Home Blog Page 105

ഒന്നര വയസ്സുകാരൻ പാടത്തെ വെള്ളത്തിൽ വീണ് മരിച്ചു

മാവേലിക്കര: ഒന്നര വയസ്സുകാരൻ പാടത്തെ വെള്ളത്തിൽ വീണ് മരിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ കൃഷ്ണന്റെയും ആതിരയുടെ മകൻ അഷർ ക്രിസ് (ഒന്നര വയസ്) ആണ് മരിച്ചത്. തിങ്കൾ പകൽ പത്തരയോടെയാണ് സംഭവം.

മുത്തച്ഛനൊപ്പം വീടിന് തൊട്ടടുത്തുള്ള പാടത്തിന്റെ അരികിൽ നിൽക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നു മുത്തച്ഛൻ കുഞ്ഞ് വീഴുന്നത് കണ്ടില്ല. ഒരു മണിക്കൂറിനു ശേഷം പതിനൊന്നരയോടെയാണ് വെള്ളത്തിൽ കിടക്കുന്ന നിലയിൽ കുഞ്ഞിനെ കണ്ടത്.

സ്ത്രീകൾ ഈ ലക്ഷണങ്ങൾ ഒരിക്കലും അവ​ഗണിക്കരുത് ; ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ ഇതൊക്കെയാണ്

ഹോർമോൺ വ്യതിയാനങ്ങൾ, ജീവിതശൈലി, പ്രത്യുൽപാദന തകരാർ, മൊത്തത്തിലുള്ള ആരോഗ്യാവസ്ഥ എന്നിവയുൾപ്പെടെ പല ഘടകങ്ങളും ഒരു സ്ത്രീയുടെ ആരോഗ്യത്തെ സ്വാധീനിച്ചേക്കാം. എന്നിരുന്നാലും, പല സ്ത്രീകളും രോഗലക്ഷണങ്ങളെ നിസ്സാരമായി കാണുകയോ ഡോക്ടറെ കാണുന്നത് മാറ്റിവയ്ക്കുകയോ ചെയ്യാറുണ്ട്. ഇതുമൂലം ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ അവഗണിക്കപ്പെടാൻ സാധ്യതയുണ്ട്.

Also Read: കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്:മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കുടുംബം

സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ ആർത്തവ ക്രമക്കേടുകളും അണുബാധകളുമാണ്. ഇന്ത്യയിലെ സ്ത്രീകളിൽ 70 ശതമനവും ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ ഉള്ളവരാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ആർത്തവ ക്രമക്കേടുകൾ, പിസിഒഎസ്, ഫൈബ്രോയ്ഡുകൾ, എൻഡോമെട്രിയോസിസ്, പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് തുടങ്ങിയവ ജീവിതത്തിന്റെ ഒരു ഘട്ടത്തിലെങ്കിലും വന്നിട്ടുള്ളവരായിരിക്കും മിക്കവരും.

ആർത്തവസംബന്ധമായ ആരോഗ്യത്തിൽ പിസിഒഎസ് ആണ് ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്നത്

രോഗങ്ങളെപ്പറ്റിയുള്ള അവബോധം കുറവായതിനാൽ മിക്ക കേസുകളും രോഗനിർണയം സാധ്യമാകാതെയും ചികിത്സ തേടാതെയും അവഗണിക്കപ്പെടുന്നു. രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് കൃത്യസമയത്ത് രോഗനിർണയം നടത്തുന്നതിനും മികച്ച രീതിയിൽ ചികിത്സിക്കുന്നതിനും സഹായിക്കും. സ്ത്രീകളിൽ കണ്ട് വരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

സ്ത്രീകൾ ശ്രദ്ധിക്കേണ്ട ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ് അമിതമായ രക്തസ്രാവം

