Home Blog Page 106

ഏഴുപുന്ന ശ്രീനാരായണപുരം ലെവല്‍ക്രോസിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തി,ട്രയിനില്‍നിന്നും വീണ് മരിച്ചതെന്ന് നിഗമനം

ആലപ്പുഴ: ഏഴുപുന്ന ശ്രീനാരായണപുരം ലെവല്‍ക്രോസിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ഒളവണ്ണ സ്വദേശി നേഹ കൃഷ്ണനാണ് മരിച്ചത്. ട്രെയിനില്‍ നിന്ന് വീണ് മരിച്ചതാകാമെന്നാണ് നിഗമനം. 25 വയസ്സായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് യുവതിയെ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിവരം വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മരിച്ച യുവതി കോഴിക്കോട് ഒളവണ്ണ സ്വദേശിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. വിവരം മരിച്ച യുവതിയുടെ വീട്ടുകാരെ അറിയിച്ചതായി പൊലീസ് പറഞ്ഞു.

ട്രെയിനില്‍ നിന്ന് തെറിച്ചുവീണാതാകം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ചാരുംമൂട് വെട്ടിക്കോട്ട് സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ആലപ്പുഴ: വെട്ടിക്കോട്ട് സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ചാരുംമൂട് സ്വദേശി ഫിറോസ് ഖാന്‍ (കുക്കു) ആണ് മരിച്ചത്. ഫിറോസ് സഞ്ചരിച്ചിരുന്ന കാറും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

അപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ ഫിറോസ് ഖാനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിയന്ത്രണം വിട്ട കാര്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

സിപിഐയെയും മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോനെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് വഞ്ചിയൂരിലെ അഭിഭാഷകയ്ക്കും ജയ്ഹിന്ദ് ടിവിക്കും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: സിപിഐയെയും മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോനെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് വഞ്ചിയൂരിലെ അഭിഭാഷകയ്ക്കും ജയ്ഹിന്ദ് ടിവിക്കും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും ജനയുഗം എഡിറ്റര്‍ ഇന്‍ ചീഫുമായ രാജാജി മാത്യു തോമസിന് വേണ്ടി അഡ്വ എം സലാഹുദീന്‍ ആണ് നോട്ടീസയച്ചത്.

മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കിയതുമായി ബന്ധപ്പെട്ട് സിപിഐക്ക് മദ്രാസില്‍ ഓഫിസ് പ്രതിഫലമായി ലഭിച്ചുവെന്നും, കേരള ജനതയെ വഞ്ചിച്ചാണ് ഇത് നേടിയതെന്നുമുള്ള ഗുരുതര ആരോപണങ്ങള്‍ പരിപാടിയില്‍ ഉന്നയിച്ചതായി നോട്ടീസില്‍ പറയുന്നു. കൂടാതെ, മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോനെ ‘ദി മോസ്റ്റ് കറപ്റ്റ് മാന്‍’ എന്ന് വിശേഷിപ്പിച്ചതും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വസ്തുതാപരമായ അടിസ്ഥാനമില്ലാത്ത ഇത്തരം പ്രസ്താവനകള്‍ രാഷ്ട്രീയ പ്രതിച്ഛായ തകര്‍ക്കാനും സോഷ്യല്‍ മീഡിയയില്‍ റീച്ച് നേടാനും ലക്ഷ്യമിട്ടുള്ളതാണെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.

മാധ്യമസ്വാതന്ത്ര്യം വസ്തുതാപരിശോധനയില്ലാതെ എന്തും സംപ്രേഷണം ചെയ്യാനുള്ള ലൈസന്‍സല്ലെന്നും, സംപ്രേഷണത്തിന് മുമ്പ് ആവശ്യമായ എഡിറ്റോറിയല്‍ പരിശോധന നടത്താന്‍ മാധ്യമസ്ഥാപനത്തിന് ബാധ്യതയുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പ്രസ്താവനകള്‍ പിന്‍വലിക്കുക, വിഡിയോയും പകര്‍പ്പുകളും നീക്കം ചെയ്യുക, നിരുപാധികമായി പരസ്യമായി മാപ്പുപറയുക, ആരോപണങ്ങള്‍ക്ക് ആധാരമായ രേഖകള്‍ പുറത്തുവിടുക, ഒപ്പം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം ആവശ്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകീര്‍ത്തിക്കെതിരായ ക്രിമിനല്‍ നടപടികള്‍ ഉള്‍പ്പെടെയുള്ള നിയമനടപടികളിലേക്ക് കടക്കുമെന്ന് നോട്ടീസില്‍ പറയുന്നു.

