26.8 C
Kollam
Friday 2nd October, 2026 | 09:50:42 AM
Home News Breaking News ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Advertisement

ഏലപ്പാറ: ഇടുക്കി വാഗമണ്ണിന് സമീപം ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കോട്ടയം ചങ്ങനാശ്ശേരി കുറിച്ചി പുതുപ്പറമ്പിൽ പ്രകാശന്റെ മകൻ പ്രത്യാശ് (24) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. വാഗമൺ ചോറ്റുപാറയിലെ ‘ലസി റിട്രീറ്റ്’ റിസോർട്ടിൽ ശനിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു പ്രത്യാശ്. ഞായറാഴ്ച രാവിലെ സമീപത്തെ തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴാണ് വെള്ളത്തിൽ താഴ്ന്നത്.

ഒപ്പമുണ്ടായിരുന്നവർ ബഹളംവെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും പ്രത്യാശ് ചെളിയിൽ താഴ്ന്നുപോയതിനാൽ ഉടൻ കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്സ് സംഘമെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്.

മൃതശരീരം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വാഗമൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.