സ്ത്രീകൾ ശ്രദ്ധിക്കേണ്ട ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ് അമിതമായ രക്തസ്രാവം. ആർത്തവത്തിന് ഇടയിലുള്ള രക്തസ്രാവം, ലൈംഗിക ബന്ധത്തിന് ശേഷമുള്ള രക്തസ്രാവം അല്ലെങ്കിൽ സാധാരണ ആർത്തവ രീതിയിലുള്ള മാറ്റങ്ങൾ എന്നിവ സാധാരണമായ കാര്യങ്ങളല്ല. ഹോർമോൺ അസന്തുലിതാവസ്ഥ, ഫൈബ്രോയിഡുകൾ, അണുബാധകൾ അല്ലെങ്കിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവ മൂലമാകാം ഇത്തരം മാറ്റങ്ങൾ ഉണ്ടാകുന്നത്.

വിട്ടുമാറാത്ത പെൽവിക് വേദനയോ അസ്വസ്ഥതയോയാണ് മറ്റൊരു ലക്ഷണം

വിട്ടുമാറാത്ത പെൽവിക് വേദനയോ അസ്വസ്ഥതയോയാണ് മറ്റൊരു ലക്ഷണം. ആർത്തവസമയത്ത് ഇടയ്ക്കുണ്ടാകുന്ന വയറുവേദന സാധാരണമായിരിക്കാം. എന്നാൽ വിട്ടുമാറാത്ത പെൽവിക് വേദന, ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴുള്ള വേദന, അല്ലെങ്കിൽ അടിവയറ്റിൽ അകാരണമായ സമ്മർദ്ദം എന്നിവ എൻഡോമെട്രിയോസിസ്, അണ്ഡാശയത്തിലെ മുഴകൾ, പെൽവിക് അണുബാധകൾ അല്ലെങ്കിൽ മറ്റ് ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ എന്നിവയുടെ ലക്ഷണമാകാം.

യോനീസ്രവത്തിലുണ്ടാകുന്ന മാറ്റങ്ങളും സ്ത്രീകൾ ശ്രദ്ധിക്കേണ്ടതാണ്

യോനീസ്രവത്തിലുണ്ടാകുന്ന മാറ്റങ്ങളും സ്ത്രീകൾ ശ്രദ്ധിക്കേണ്ടതാണ്. നിറം, ഘടന, ഗന്ധം അല്ലെങ്കിൽ അളവ് എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ – പ്രത്യേകിച്ച് ചൊറിച്ചിൽ, നീറ്റൽ അല്ലെങ്കിൽ അസ്വസ്ഥത എന്നിവയോടൊപ്പമാണെങ്കിൽ – ചികിത്സ ആവശ്യമുള്ള ഏതെങ്കിലും അണുബാധയെയോ ശാരീരിക അസന്തുലിതാവസ്ഥയെയോ സൂചിപ്പിക്കുന്നതാകാം.

ക്രമരഹിതമായ ആർത്തവം, അമിതമായ ആർത്തവവേദന, അല്ലെങ്കിൽ ആർത്തവചക്രത്തിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ

ക്രമരഹിതമായ ആർത്തവം, അമിതമായ ആർത്തവവേദന, അല്ലെങ്കിൽ ആർത്തവചക്രത്തിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ എന്നിവ തൈറോയ്ഡ് പ്രശ്നങ്ങൾ, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) തുടങ്ങിയ ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് മാത്രമായിരിക്കില്ല വരുന്നത്. അതും സ്ത്രീകൾ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്.

മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയാണ് മറ്റൊരു ലക്ഷണം

പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റൊരു പ്രധാന ലക്ഷണമാണ് മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥത. ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കലും വേദനയും ചിലപ്പോൾ ഗൈനക്കോളജിക്കൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാകാം. ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടി വരികയോ ആവർത്തിച്ചുള്ള മൂത്രനാളിയിലെ അണുബാധ അനുഭവപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ ‍ഡോക്ടറെ കാണുക.

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്:മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കുടുംബം

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ചികിത്സയ്ക്കിടെ കുഞ്ഞിന്റെ ശരീരത്തിൽ സൂചി കയറാൻ സാധ്യതയില്ലെന്നും നവജാതശിശുക്കളുടെ വാരിയെല്ലിൽ കുത്തിവെയ്പ്പ് എടുക്കാറില്ലെന്നും, തുടയിലാണ് കുത്തിവെയ്പ്പ് എടുക്കുന്നതെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് സൂപ്രണ്ടിന് കൈമാറി.

Also Read: കടുത്ത ചൂടിന് ആശ്വാസം, ഈ ആഴ്ച കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം; വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

എന്നാൽ ആശുപത്രി അധികാരികളുടെ വാദങ്ങൾ തള്ളി മാതാപിതാക്കൾ രംഗത്തെത്തി. സൂചി കയറിയ വിവരം അപ്പോൾ തന്നെ കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ അറിയിച്ചിരുന്നുവെന്നും വീഴ്ചയില്ലെന്ന അന്വേഷണ റിപ്പോർട്ട് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും കുടുംബം വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുക്കണമെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും മാതാപിതാക്കൾ അറിയിച്ചു.

കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്റെയും ഇളയ മകൾ അദ്വികയുടെ ശരീരത്തിൽ നിന്നാണ് ഒരു വർഷത്തിന് ശേഷം ഒടിഞ്ഞ സൂചി കണ്ടെത്തിയത്. 2025 ജൂൺ 24നായിരുന്നു അഞ്ജുവിന്റെ പ്രസവം. കുഞ്ഞിന് പനിയും മഞ്ഞപ്പിത്ത ലക്ഷണങ്ങളും ഉണ്ടായതിനെ തുടർന്ന് രണ്ടാം ദിവസം എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു.

കുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറികെ പോൾ ചെയർമാനും ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ. ബീന കുമാരി, ജനറൽ സർജറി മേധാവി ഡോ. ബിന്നി ജോൺ എന്നിവർ അംഗങ്ങളുമായുള്ള മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്.

കടുത്ത ചൂടിന് ആശ്വാസം, ഈ ആഴ്ച കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം; വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മഴ മുന്നറിയിപ്പ്.

Also Read: അബ്ദുള്ള ബാസിലിനെതിരായ കേസിലെ തുടർനടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദേശം, വിമർശനം കനത്തതോടെ ചെന്നിത്തലയുടെ ഇടപെടൽ

വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

അടുത്ത 5 ദിവസത്തേക്കുള്ള സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

10/09/2026 : ആലപ്പുഴ, എറണാകുളം

11/09/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മൂന്ന് ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്

അതേസമയം സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ തോതും ഉയർന്ന സാഹചര്യത്തിൽ ഇന്നലെയും ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. സൂപ്പർ എൽനിനോ പ്രതിഭാസമായതോടെ മഴ മേഘങ്ങൾ കുറഞ്ഞ അന്തരീക്ഷമാണ് കേരളത്തിന് വലിയ ഭീഷണിയായിരിക്കുന്നത്. ഇതിനൊപ്പം സൂര്യരശ്മികൾ ലംബമായി കേരളത്തിൽ പതിക്കുന്ന സമയവും ചൂട് വർധിപ്പിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലെ കനത്ത ചൂടിന് ശേഷം സംസ്ഥാനത്ത് ഇന്ന് താപനിലയിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോഴിക്കോട് 31.6 ഡിഗ്രി സെൽഷ്യസും, കൊച്ചിയില്‍ 31 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരത്ത് 32 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂടിയ താപനില 35.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ പുനലൂരും ഇന്ന് രണ്ട് ഡിഗ്രി കുറഞ്ഞു.