കൈപ്പമംഗലം വാഹനാപകടം,വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നോ, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

തൃശൂര്‍.എട്ടുപേരുടെ ജീവനെടുത്ത കൈപ്പമംഗലം വാഹനാപകടം. വാഹനാപകടത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അപകടമുണ്ടായ വാഹനത്തിൽ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശികൾ മദ്യലഹരിയിൽ . എട്ടുപേരും മദ്യലഹരിയിൽ എന്ന ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. വിശദ പരിശോധനയ്ക്ക് സാമ്പിളുകൾ കാക്കനാട് കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയച്ചു

അപകടം മദ്യലഹരിയിൽ സംഘർഷം ഉണ്ടാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ .വാഹനാപകടത്തിൽ വമ്പൻ ട്വിസ്റ്റ്. എട്ടാംഗസംഘം തളിക്കുളം പത്താംകല്ലിൽ നാട്ടുകാരുമായി സംഘർഷത്തിൽ ഏർപ്പെട്ടു. റൂം എടുക്കുന്നതിനു വേണ്ടി വാഹനം നിർത്തിയ സംഘം നാട്ടുകാരുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു

പിന്നാലെ നാട്ടുകാരും സംഘവും തമ്മിൽ കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങി. ഇതോടെ നാട്ടുകാർ വാടാനപ്പിള്ളി പോലീസിന് വിവരം കൈമാറി. പോലീസ് എത്തുമെന്നായതോടെ സംഘം വേഗത്തിൽ ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു

പോലീസ് പിടിയിലാകാതിരിക്കാൻ അമിതവേഗത്തിൽ കൊച്ചിയിലേക്ക് കടക്കുന്നതിനിടയിലാണ് വാഹനം അപകടത്തിൽപ്പെട്ടത്. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൻറെ പാത തേടി പോലീസ്. തളിക്കുളം പത്താംകല്ലിലെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു

‘നവജാത ശിശുക്കളുടെ വാരിയെല്ല് ഭാഗത്ത് കുത്തിവെപ്പ് എടുക്കാറില്ല’കുട്ടിയുടെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കി

കോട്ടയം. മെഡിക്കൽ കോളേജിൽ കുട്ടിയുടെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം. ആശുപത്രി സൂപ്രണ്ടിന് അന്വേഷണ റിപ്പോർട്ട്‌ സമർപ്പിച്ചു ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഫ്രെഡറിക് പോൾ. ആശുപത്രിക്ക് വീഴ്ചയില്ലെന്ന് റിപ്പോർട്ട്‌. ‘സൂചി കയറിയത് ആശുപത്രിയിൽ നിന്നാകാൻ സാധ്യതയില്ല’

‘നവജാത ശിശുക്കളുടെ വാരിയെല്ല് ഭാഗത്ത് കുത്തിവെപ്പ് എടുക്കാറില്ല’. കുഞ്ഞിന്റെ ശരീരത്തിൽ കണ്ടത് ഒരിഞ്ചു നീളമുള്ള ഒടിഞ്ഞ സൂചി. NICU വിൽ ഉപയോഗിച്ച ഉപകരണങ്ങളിൽ കൃത്യമായ കണക്ക് രേഖപ്പെടുത്തിയിരുന്നു. അവയിൽ കുറവ് ഉണ്ടായിരുന്നില്ല, സൂചി കയറിയത് മറ്റെവിടുന്നെങ്കിലുമാവാം

റിപ്പോർട്ട്‌ സമർപ്പിച്ചത് ആശുപത്രി സൂപ്രണ്ടിന്. ഈ വിധം റിപ്പോർട്ട്‌ നൽകിയതിൽ അത്ഭുതപ്പെടാനില്ലെന്ന് കുടുംബം പ്രതികരിച്ചു. പോലീസ് അന്വേഷണത്തിൽ പ്രതീക്ഷയുണ്ട്, നിയമനടപടിയുമായി മുന്നോട്ട് പോകും

മാധ്യമ ബഹിഷ്കരണം വേണ്ടെന്ന് സിപിഎം

തിരുവനന്തപുരം. മാധ്യമ ബഹിഷ്കരണം വേണ്ടെന്ന് സിപിഐഎം. മാധ്യമങ്ങളെ ബഹിഷ്കരിക്കേണ്ടതില്ലെന്ന് സിപിഐഎം കരട് രേഖ. മാധ്യമ ചർച്ചകളിൽ നിന്ന് നേതാക്കൾ മാറിനിൽക്കരുതെന്ന് നിർദ്ദേശം. മീഡിയ പാനലിസ്റ്റുകളെ പുനഃസംഘടിപ്പിക്കും

നവമാധ്യമ ഇടപെടലുകൾക്കും സിപിഐഎം മാർഗരേഖ. മുതിർന്ന നേതാക്കൾ സോഷ്യൽ മീഡിയയിൽ സജീവമാകണമെന്ന് നിർദേശം

