26.6 C
Kollam
Tuesday 4th August, 2026 | 03:42:23 PM
Home Education കവടിയാർ സാൽവേഷൻ ആർമി സ്കൂളിൽ വായനാദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു

കവടിയാർ സാൽവേഷൻ ആർമി സ്കൂളിൽ വായനാദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു

തിരുവനന്തപുരം: കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനാചരണവും വായന മാസചരണത്തിന്റെ ഭാഗമായുള്ള വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികൾ ആലപിച്ച ഈശ്വരപ്രാർത്ഥനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പിടിഎ പ്രസിഡന്റ് വിനോജ് എസ്. എസ്. അധ്യക്ഷനായി.

ബി.എസ്.എസ്. അഖിലേന്ത്യാ ചെയർമാൻ ബി. എസ്. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വായനാദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥിയായ അഭിനവ് ജെ. എസ്. സദസ്സിന് മുന്നിൽ അവതരണം നടത്തി.

പിടിഎ വൈസ് പ്രസിഡന്റ് ഷിബു വി,
സ്കൂൾ വൈസ് പ്രിൻസിപ്പാൾ പുഷ്പിത ബി. സീനിയർ അസിസ്റ്റന്റ് നിത്യ ആർ ,
പ്രോഗ്രാം കൺവീനർ, ജയരാജ് വി. ടി. എന്നിവർ സംസാരിച്ചു.
വായന മാസാചരത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനില്ക്കുന്ന വിവിധ പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിച്ചിട്ടുണ്ട്.