ചെക്ക് കേസിൽ മാണി സി കാപ്പന് വലിയ ആശ്വാസം, ജാമ്യമില്ലാ വാറണ്ട് മുംബൈ കോടതി പിൻവലിച്ചു; ശിക്ഷ വിധിക്കെതിരെ മേൽക്കോടതിയെ സമീപ്പിക്കുമെന്ന് കാപ്പൻ

കോട്ടയം: ചെക്ക് കേസിൽ മാണി സി കാപ്പൻ എം എൽ എയ്ക്ക് വലിയ ആശ്വാസം. കേസിൽ ശിക്ഷ വിധിച്ചതിനൊപ്പം പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ബോറിവലി മജിസ്‌ട്രേറ്റ് കോടതി തന്നെ പിൻവലിച്ചു. കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു ബോറിവലി മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

Also Read: അബ്ദുള്ള ബാസിലിനെതിരായ കേസിലെ തുടർനടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദേശം, വിമർശനം കനത്തതോടെ ചെന്നിത്തലയുടെ ഇടപെടൽ

ഇന്ന് കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെത്തുടർന്നാണ് ജാമ്യമില്ലാ വാറണ്ട് പിൻവലിക്കാൻ കോടതി തീരുമാനിച്ചത്. തനിക്കെതിരായ ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. വിധിക്കെതിരെ അപ്പീൽ നൽകാൻ മുപ്പത് ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അന്തിമ വിധി വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും അദ്ദേഹം ആരോപിച്ചു. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്.

പാലായ്ക്ക് നാണക്കേടെന്ന് ജോസ് കെ മാണി

ചെക്ക് കേസിൽ പാലാ എം എൽ എ മാണി സി കാപ്പന് ശിക്ഷ ലഭിച്ചതിൽ പ്രതികരിച്ച് കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. പാലാ നിയോജകമണ്ഡലത്തിന് തന്നെ അപമാനകരമായ സംഭവമാണ് ഇതെന്നാണ് ജോസ് കെ മാണി അഭിപ്രായപ്പെട്ടത്. കോടതി ശിക്ഷക്ക് വിധിച്ച മാണി സി കാപ്പൻ, എം എൽ എ സ്ഥാനം രാജിവയ്ക്കണോ എന്ന കാര്യത്തിൽ അദ്ദേഹം തന്നെ തീരുമാനമെടുക്കട്ടെയെന്നും പാലയിലെ സ്ഥാനാർഥി കൂടിയായിരുന്ന ജോസ് കെ മാണി വ്യക്തമായിരുന്നു. സംഭവത്തിൽ യു ഡി എഫ് വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. വെറുമൊരു കോടതി പരാമർശത്തിന്റെ പേരിൽ മുമ്പ് കെ എം മാണി രാജി വച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി ഇക്കാര്യം യു ഡി എഫിനോട് ആവശ്യപ്പെട്ടത്.

അബ്ദുള്ള ബാസിലിനെതിരായ കേസിലെ തുടർനടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദേശം, വിമർശനം കനത്തതോടെ ചെന്നിത്തലയുടെ ഇടപെടൽ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയുടെ പരാതിയിൽ വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ് അബ്ദുള്ള ബാസിലിനെതിരായ കേസിലെ തുടർ നടപടികൾ നിർത്തിവെക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടർ നടപടി നിർത്തി വയ്ക്കാൻ നിർദേശം നൽകി. ബാസിലിനെതിരെ കേസെടുത്തതിൽ യു ഡി എഫ് യുവജന സംഘടനകളടക്കം വിമർശനം കടുപ്പിച്ചതോടെയാണ് ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ.

Also Read: മനം ത്രസിപ്പിച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ പകര്‍ന്നു നല്‍കി മലയാളിയുടെ സ്വത്തായ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75

കൊച്ചി സൈബർ പൊലിസാണ് മാധ്യമപ്രവർത്തകയുടെ പരാതിയിൽ കേസെടുത്തത്. ബാസിൽ നൽകിയ പരാതിയിൽ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്. യുക്തിവാദി നേതാവ് ആരിഫ് ഹുസൈൻ തെരുവത്തിനെതിരെയാണ് ബാസിൽ പരാതി നൽകിയിരുന്നത്. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി.

