27.4 C
Kollam
Thursday 5th November, 2026 | 07:52:50 PM
Home Uncategorized ശൂരനാട് വടക്ക് പഞ്ചായത്തിൽയോഗാദിന സന്ദേശവും യോഗ പരിശീലനവും സംഘടിപ്പിച്ചു

ശൂരനാട് വടക്ക് പഞ്ചായത്തിൽയോഗാദിന സന്ദേശവും യോഗ പരിശീലനവും സംഘടിപ്പിച്ചു

Advertisement

ശൂരനാട്:ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിന്റെയും ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗാദിന സന്ദേശവും, യോഗ പരിശീലനവും സംഘടിപ്പിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ഷാജി അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ഉദ്ഘാടനം നിർവഹിച്ചു,വൈസ് പ്രസിഡന്റ് സുമംഗല ടീച്ചർ,അംഗങ്ങളായ ലെത്തീഫ് പെരുംകുളം,ബിനു,ബിജു പട്ടാറ,ശാന്തകുമാരി,ഗ്രീഷ്മ ശ്രീകുമാർ,ബിജു തെന്നില,ഡോ.ഷിമി എന്നിവർ പങ്കെടുത്തു.