27.5 C
Kollam
Friday 9th October, 2026 | 07:47:06 PM
Home News Breaking News ഒന്നര വയസ്സുകാരൻ പാടത്തെ വെള്ളത്തിൽ വീണ് മരിച്ചു

ഒന്നര വയസ്സുകാരൻ പാടത്തെ വെള്ളത്തിൽ വീണ് മരിച്ചു

മാവേലിക്കര: ഒന്നര വയസ്സുകാരൻ പാടത്തെ വെള്ളത്തിൽ വീണ് മരിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ കൃഷ്ണന്റെയും ആതിരയുടെ മകൻ അഷർ ക്രിസ് (ഒന്നര വയസ്) ആണ് മരിച്ചത്. തിങ്കൾ പകൽ പത്തരയോടെയാണ് സംഭവം.

മുത്തച്ഛനൊപ്പം വീടിന് തൊട്ടടുത്തുള്ള പാടത്തിന്റെ അരികിൽ നിൽക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നു മുത്തച്ഛൻ കുഞ്ഞ് വീഴുന്നത് കണ്ടില്ല. ഒരു മണിക്കൂറിനു ശേഷം പതിനൊന്നരയോടെയാണ് വെള്ളത്തിൽ കിടക്കുന്ന നിലയിൽ കുഞ്ഞിനെ കണ്ടത്.