വിമർശനം കടുത്തതോടെ ചെന്നിത്തലയുടെ ഇടപെടൽ

നേരത്തെ ബാസിലിനെതിരെ കേസെടുത്തതിൽ പൊലീസിനെതിരെ യു ഡി എഫ് യുവജന സംഘടനകളായ യൂത്ത് കോൺഗ്രസും യൂത്ത് ലീഗും കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. കേസ് പിൻവലിക്കണമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയും എം എൽ എയുമായ പി കെ ഫിറോസ് ആഭ്യന്തര മന്ത്രിയെ നേരിട്ട് വിളിച്ചാവശ്യപ്പെട്ടിരുന്നു. കേസുമായി മുന്നോട്ട് പോകില്ലെന്ന് ചെന്നിത്തല ഉറപ്പ് നൽകിയെന്നും ഫിറോസ് വ്യക്തമാക്കി. മുൻ സർക്കാരിന്‍റെ പ്രേതബാധ പൊലീസിനെ തുടരുന്നെന്നായിരുന്നു യൂത്ത് കോൺഗ്രസ് വിമർശനം. യുവജന നേതാക്കളെ പിന്തുണച്ച് യു ഡി എഫിലെ വിവിധ നേതാക്കളും രംഗത്തെത്തി. കേസെടുത്ത നടപടിക്കെതിരെ വിവിധ മുസ്ലിം സംഘടനകളും പ്രതിഷേധത്തിലാണ്. വസ്തുത പരിശോധിക്കാതെയാണ് കേസെടുത്തതെന്ന് അബ്ദുള്ള ബാസിലും കുറ്റപ്പെടുത്തിയിരുന്നു. വർഗീയത പറഞ്ഞവർക്കെതിരെയാണ് കേസെടുക്കേണ്ടെതെന്നും, പൊലീസ് അനാവശ്യ ധൃതി കാണിച്ചെന്നും ബാസിൽ കുറ്റപ്പെടുത്തി.

ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ. പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
മലയാളത്തിന്റെ പ്രിയ നടന്മാരായ മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ ജന്മദിനത്തിന് പരസ്പരം ആശംസകൾ നേരുന്നത് ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇത്തവണയും ഇച്ചാക്കയ്ക്കുള്ള മോഹൻലാലിന്റെ ആശംസാക്കുറിപ്പ് ജനങ്ങളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. കുറിപ്പിനൊപ്പം മമ്മൂട്ടിയുടെ പുത്തൻ ലുക്കും മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്. ആരോഗ്യവും സന്തോഷവും തുടർച്ചയായ വിജയങ്ങളുമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും കുറിപ്പിൽ പറഞ്ഞു.

