26.6 C
Kollam
Monday 12th October, 2026 | 05:53:56 AM
Home News Breaking News ഏഷ്യൻ ഗെയിംസ്: അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം

ഏഷ്യൻ ഗെയിംസ്: അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം

ഒകാസാകി: ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം. മിക്സഡ് ടീം ഇനത്തിൽ സഹിൽ രാജേഷ് യാദവ്–ചികിത തനിപാർത്തി സഖ്യമാണ് ഇന്ത്യയ്ക്കായി സുവർണനേട്ടം സ്വന്തമാക്കിയത്.
ഫൈനലിൽ ദക്ഷിണ കൊറിയയുടെ പാർക്ക് ജങ് യൂൺ–ചോയ് യോങ് ഹി സഖ്യത്തെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നിശ്ചിത മത്സരത്തിൽ ഇരുടീമുകളും 157–157ന് സമനില പാലിച്ചതോടെയാണ് വിജയിയെ കണ്ടെത്താൻ ഷൂട്ട്‌ഔട്ട് നടത്തിയത്. നിർണായക ഘട്ടത്തിൽ മികവ് പുലർത്തിയ ഇന്ത്യൻ സഖ്യം കൊറിയൻ താരങ്ങളെ മറികടന്ന് സ്വർണം സ്വന്തമാക്കി.
വിജയത്തോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം എട്ടായി. ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ സഖ്യം സ്വർണം നേടിയത്. ഈ നേട്ടത്തോടെ 2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലേക്കുള്ള യോഗ്യതയും ഇന്ത്യ ഉറപ്പാക്കി.