29.6 C
Kollam
Saturday 12th September, 2026 | 12:23:06 PM
Home News Local കാർഷിക വിപണിയിൽ നിന്നും കർഷകർക്ക് പണം നൽകുന്നില്ലെന്ന് പോലീസിൽ പരാതി

കാർഷിക വിപണിയിൽ നിന്നും കർഷകർക്ക് പണം നൽകുന്നില്ലെന്ന് പോലീസിൽ പരാതി

പുത്തൂർ:പുത്തൂർ സ്വാശ്രയ കാർഷിക വിപണിയിൽ നിന്നും കർഷകർക്ക് പണം നൽകുന്നില്ലെന്ന് പോലീസിൽ പരാതി.കുന്നത്തൂർ തോട്ടത്തുംമുറി മേഘാലയത്തിൽ ഭുവന ചന്ദ്രൻ പിള്ളയാണ് പുത്തൂർ പോലീസിൽ പരാതി നൽകിയത്.

നേന്ത്രവാഴ കുലകൾ ഉൾപ്പെടെയുള്ള കാർഷിക വിളകൾ വിപണിയിൽ നൽകിയ ഇനത്തിൽ മുപ്പതിനായിരത്തിൽ അധികം രൂപ ലഭിക്കാനുണ്ടെന്നും,ആഴ്ചകളായി കയറിയിറങ്ങിയിട്ടും പണം നൽകാൻ തയ്യാറാകുന്നില്ലെന്നും പരാതിയിൽ പറയുന്നു.കാർഷിക വിപണിയുടെ കുന്നത്തൂർ ഭൂതക്കുഴിയിൽ പ്രവർത്തിക്കുന്ന ശാഖയിലും ഇതാണ് അവസ്ഥയെന്ന് കർഷകർ പറയുന്നു.നിരവധി കർഷകർക്ക് മാസങ്ങളായി തുക ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here