31 C
Kollam
Wednesday 30th September, 2026 | 02:30:01 PM
Home News Kerala പതിമൂന്ന് വർഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞ ലഹരിക്കടത്ത് കേസ് പ്രതി പിടിയില്‍

പതിമൂന്ന് വർഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞ ലഹരിക്കടത്ത് കേസ് പ്രതി പിടിയില്‍

കണ്ണൂർ .പതിമൂന്ന് വർഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞ ലഹരിക്കടത്ത് കേസ് പ്രതി ഒടുവിൽ കണ്ണൂർ സിറ്റി പൊലീസിന്റെ പിടിയിൽ. ​ഇരിട്ടി മട്ടിണി സ്വദേശിയായ കെ.ടി. ജോസിനെയാണ് ഓപ്പറേഷൻ തൂഫാനിലൂടെ അറസ്റ്റ് ചെയ്തത്. ​2012-ൽ വീട്ടിൽ നിന്ന് 8 കിലോ കഞ്ചാവ് പിടികൂടിയ കേസിലാണ് ജോസ് ആദ്യം അറസ്റ്റിലാകുന്നത്. ​തുടർന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

​കേരളം വിട്ട ജോസ് ആന്ധ്രപ്രദേശിലേക്ക് താവളം മാറ്റി.
​‘കൊറ ജോഷ് ബാബു’ എന്ന പേരിലാണ് ഇയാൾ ആന്ധ്രയിൽ കഴിഞ്ഞത്. ​ആന്ധ്ര-ഒഡീഷ അതിർത്തി ഗ്രാമത്തിൽ ചിക്കൻ ഫാം നടത്തുകയായിരുന്ന ജോസിനെ
​മാസങ്ങൾ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ണൂർ സിറ്റി പൊലീസ് പിടികൂടിയത്. ​അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ നിയമനടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here