ജില്ലാ കമ്മിറ്റികൾക്ക് പ്രത്യേക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വേണം. നേതാക്കൾ എല്ലാ വിഷയത്തിലും അഭിപ്രായം രേഖപ്പെടുത്തണം. നേതാക്കൾ സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കരുത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ വരെയുള്ളവർക്ക് ഇത്‌ നിർബന്ധം

ഭൂമി തരംമാറ്റാന്‍ കൈക്കൂലി,വിരമിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ കൃപയ്ക്ക് അധികൃതരുടെ കൃപാകടാക്ഷത്തില്‍ ജയില്‍ റിമാന്‍ഡ് ഒഴിവായി

കൊച്ചി.ഭൂമി തരംമാറ്റാന്‍ കൈക്കൂലി,വിരമിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ കൃപയ്ക്ക് ജാമ്യം ലഭിച്ചതില്‍ ദുരൂഹത. കോടതി ജാമ്യം അനുവദിച്ചത് അറസ്റ്റ് നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടി. അറസ്റ്റ് വിവരം ബന്ധുക്കളെ അറിയിച്ചത് കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുന്‍പ്

കൃപയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത് വെള്ളിയാഴ്ച. കോടതിയില്‍ ഹാജരാക്കിയത് 2.45ന് ബന്ധുക്കളെ അറിയിച്ചത് 2.36ന്. പ്രതിഭാഗം അഭിഭാഷകന്‍ ഇക്കാര്യം കോടതിയില്‍ ഉന്നയിച്ചു. വീഴ്ച മനപ്പൂര്‍വം വരുത്തിയതെന്ന് സംശയം. അട്ടിമറി നീക്കം സംശയിച്ച് പരാതിക്കാരന്‍. പ്രതിയെ നടപടിക്രമം പാലിച്ച് വീണ്ടും അറസ്റ്റ് ചെയ്യാമെന്ന് കോടതി

അറസ്റ്റ് നടപടികളിലേക്ക കടക്കാതെ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ ഒളിച്ചുകളി

അല്ലേ, ചെറുനാരങ്ങക്കിതെന്തു പറ്റി

കല്യാണ വീടുകളെ ആശങ്കയിലാക്കി വിപണിയിൽ ചെറുനാരങ്ങയുടെ വില കുതിച്ചുയർന്നു.ഒരു കിലോ ചെറുനാരങ്ങക്ക് വില 250 രൂപയായി.ആഴ്‌ചകൾക്കു മുൻപ് 80 മുതൽ 90 രൂപ വരെയു ണ്ടായിരുന്നതാണ് പെട്ടന്ന് കുതിച്ചുയർന്നത്.ഓണക്കാലത്ത് 120 രൂപ വരെയായിരുന്നു ചെറുനാരങ്ങ വില. പലയിടത്തും നാരങ്ങ കിട്ടാനില്ലാത്ത പ്രശ്നമുണ്ട്. പലയിടത്തും പച്ച നാരങ്ങ വാങ്ങേണ്ട നില.

സാധാരണ ജൂൺ മുതൽ ഓഗസ്റ്റ് വരെ യുള്ള കാലയളവിൽ നാരങ്ങയ്ക്ക് വലിയ വിലക്കയറ്റം ഉണ്ടാകാറില്ല.മഹാരാഷ്ട്ര,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതാണ് വില ഉയർന്നതിനു കാരണമെന്ന് വ്യാപാരികൾ. നാരങ്ങ വെള്ളത്തിനും വില കൂടി തുടങ്ങി

ആർ കൃഷ്ണകുമാർ അനുസ്മരണവും പുരസ്കാര സമർപ്പണവും

ശാസ്താംകോട്ട :പള്ളിശ്ശേരിക്കൽ ഇ എം എസ് ഗ്രന്ഥശാല സ്ഥാപകനും സിപിഐ എം കുന്നത്തൂർ ഏരിയ കമ്മിറ്റി അംഗവും ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് മുൻ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന ആർ കൃഷ്ണകുമാറിൻ്റെ അനുസ്മരണ സമ്മേളനം ഇ എംഎസ് ഗ്രന്ഥശാലയിൽ മുൻ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡൻ്റ് അജയകുമാർ വി അദ്ധ്യക്ഷനായി മികച്ച പൊതുപ്രവർത്തകർക്കായി ഗ്രന്ഥശാല ഏർപ്പെടുത്തിയ ആർ കൃഷ്ണകുമാർ സ്മാരക മികച്ച പൊതുപ്രവർത്തന പുരസ്ക്കാരം പി രാജീവിന് സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.കെ ഗോപൻ സമ്മാനിച്ചു.

