Home News Breaking News സുനിതയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി ദീപക് കൃഷ്‌ണൻ കന്യാകുമാരിയിൽ നിന്ന് പിടിയിൽ

സുനിതയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി ദീപക് കൃഷ്‌ണൻ കന്യാകുമാരിയിൽ നിന്ന് പിടിയിൽ

Advertisement

കന്യാകുമാരി: തൃശൂർ വാടാനപ്പിള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതി ദീപക് കൃഷ്‌ണൻ കന്യാകുമാരിയിൽ പിടിയിൽ. ബെംഗളൂരുവിൽ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം നടത്തിവന്നിരുന്ന ഇയാൾ മലയാളിയാണ്. ഷെൽട്ടർ ഹോമിൽ മറ്റ് രണ്ട് യുവതികൾക്കൊപ്പം ജോലിക്കെത്തിയ സുനിതയെ ലൈംഗികാതിക്രമം തടഞ്ഞപ്പോഴാണ് അതിക്രൂരവും പൈശാചികവുമായ നിലയിൽ ദീപക് കൃഷ്ണൻ മർദിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കേരളത്തിലെ വിവാദമായ കാരണവർ കൊലക്കേസിലെ പ്രതി ഷെറിൻ വിഐപി തടവുകാരിയെന്ന വൻ വെളിപ്പെടുത്തൽ നടത്തിയ സഹതടവുകാരിയായിരുന്നു സുനിത. ജയിൽമോചിതയായ ശേഷം ജീവിക്കാൻ വക തേടിയാണ് ഇവർ ബെംഗളൂരുവിലെ നായകൾക്കായുള്ള ഷെൽട്ടർ ഹോമിലെത്തിയത്.

ക്രൂര മർദനത്തിന് ഇരയായ സുനിത തൃശ്ശൂരിലെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മെയ് മൂന്നിനാണ് ഇവരെ ദീപക് കൃഷ്ണൻ മർദ്ദിച്ചത്. സുനിതയുടെ തല പിടിച്ച് പ്രതി ചുവരിലും അലമാരയിലും തുടർച്ചയായി ഇടിച്ചെന്നും പരിക്കേറ്റ് നിലത്തുവീണ അവരുടെ നെഞ്ചത്ത് ആവർത്തിച്ച് ചവിട്ടിയെന്നുമാണ് ദൃക്‌സാക്ഷി മൊഴി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here