കാട്ടാക്കട: സാൽവേഷൻ ആർമി കാട്ടാക്കട ഡിവിഷൻ
ഡിവിഷണൽ കൺവൻഷൻ എസ് എ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ ഡിവിഷണൽ കമാൻഡർ മേജർ സി ജെ സൈമൺ ഉദ്ഘാടനം ചെയ്തു.
ദൈവം പറയുന്ന കാര്യങ്ങൾ പ്രായോഗികതലത്തിൽ ആക്കുവാനുള്ള അവസരങ്ങൾ ഓരോരുത്തരും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ദൈവവചനം കേൾക്കുന്നതിലൂടെ ഉണ്ടാകുന്ന പരിവർത്തനം വ്യക്തിപരമാണന്നും മനുഷ്യ മനസുകളിൽ രൂപാന്തരം സംഭവിക്കണമെങ്കിൽ വചനം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡിവിഷണൽ യൂത്ത് സെക്രട്ടറി മേജർ ജോൺ കെ സൈലസ് അധ്യക്ഷനായി. മേജർ അഭിലാഷ് കെ.മാത്യു, മേജർ പി ജെ മത്തായി എന്നിവർ പ്രസംഗിച്ചു. മേജർ ലിസി രാജൻ മേജർ ലീലാമ്മ സ്റ്റീഫൻസൺ ,മേജർ ബി തങ്കച്ചൻ എന്നിവർ പ്രാർത്ഥന നയിച്ചു. നാളെ ശനി)മേജർ വി ആർ.ബാബുരാജ് തിരുവചന സന്ദേശം നൽകും .മേജർ എസ് ശമുവേൽ കുട്ടി അധ്യക്ഷനാകും. 26 ന് സമാപിക്കും.





