15000 രൂപയും ഫലകവുമാണ് പുരസ്കാരം. സമ്മാനതുക ഗ്രന്ഥശാല നടപ്പിലാക്കി വരുന്ന കാരുണ്യ സ്പർശം ചികിത്സാ സഹായ പദ്ധതിയിലേക്ക് പി രാജീവ് നൽകി.മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പി കെ അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി .കൃഷ്ണകുമാർ കാരുണ്യസ്പർശം പദ്ധതി പ്രകാരമുള്ള ചികിത്സാ സഹായം ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ സഡ് ആൻറണി വിതരണം ചെയ്തു. ചിത്രരചന മത്സരങ്ങളുടെ സമ്മാനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കലാദേവി വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുമാരി അമൃത പ്രിയ, ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രഞ്ജു കൃഷ്ണകുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ആർ എസ് അനിൽ, സെക്രട്ടറി എസ് ശശികുമാർ, സെക്രട്ടറി യാസിം, വൈസ് പ്രസിഡൻ്റ് കെ രജീഷ്, ജോയിൻ്റ് സെക്രട്ടറി ലത സി ,സുകേശൻ , വിനീത്, വിജിഎന്നിവർ സംസാരിച്ചു

ആസൂത്രിത കൊലപാതകമെന്നു സംശയം, ഭവാനിപ്പുഴയില്‍ ചാക്കില്‍കെട്ടിയ സ്ത്രീയുടെും കുട്ടിയുടെയും കൂടുതല്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി

പാലക്കാട്. അട്ടപ്പാടി ഭവാനിപ്പുഴയില്‍ ചാക്കില്‍കെട്ടിയ കൂടുതല്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി,. ഇന്നലെ ആദ്യം ഒരു ചാക്കില്‍ സ്ത്രീയുടെും കുട്ടിയുടെയും ശരീരഭാഗങ്ങള്‍ കണ്ടതിനെത്തുടര്‍ന്നുള്ള പരിശോധനയിലാണ് മൂന്ന് ചാക്കുകളിലായി രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭവാനിപ്പുഴയില്‍ ചീരക്കടവ് ഭാഗത്താണ് മൃതദേഹങ്ങളടങ്ങിയ ചാക്കുകെട്ടുകള്‍ കണ്ടെത്തിയത്. 30 വയസ് തോന്നിക്കുന്ന സ്ത്രീയുടെയും അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്കു ശേഷം പ്രദേശവാസികളാണ് ചാക്കുകെട്ടുകള്‍ കണ്ടത്. കഴിഞ്ഞ ദിവസം വരെ പുഴയില്‍ വെള്ളമുയര്‍ന്നിരുന്നു. പിന്നീട് വെള്ളം താഴ്ന്നപ്പോഴാണ് ചാക്കുകെട്ടുകള്‍ കണ്ടത്. സംശയം തോന്നി നാട്ടുകാര്‍ ഒരു ചാക്ക് തുറന്നു പരിശോധിച്ചപ്പോള്‍ അതില്‍ രണ്ടു തലകള്‍ കണ്ടെത്തുകയായിരുന്നു. ഭയന്ന നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു.

പുതൂര്‍ പൊലീസ് സ്ഥലത്തെത്തി രണ്ടാമത്തെ ചാക്ക് തുറന്നപ്പോള്‍ അതില്‍ പെണ്‍കുഞ്ഞിന്റെ തലയില്ലാത്ത ഉടല്‍ കണ്ടെത്തി. മൂന്നാമത്തെ ചാക്കുകെട്ട് അഴിച്ചിട്ടില്ല. മൃത?ദേഹങ്ങള്‍ക്ക് 5 ദിവസത്തോളം പഴക്കമുള്ളതായാണ് പ്രാഥമിക നി?ഗമനം. മൃതദേഹഭാഗങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

പൊലീസ് സംശയിക്കുന്നത്

സ്ത്രീയുടേയും പെണ്‍കുഞ്ഞിന്റേയും മൃതദേഹങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമെന്നു സംശയം. ഒന്നിലധികം പേര്‍ ചേര്‍ന്നു കൊല നടത്തിയെന്ന നി?ഗമനത്തിലാണ് പൊലീസ്. മൃതദേഹത്തില്‍ അടി വസ്ത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ശരീര ഭാഗങ്ങള്‍ രണ്ട് ചാക്കുകളിലാക്കിയും തലകള്‍ ഒരു ചാക്കിലാക്കിയും പുഴയില്‍ ഒഴുക്കി. യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ശരീരം അറുത്തതെന്നും പൊലീസ് സംശയിക്കുന്നു. മറ്റെവിടെയെങ്കിലും ഉപേക്ഷിച്ച മൃതദേഹം ഒഴുകി എത്തിയതാകാമെന്നും സംശയം. അന്വേഷണം തമിഴ്‌നാട്ടിലേക്കും പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.