ദേശീയ പുരസ്ക്കാര ജേതാവും സിനിമ സംവിധായകനുമായ ആ൪. ശരത് അന്തരിച്ചു

ദേശീയ പുരസ്ക്കാര ജേതാവ് സിനിമ സംവിധായകൻ ആ൪ ശരത് അന്തരിച്ചു –
ദേശീയ അന്ത൪ ദേശീയ തലത്തിൽ പ്രശസ്തനായ സിനിമ സംവിധായകൻ ആ൪ ശരത് ശാരീരികാസ്വസ്ഥതകളെ തുട൪ന്ന്  തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊല്ലം ജില്ലയിലെ വിളക്കുടിയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്നും ആംഗലേയ ഭാഷയിൽ ബിരുദവും, യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫിലിം അപ്രീസിയേഷൻ കോഴ്സ് വിജയകരമായി പൂ൪ത്തിയാക്കി. കേരള കൗമുദിയിൽ ജേണലിസ്റ്റായി പ്രവ൪ത്തിച്ചു. കേരളം സ൪ക്കാരിൽ പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ ഡെപ്യുട്ടി ഡയറക്ടറായി 2017 ൽ വിരമിച്ചു.
സായാഹ്നം, സ്ഥിതി, ശീലാബതി, ബുദ്ധനും ചാപ്ലിനും ചിരിയ്ക്കുന്നു, സ്വയം, പറുദീസ എന്നീ മലയാള സിനിമകളും, The DESIRE – a journey of a women – 2011 ലെ ജനീവ ഇന്റ൪ നാഷണൽ ഫിലീം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച നറേറ്റീവ് ഫീച്ച൪ ഫിലിമിനുള്ള അവാ൪ഡ് കരസ്ഥമാക്കി. അച്ചിന്റെ കഥ, ചുമ൪ ചിത്രങ്ങൾ, ഭൂമിയ്ക്കൊരു ചരമ ഗീതം, മഹാത്മാഗാന്ധി റോഡ് തുടങ്ങി ഒട്ടനവധി ഷോ൪ട്ട് ഫിലീമുകളും ശരത്തിന്റെ സംഭാവനകളാണ്. രാജാരവിവ൪മ്മയുടെ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററി അന്ത൪ ദേശീയ തലത്തിൽ ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ട്. മ്യൃറൽ പെയിന്റിങ്ങുകളെ കുറിച്ചുള്ള വ൪ക്കിന് കേന്ദ്ര സ൪ക്കാരിന്റെ ജുനിയ൪ ഫെലോഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ദിരാഗാന്ധി പുരസ്ക്കാരം കരസ്ഥമാക്കിയ സായാഹ്നം എന്ന മലയാള സിനിമ 2000 ൽ ഏഴ് സംസ്ഥാന പുരസ്ക്കാരങ്ങൾ കരസ്ഥമാക്കി. ഭോപ്പാൽ ദുരന്തത്തെ ആസ്പദമാക്കി നി൪ മ്മിച്ച Burial of Dreams ദേശീയ ശ്രദ്ധ ആക൪ഷിച്ചു. സിനിമ മേഖലയ്ക്കുപരിയായി,
കേരളത്തിന്റെ സാമൂഹിക, സാംസ്ക്കാരിക ചരിത്രത്തിൽ തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിത്വമാണ് ശരത്.
വൈലോപ്പള്ളി സംസ്ക്രിത ഭവൻ ഡയറക്ട൪, ജില്ലാ ഇൻഫ൪മേഷൻ ഓഫീസ൪ എന്നീ തസ്ഥികകളിൽ സേവനം അനുഷ്ഠിച്ചു.

Freedom Friends എന്ന ആംഗലേയ സിനിമയുടെ പ്രവ൪ത്തനങ്ങൾ നടന്നുവരികയായിരുന്നു. കഥാകൃത്ത, തിരക്കഥാകൃത്ത് എന്നീനിലകളിലും വ്യക്തിമുദ്ര പദിപ്പിച്ചു.

ഭാര്യ – കെ ഐ ബിന്ദു
മക്കൾ – അഭിജിത്ത് ശരത്ത്, അഭിരാം ശരത്ത്
മരുമക്കൾ- അഞ്ചലി, അഭിരാമി
ചെറുമകൻ – ദേവ് ദത്ത്

ഡല്‍ഹിയില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യനികേതനില്‍ ആണ്‍കുട്ടികളുടെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇരുപതോളം പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെ 9 പേരെ പുറത്തെത്തിച്ചുവെന്നാണ് ഔദ്യോഗിക വിവരം. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. കൂടുതല്‍ വിദ്യാര്‍ഥികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കോണ്‍ക്രീറ്റ് ബീമുകളും സ്ലാബുകളും പൊട്ടിച്ചുമാറ്റി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനാണു ശ്രമം.

കെട്ടിടത്തില്‍ രണ്ടുനില അധികമായി നിര്‍മിച്ചതായും കണ്ടെത്തിയതയായി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ബില്‍ഡിങ് 13 ദിവസത്തിനകം പൊളിക്കാന്‍ ഉത്തരവിട്ടു. ഇന്ന് പ്രദേശത്ത് സീലിങ് ഡ്രൈവ് നടത്തുമെന്നും എംസിഡി അറിയിച്ചു

