Home News Local ചെറുകിട ഇടത്തരം വ്യാപാരികളുടെ വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന സംഘടന യു.എം.സി. സി ആർ മഹേഷ് എംഎൽഎ

ചെറുകിട ഇടത്തരം വ്യാപാരികളുടെ വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന സംഘടന യു.എം.സി. സി ആർ മഹേഷ് എംഎൽഎ

Advertisement

കരുനാഗപ്പള്ളി: ചെറുകിട ഇടത്തരം വ്യാപാരികൾ, സേവന ദാതാക്കൾ, തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവരുടെ ന്യായമായ വിഷയങ്ങളിൽ കൃത്യമായി ഇടപെടുന്ന സംഘടനയാണ് യുണൈറ്റഡ് മർച്ചൻസ് ചേമ്പർ യു എം സി എന്ന് അദ്ദേഹം പറഞ്ഞു. ആദരവ് 2026 ചടങ്ങ് ആദരവ് നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു. .യു എം സി കരുനാഗപ്പള്ളി വെസ്റ്റ് യൂണിറ്റ് ,പൊതുയോഗവും തെരഞ്ഞെടുപ്പ് സമ്മേളനവും സംസ്ഥാന ട്രഷറർ നിജാംബഷി ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡൻറ് ജി.ബാബുക്കുട്ടൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡൻറ് പി. അജയകുമാരൻ പിള്ള സ്വാഗതവും, വിജയ വി.എസ്. നന്ദിയും പറഞ്ഞു .സി ആർ മഹേഷ് എംഎൽഎ സംസ്ഥാന ട്രഷറർ നിജാംബഷി ,വനിതാ വിംഗ് സംസ്ഥാന പ്രസിഡൻറ് റൂഷ.പി.കുമാർ, കേരള ഹൈക്കോടതി ഗവൺമെൻറ് പ്ലീഡറായി തെരഞ്ഞെടുത്ത അഡ്വ: എം പ്രവീൺകുമാർ , യൂത്ത് വിങ്ങ് സംസ്ഥാന ട്രഷറർ രമ്യ, യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി ധന്യ.,കൂടാതെ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളിൽ ഉന്നത വിജയം കരസ്ഥമാക്കിയ റാങ്ക് ജേതാക്കളെയും കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് എംഎൽഎ ആദരവ് നൽകി.

യോഗത്തിൽ കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ പി. സോമരാജൻ, ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് എം സിദ്ദിഖ് മണ്ണാൻ്റയ്യo, വനിതാ വിംഗ് സംസ്ഥാന പ്രസിഡൻറ് റൂഷ.പി.കുമാർ,യൂത്ത് വിംഗ് സംസ്ഥാന ട്രഷറർ രമ്യ താലൂക്ക് ജനറൽ സെക്രട്ടറി സുധീർ കാട്ടിത്തറയിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജി ബാബുക്കുട്ടൻ പിള്ള (പ്രസിഡൻറ്), രമ്യ ട്രിക്സ്, പി.അജയകുമാരൻ പിള്ള ( വൈസ് പ്രസിഡൻറ് മാർ ), വിജയ.വി.എസ്.( ജനറൽ സെക്രട്ടറി), ഷാനവാസ് മോഹനൻ( സെക്രട്ടറി മാർ), പഹറുദ്ദീൻ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here