24.7 C
Kollam
Saturday 18th July, 2026 | 08:45:47 AM
Home News Local കെ ടെറ്റ് വിഷയത്തിൽ പ്രധാനമന്ത്രിക്ക് നിവേദനം നൽകി

കെ ടെറ്റ് വിഷയത്തിൽ പ്രധാനമന്ത്രിക്ക് നിവേദനം നൽകി

കൊല്ലം .ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (TET) യോഗ്യത സംബന്ധിച്ച് നിയമ ഭേദഗതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കുള്ള നിവേദനം കൊല്ലം ജില്ലാ കളക്ടർക്ക് നൽകി. ദേശീയ അധ്യാപക പരിഷത്ത് ജില്ലാ നേതൃത്വമാണ് കേരളത്തിലെ മുഴുവൻ ജില്ലകളിലെയും കലക്ടർമാർ മുഖേന നിവേദനം നൽകിയത്. സംസ്ഥാനതലത്തിൽ നടന്ന പരിപാടിയുടെ ഭാഗമായി കൊല്ലം ജില്ലാ കളക്ടർക്ക് NTU ജില്ലാ പ്രസിഡന്റ് എസ്. കെ ദിലീപ് കുമാറിൻ്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

ABRSM ദക്ഷിണ ക്ഷേത്രീയ പ്രമുഖും കേരള സർവകലാശാല സിൻഡിക്കേറ്റംഗം പി എസ് ഗോപകുമാർ, അർക്കന്നൂർ രാജേഷ് , ആർ . ഹരികുമാർ , ധനലക്ഷ്മി വിരികറഴികത്ത് തുടങ്ങിയവർ പങ്കെടുത്തു.