ബേസ്മെന്റും അഞ്ച് നിലകളുമുള്ള ‘ഹോസ്റ്റല്‍ ഡേയ്‌സ്’ എന്ന കെട്ടിടമാണ് ഞായറാഴ്ച ഉച്ചയോടെ തകര്‍ന്നു വീണത്. ബേസ്മെന്റില്‍ അറ്റകുറ്റപ്പണികള്‍ നടന്നു വരുന്നതിനിടയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ദിവസങ്ങളായി പെയ്ത മഴയെ തുടര്‍ന്ന് ബേസ്മെന്റില്‍ വെള്ളം കെട്ടിക്കിടന്നത് കെട്ടിടത്തിന്റെ അടിത്തറ ദുര്‍ബലമാക്കാന്‍ കാരണമായതായി നാട്ടുകാര്‍ പ്രതികരിച്ചു.അപകടവിവരമറിഞ്ഞ ഉടന്‍ പൊലീസും ഫയര്‍ഫോഴ്സും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ എയിംസ് ട്രോമാ സെന്ററില്‍ പ്രവേശിപ്പിച്ചു

ഞായറാഴ്ച ഉച്ചയ്ക്ക് 1:30ഓടെയാണ് കെട്ടിടം തകര്‍ന്നുവീണത്. 40 മുതല്‍ 50 വര്‍ഷം വരെ പഴക്കമുള്ളതാണ് ഈ കെട്ടിടമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കെട്ടിടത്തിന്റെ ഉടമ ഗുരുഗ്രാമിലാണ് താമസിക്കുന്നത്. അപകടസമയത്ത് കെട്ടിടത്തിനുള്ളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നുവെന്നും, അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷതേടി ചില വിദ്യാര്‍ത്ഥികള്‍ ഫോണ്‍ വിളിക്കുന്നുണ്ടെന്നും ദൃക്‌സാക്ഷികളും പ്രാദേശിക എംഎല്‍എയും വ്യക്തമാക്കി.സംഭവം അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നവെന്നും കൂട്ടിച്ചേര്‍ത്തു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഗോവയില്‍ നടക്കാനിരുന്ന പരിപാടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റദ്ദാക്കി

അട്ടപ്പാടിയില്‍ യുവതിയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ ചാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെക്കുറിച്ച് സൂചന

പാലക്കാട്: അട്ടപ്പാടിയില്‍ യുവതിയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ ചാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെക്കുറിച്ച് സൂചന. ഒരു ചാക്കില്‍ നിന്ന് നിര്‍ണായക വിവരം പൊലീസിന് ലഭിച്ചു. കോയമ്പത്തൂരില്‍ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങളുമായി എത്തിച്ച ചാക്ക് എന്നാണ് സൂചന. ചാക്കിലെ എഴുത്തുകളില്‍ നിന്നാണ് ഇത് വ്യക്തമായത്. പുതൂര്‍ പൊലീസ് ഇക്കാര്യങ്ങള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം തുടങ്ങി.

പ്രതിയെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചു.പശ്ചിമ ബംഗാളില്‍ നിന്നും അടുത്തിടെ വന്ന തോട്ടം തൊഴിലാളിയായ ഒരാളാണ് പ്രതിയെന്നാണ് പറയുന്നത്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന പേരിലാണ് ആക്രമണം നടത്തിയത്. അട്ടപ്പാടി ഭവാനിപ്പുഴയില്‍ കണ്ടെത്തിയ ചാക്കുകള്‍ക്കകത്ത് അമ്മയുടെയും പെണ്‍കുഞ്ഞിന്റെയും മൃതദേഹമെന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യയെയും മകളെയും ഒറ്റക്ക് കൊലപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം. .

രണ്ട് ചാക്കിലായിട്ടാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. അമ്മയുടെയും കുഞ്ഞിന്റെയും ഉള്‍പ്പെടെ രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നും മൃതദേഹങ്ങള്‍ക്ക് നാലു ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നും പൊലീസ് പറയുന്നു. പശുവിനെ മേയ്ക്കാന്‍ പോയവരാണ് ചാക്ക് കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.