്യിൽ നിന്ന് പണമോ പാരിതോഷികമോ ഇതിനായി ഇവർ വാങ്ങാറില്ല.എല്ലാം ഇവരുടെ സമ്പാദ്യത്തിൽ നിന്ന് തന്നെ ഒരു വീതം മാറ്റിവച്ചാണ് ഇത്തരത്തിൽ പ്രവർത്തനം നടത്തുന്നത്.