25.1 C
Kollam
Saturday 8th August, 2026 | 01:05:12 PM
Home News Local പില്ലർ എലിവേറ്റഡ് ഹൈവേ നിർമിക്കണം,യു എം സി

പില്ലർ എലിവേറ്റഡ് ഹൈവേ നിർമിക്കണം,യു എം സി

പുതിയകാവ് : പുള്ളിമാൻ ജംഗ്ഷൻ മുതൽ പുത്തൻതെരുവ് വരെ പില്ലർ എലിവേറ്റർ ഹൈവേ നിർമിക്കണമെന്ന് യുണൈറ്റഡ് മർച്ചൻസ് ചേമ്പർ യുഎംസി പുതിയകാവ് യൂണിറ്റ് പൊതുയോഗം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പൊതുയോഗം യൂണിറ്റ് പ്രസിഡൻറ് നാസർ കയ്യാലത്ത് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ട്രഷറർ നിജാംബഷി ഉദ്ഘാടനം ചെയ്തു. മുജീബ് സ്വാഗതവും കെ കെ ഷെരീഫ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി നാസർ കയ്യാലത്ത് (പ്രസിഡൻറ്). മുജീബ് (ജനറൽ സെക്രട്ടറി),ശിവാനന്ദൻ ( ട്രഷറർ), കെ കെ ഷെരീഫ്,അബ്ദുൽ റഷീദ് ( വൈസ് പ്രസിഡൻറ്മാർ),നാസർ വാളന്തറ,നവാസ് . എസ്.( സെക്രട്ടറി).