30.3 C
Kollam
Wednesday 28th October, 2026 | 05:29:30 PM
Home News Local മദ്രസാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

മദ്രസാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

Advertisement

പോരുവഴി:പോരുവഴി ഹനഫി മഹൽ മിഫ്താഹുൽ ഉലൂം മദ്രസാ വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരങ്ങൾ (തനാഫ്സ്) മയ്യത്തുംകര ഹനഫി മഹൽ ചീഫ് ഇമാം ഹാഫിസ് അബ്ദുൽ സലാം മൗലവി ഉത്ഘാടനം ചെയ്തു.ജമാഅത്ത് പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറിഅയന്തിയിൽ ശിഹാബ്,ട്രഷറർ ഷാജി കല്ലടക്കാരന്റെവിള, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷെഫീഖ് അർത്തിയിൽ,കരീം മൊദി ന്റയ്യം, സലാം പുതുവിള, ഷാജി വാറുവിൽ,പറമ്പിൽ സുബൈർ,അസിസ്റ്റന്റ് ഇമാം,സജീർ മൗലവി, അദ്ധ്യാപകരായ, സുനീർ മൗലവി,അൽ അമീൻ മൗലവി എന്നിവർ സംസാരിച്ചു.രണ്ട് ദിവസങ്ങളായി നടക്കുന്ന കലാസാഹിത്യ മത്സരങ്ങളിൽ നൂറ്കണക്കിന് വിദ്യാർത്ഥികൾ മത്സരിക്കും.