കുന്നത്തൂർ:കുന്നത്തൂർ തോട്ടത്തുംമുറി കല്ലുമൺ മലനട ക്ഷേത്രം ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന മിനി മാസ്റ് ലൈറ്റ് മാസങ്ങളായി കത്തുന്നില്ലെന്ന് പരാതി.ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ കത്താതായ മിനി മാസ്റ്റിൽ ബിജെപി പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചു.കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ലൈറ്റ് നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ആഘോഷപൂർവ്വമാണ് ഉദ്ഘാടനം ചെയ്തത്.
എന്നാൽ ഒരു മാസം തികയും മുൻപേ ലൈറ്റ് മിഴിയടച്ചു.ബിജെപി 75-ാം നമ്പർ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.ഏരിയ പ്രസിഡന്റ് പട്ടണത്തുവിള മോഹനൻ ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് വിശാഖ് കുന്നത്തൂർ അധ്യക്ഷത വഹിച്ചു.ഏരിയ ജനറൽ സെക്രട്ടറി ദിലീപ് മങ്ങാട്ട്,യുവമോർച്ച സംസ്ഥാന സമതി അംഗം രാഹുൽ കുന്നത്തൂർ,അനൂപ് പൊയ്കയിൽ,അനിൽകുമാർ കൊന്നക്കോട്,അനിൽകുമാർ,ശശീന്ദ്രൻ,ശ്രീക്കുട്ടൻ, ആരോമൽ,ഉദയകുമാർ,ശങ്കരപിള്ള,രാധാകൃഷ്ണപിള്ള,വാസുദേവൻപിള്ള എന്നിവർ നേതൃത്വം നൽകി.

































