Home News Local ഇടത് സർക്കാർ ജീവനക്കാരോട് കാട്ടിയത് കൊടിയ വഞ്ചന : കെ പ്രദീപൻ

ഇടത് സർക്കാർ ജീവനക്കാരോട് കാട്ടിയത് കൊടിയ വഞ്ചന : കെ പ്രദീപൻ

Advertisement

ശാസ്താംകോട്ട. ഒന്നേകാൽ ലക്ഷം കോടി രൂപ ജീവനക്കാർക്ക് കുടിശ്ശികയാക്കി ആനുകൂല്യങ്ങൾ ഓരോന്നും പിടിച്ചു വച്ച ഇടതു സർക്കാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാതെ നൽകി എന്ന പ്രതീതി വരുത്തുന്ന ഉത്തരവുകൾ ഇറക്കിയത് ജീവനക്കാരോട് കാട്ടുന്നത് കൊടിയ വഞ്ചനയാണെന്ന് കേരളഎൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പ്രദീപൻ അഭിപ്രായപ്പെട്ടു.

എൻ ജി ഒ അസോസിയേഷൻ കുന്നത്തൂർ ബ്രാഞ്ചിന്റ 41-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് ശ്രീ എ.ഷബീർ മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ശ്രീ അനിൽ ബാബു മുഖ്യപ്രഭാഷണത്തി. സെറ്റോ ജില്ലാ ചെയർമാൻ ശ്രീ അർത്തിയിൽ സമീർ, ജില്ലാ പ്രസിഡന്റ് എസ് ഉല്ലാസ്, സെക്രട്ടറി ആർ.ധനോജ് കുമാർ ജില്ലാ ഭാരവാഹികൾ ആയ അനിൽകുമാർ, ബിനു കോട്ടാത്തല,ശ്രീകുമാർ, എൽ.ജയകുമാർ, വിമൽ കല്ലട, ഷാരോൺ അച്ചൻ കുഞ്ഞ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എച്ച്. നിസാം എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്രാഞ്ച് ഭാരവാഹികളായി എ.ഷബീർ മുഹമ്മദ് (പ്രസിഡന്റ്), രാജ്മോഹൻ, ലെജു, പീതാംബരൻ (വൈസ് പ്രസിഡന്റ് മാർ)
ആർ.രാജീവ് (സെക്രട്ടറി)
സുജിത്, ജിയോ ബേബി, പൂക്കുഞ്ഞ്, ബഷീർ (ജോ.സെക്രട്ടറിമാർ)
തഴവഷുക്കൂർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisement