27.6 C
Kollam
Monday 21st September, 2026 | 06:38:48 PM
Home Uncategorized വിദ്യാരംഭം സെൻട്രൽ സ്കൂളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി

വിദ്യാരംഭം സെൻട്രൽ സ്കൂളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി

ശാസ്താംകോട്ട: വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ഹെഡ് ബോയ്, ഹെഡ് ഗേൾ,സ്പോർട്സ് ക്യാപ്റ്റൻ, ആർട്സ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ആയിരത്തിലധികം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. ബാലറ്റിലൂടെയുള്ള വാശിയേറിയ തിരഞ്ഞെടുപ്പ് ആണ് നടന്നത്.ക്ലാസ് മുറികളിലും പുറത്തും മത്സരാർത്ഥികൾ വളരെ വാശിയേറിയ ഇലക്ഷൻ പ്രചരണം ആണ് നടത്തിയത്.

ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷനിലൂടെ ഹെഡ് ബോയ് ആയി അംജദ് അമീനും, ഹെഡ് ഗേൾ ആയി പൂർണിമ പി എസും, സ്പോർട്സ് ക്യാപ്റ്റനായി ആബിദ് ആർ നിയാസും, വൈസ് ക്യാപ്റ്റനായി നിള. ആറും, ആർട്സ് സെക്രട്ടറി ആയി ഇ അഫീഫും, ജോയിന്റ് സെക്രട്ടറിയായി പൗർണമി എസ് പിള്ളയും തിരഞ്ഞെടുക്കപ്പെട്ടു. വിജയികളെ സ്കൂൾ മാനേജ്മെന്റും, പ്രിൻസിപ്പലും അഭിനന്ദിച്ചു. ഇലക്ഷന്റെ സുഗമമായ പ്രവർത്തനത്തിന് ഇലക്ഷൻ കോഡിനേറ്റർ മാരായ യാസർ ഖാൻ, സന്ദീപ് വി ആചാര്യ,മുഹമ്മദ് സാലിം, റാം കൃഷ്ണ, നാജിതാ ബീഗം,എസ് മിനി, എസ് രഞ്ജിനി എന്നിവർ നേതൃത്വം നൽകി.