26.5 C
Kollam
Wednesday 23rd September, 2026 | 04:01:37 AM
Home News Local ശാസ്താംകോട്ട ഗ്രാമോദ്ധാരണ ഗ്രന്ഥശാലയും ചേർന്ന് പ്രൊഫസർ ജി. ശങ്കരപ്പിള്ള അനുസ്മരണം സംഘടിപ്പിച്ചു

ശാസ്താംകോട്ട ഗ്രാമോദ്ധാരണ ഗ്രന്ഥശാലയും ചേർന്ന് പ്രൊഫസർ ജി. ശങ്കരപ്പിള്ള അനുസ്മരണം സംഘടിപ്പിച്ചു

ശാസ്താംകോട്ട.വായന പക്ഷാചരണത്തിന്റെ ഭാഗമായി ശാസ്താംകോട്ട പഞ്ചായത്ത് ലൈബ്രറി കൗൺസിലും ശാസ്താംകോട്ട ഗ്രാമോദ്ധാരണ ഗ്രന്ഥശാലയും ചേർന്ന് പ്രൊഫസർ ജി. ശങ്കരപ്പിള്ള അനുസ്മരണം സംഘടിപ്പിച്ചു. ശാസ്താംകോട്ട ഗ്രാമോദ്ധാരണ ഗ്രന്ഥശാല അങ്കണത്തിൽ നടന്ന അനുസ്മരണ സമ്മേളനം ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് മുൻ പ്രിൻസിപ്പലും, ലൈബ്രറി കൗൺസിൽ ജില്ല എക്സിക്യൂട്ടീവ് അംഗവുമായ ഡോ. സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ കൗൺസിൽ അംഗം ശ്രീമതി ബി. വിജയമ്മ, താലൂക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ സുജ ടീച്ചർ ബാഹുലേയൻ, ചന്ദ്രശേഖരൻ ഉണ്ണിത്താൻ എന്നിവർ ആശംസകൾ അറിയിച്ചു. ശാസ്താംകോട്ട ഗ്രാമോദ്ധാരണ ഗ്രന്ഥശാല സെക്രട്ടറി സൈറസ് പോൾ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം അബ്ദുൽ റഷീദ് നന്ദിയും രേഖപ്പെടുത്തി.