27.8 C
Kollam
Sunday 20th September, 2026 | 09:29:21 AM
Home News Kerala കെഎസ്ആർടിസി ബസിന് മുന്നിൽ ചാടിയ യുവാവ് മരിച്ചു

കെഎസ്ആർടിസി ബസിന് മുന്നിൽ ചാടിയ യുവാവ് മരിച്ചു

പൊൻകുന്നം: കോട്ടയം പൊൻകുന്നത്ത് കെഎസ്ആർടിസി ബസിന് മുന്നിൽ ചാടിയ യുവാവ് മരിച്ചു. ദേശീയ പാതയിൽ വാഴൂർ പത്തൊൻപതാം മൈലിനു സമീപം പകൽ ഒന്നേമുക്കാലിനാണ്‌ സംഭവം. പൊൻകുന്നം ഭാഗത്തുനിന്നും നടന്നുവന്ന ഇയാൾ ബസിന് മുമ്പിലേയ്ക്ക് ചാടുകയായിരുന്നുവെന്ന്‌ പൊലീസ് അറിയിച്ചു. കോട്ടയത്തുനിന്നും കുമളിക്ക് പോയതാണ് ബസ്. ബസിന്റെ അടിയിലേയ്ക്ക് വീണ ഇയാളുടെ തലയിലൂടെ ചക്രം കയറിയിറങ്ങി. നടന്നുവരുന്ന വഴി മറ്റൊരു വാഹനത്തിന്റെ മുമ്പിലും ഇയാൾ ചാടാൻ ശ്രമിച്ചതായി നാട്ടുകാർ പറയുന്നു. ഇയാളുടെ പക്കൽ നിന്നും ലഭിച്ച ആധാർ കാർഡിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.