26.6 C
Kollam
Tuesday 4th August, 2026 | 02:00:31 PM
Home News Local റോഡ് സഞ്ചാര യോഗ്യമാക്കാൻ ഭാരതീയ ജനത ന്യൂനപക്ഷ മോർച്ച നിവേദനം നൽകി

റോഡ് സഞ്ചാര യോഗ്യമാക്കാൻ ഭാരതീയ ജനത ന്യൂനപക്ഷ മോർച്ച നിവേദനം നൽകി

മൈനാഗപ്പള്ളി : കുറ്റിയിൽ മുക്ക് മുതൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻവരെ ഉള്ളറോഡ് സഞ്ചാരയോഗ്യം ആക്കുക, മൈനാഗപ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ വടക്ക് ഭാഗത്തുള്ള റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി രോഗികൾക്ക് സഞ്ചാരയോഗ്യം ആക്കുക, ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും തേവലക്കരയിലേക്ക് റോഡിലേക്ക് പോകുന്ന പൈപ്പ് റോഡ് കൂടാതെ കാരാളി മുക്കിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡുകൾ കാടു പിടിച്ചുകിടക്കുന്നത് പഞ്ചായത്ത് തലത്തിൽ സൈഡുകൾ വൃത്തി ആക്കി യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുക,തെരുവ് നായ് ശല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഉടനടി പഞ്ചായത്ത് നടപടി സ്വീകരികുക, ചെളിത്തോട് ,കുട്ടിതറ എന്നിഭാഗങ്ങളിൽ കക്കുസ് മാലിന്യങ്ങൾ തള്ളുന്ന പ്രവണതക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുക,എ ന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി ന്യുനപക്ഷ മോർച്ച ശാസ്താം കോട്ട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൈനാഗപ്പള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് ന്യുനപക്ഷ മോർച്ച ശാസ്താംകോട്ട മണ്ഡലം കമ്മിറ്റി
നിവേദനം നൽകി .

പ്രസിഡന്റ് സുനിൽ, ന്യുനപക്ഷ മോർച്ച കൊല്ലം ജില്ലാ പ്രസിഡന്റ് ബിനോയ്‌ ജോർജ്, ബിജെപി മൈനാഗപ്പള്ളി വടക്കു ഏരിയ പ്രസിഡന്റ് രാധാകൃഷ്ണൻ,രതീഷ് കുറ്റിപ്പുറം, അഡ്വ കെ ജി ജയകുമാർ,രതീഷ് ഉത്താൻപള്ളി, അരുൺ ബാബു,രഞ്ജിത്,റെബീഷ് ബാബു, ടി വി മഹേഷ്‌,ചിന്നു അരുൺ,ഷിബു ബേബി,എന്നിവർ നേതൃത്വം നൽകി.