കൊച്ചി: വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. പറവൂർ നഗരസഭ നാലാം വാർഡ് ചെറിയ പല്ലംതുരുത്ത് അടിമപ്പറമ്പിൽ സനീഷ്-നീതു ദമ്പതികളുടെ മകൾ സ്വാതി (13) ആണ് മരിച്ചത്. പറവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് സ്വാതി. യൂണിഫോം തേക്കുന്നതിനിടെ ഉച്ചക്ക് 1.30നാണ് വിദ്യാർത്ഥിനിക്ക് ഷോക്കേറ്റത്. ഷോക്കേറ്റ വിദ്യാർത്ഥിനിയെ പറവൂർ ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിലേത്തിച്ചെങ്കിലും മരിച്ചു.
Home News Breaking News വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു




























